ഗോൾ 7 [കബനീനാഥ്] 779

സുഹാന സല്ലുവിനെ നോക്കി….

സല്ലു , അടക്കി ചിരിച്ചു…

“” അന്റെ ഭ്രാന്ത്………..”

അവൾ പിറുപിറുത്തു കൊണ്ട് ബോർഡിലേക്ക് ഒന്നുകൂടി നോക്കി…

 

Both are needed to  G⚽AL:……

 

ഒരു പുഞ്ചിരി , ഉമ്മയുടെ ചുണ്ടിൽ വിരിഞ്ഞത് സല്ലു, കണ്ടില്ലെന്ന് നടിച്ചു…

അബ്ദുറഹ്മാനും മഹലിലെ സഖാഫിയും ഒരുമിച്ചാണ് വന്നത്……

അവരെ കണ്ടതും കൂട്ടം കൂടി നിന്നവർ വശത്തേക്കു മാറി വഴിയൊരുക്കി… ….

സഖാഫി പുഞ്ചിരിച്ചു  കൊണ്ട് എല്ലാവർക്കും സലാം മടക്കുന്നുണ്ടായിരുന്നു…

അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരം സല്ലു ഷട്ടർ ഉയർത്തി…

നാട്ടുകാരിലൊരാൾ അതിനായി അവനെ സഹായിച്ചു……

എൻട്രൻസിനു കുറുകെ നാട കെട്ടിയിരിക്കുന്നത് സുഹാന കണ്ടു……

സഖാഫിയുടെ നിർദ്ദ്ദേശാനുസരണം ആളുകൾ അണി നിരന്നതും ചടങ്ങുകൾ തുടങ്ങി….

സല്ലുവിനെ , സഖാഫി മുന്നിലേക്ക് ക്ഷണിച്ചു…

സുഹാനയുടെ പുറത്ത് ഇടം കൈ ചേർത്തുപിടിച്ച്, അവളെയും കൂട്ടി സല്ലു മുന്നിലേക്കു വന്നു…

തന്നെ ചേർത്തുപിടിച്ചിരിക്കുന്ന കൈ……..

സുഹാന അവനെ മുഖം തിരിച്ചു നോക്കി..

സല്ലു മന്ദഹസിച്ചതേയുള്ളൂ…

എങ്കിലും, അത്രയും ആളുകളുടെ ഇടയിൽ .സുഹാനയ്ക്ക് നേരിയ പരിഭ്രമമുണ്ടായിരുന്നു…

അഊദ് ഓതിത്തുടങ്ങി… ….

ബിസ്മി ചൊല്ലിയ ശേഷം സഖാഫി, അബ്ദുറഹ്മാനെ നോക്കി……

“ സല്ലൂ……..””

അബ്ദുറഹ്മാൻ പതിയെ വിളിച്ചു…

കാര്യം മനസ്സിലായ സല്ലു , പാന്റിന്റെ പോക്കറ്റിലിരുന്ന പായ്ക്കറ്റിനുള്ളിൽ നിന്നും കത്രികയെടുത്ത് സുഹാനയ്ക്കു നേരെ നീട്ടി…

സഖാഫി പുഞ്ചിരിക്കുന്നത് , അബ്ദുറഹ്മാൻ കണ്ടു…

എന്തിനോ, അറിയാതെ അബ്ദുറഹ്മാൻ മിഴികൾ വിരലാൽ തുടച്ചു പോയി……….

കത്രിക മുന്നിലേക്കു വന്നതും സുഹാന അമ്പരന്ന് സല്ലുവിനെ നോക്കി…

അവൻ കണ്ണുകൾ ചിമ്മി ചിരിക്കുക മാത്രം ചെയ്തു…

പിന്നിലെയും വശങ്ങളിലെയും ജനങ്ങളെയൊന്നും സുഹാന കണ്ടതേയില്ല… ….

മിഴിനീർ പാട വന്ന് മിഴികൾ മൂടിയിരുന്നു…

അതിനു മുന്നിലും തെളിഞ്ഞു നിന്നത് ഗ്ജ്ജ്‌ സല്ലുവിന്റെ മുഖം …..!

അവന്റെ മുഖം മാത്രം…….!

കാലുകൾ ബന്ധനത്തിലായിരുന്നു…..

കൈകൾ മരവിച്ചു പോയിരുന്നു… ….

ഹൃദയം നിറഞ്ഞൊഴുകുന്നു……….

ശ്വാസത്തിനും നിശ്വാസത്തിനും അത്തറിന്റെ ഗന്ധമുണ്ടെന്ന് സുഹാനയ്ക്ക് തോന്നി…

“ ഉമ്മാ……..””

അവന്റെ ശബ്ദം കേട്ടതും സന്തോഷം നനയിച്ചു കളഞ്ഞ മിഴികൾ ഒന്നിറുക്കി , അവൾ തുറന്നു… ….

The Author