ഗോൾ 7 [കബനീനാഥ്] 779

രണ്ടു തുള്ളി കണ്ണുനീർ അവളുടെ നെഞ്ചിലൂടെ ഉരുണ്ട് താഴേക്ക് വീണു…

സല്ലു , അവളുടെ കൈ പിടിച്ച് മുന്നോട്ടു നിർത്തിയതും , കുതി കുത്തി പൊട്ടിത്തെറിക്കാൻ പാകമായ ഹൃദയവുമായി അവൾ കത്രിക നീട്ടി……

ഒരു ചെറിയ ശബ്ദം കേട്ടു…..

വർണ്ണക്കടലാസു പൂക്കളും തിളക്കമുള്ള വർണ്ണങ്ങളും തന്റെ മുന്നിൽ , ചാറ്റൽ മഴ പോലെ പെയ്തിറങ്ങുന്നത് സുഹാന കണ്ടു……

സല്ലു പറഞ്ഞേല്പിച്ച കുട്ടികളാകും , പോപ്പർ പൊട്ടിച്ചതെന്ന് അവൾക്കുറപ്പായിരുന്നു……

ക്യാമറയുടെ ശബ്ദവും അവൾ കേൾക്കുന്നുണ്ടായിരുന്നു..

“ ന്റെ  മെസ്സിയും നെയ്മറും റൊണാൾഡോയും ഇങ്ങളാണുമ്മാ… …. “

നാട മുറിച്ച്, അകത്തേക്ക് കയറുന്നതിനിടെ, സല്ലു അവളുടെ ചെവിയിൽ അടക്കം പറഞ്ഞു…….

തന്റെ അധരങ്ങൾ വിറകൊള്ളുന്നതും കൈകൾ തരിക്കുന്നതും എന്തിനാണെന്ന് സുഹാനയ്ക്ക് അറിയാമായിരുന്നു…

പക്ഷേ……..?

അവൾ അവനെ നോക്കുക മാത്രം ചെയ്തു……

ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചെഴുതുവാനോ  പറഞ്ഞറിയിക്കുവാനോ ആരാലും സാദ്ധ്യവുമല്ലായിരുന്നു…

ആദ്യം പിണക്കം ബാധിച്ചു തോൽപ്പിച്ച , അവൻ തന്നെ സ്നേഹം കൊണ്ട് .തോൽപ്പിക്കുന്നു……..

ക്യാഷർ, ചെയറിലേക്ക് അവളെ, സല്ലു പിടിച്ചിരുത്തുന്നത് അബ്ദുറഹ്മാൻ കണ്ടു……

ഉദ്ഘാടനത്തിൽ പങ്കെടുത്ത എല്ലാവർക്കും ലഡ്ഡു വിതരണം ചെയ്യാൻ സല്ലു സ്കൂൾ കുട്ടികളെ ഏല്പിച്ചു…

അബ്ദുറഹ്‌മാന്റെ വകയായി, അടുത്ത ഷോപ്പിൽ ചായയും പറഞ്ഞേല്പിച്ചിരുന്നു……

ആദ്യത്തെ ദിവസമായതിനാൽ ആളുകൾ .ഉണ്ടായിരുന്നു…

പക്ഷേ, ഒൻപതര ആയതോടു കൂടി സ്കൂൾ പരിസരമായതിനാൽ, തിരക്കൊഴിഞ്ഞു…….

സല്ലുവിന്റെ രണ്ടു മൂന്ന് സുഹൃത്തുക്കൾ വന്നിരുന്നു … .

അതിലൊരാൾ നെയിം ബോർഡ് ഡിസൈൻ ചെയ്തവനായിരുന്നു…

അവരൊക്കെ ഓരോ കോഴ്സുകൾ ചെയ്യുന്നവരോ പഠിക്കുന്നവരോ ആണ്…

എന്നിരുന്നാലും സല്ലുവിനെയും അവരെയും തുലനം ചെയ്യാൻ അവൾ മിനക്കെട്ടില്ല…

“ വല്ലതും കഴിക്കണ്ടേയുമ്മാ… ….?”

സല്ലു ചോദിച്ചപ്പോഴാണ് അവൾ വിശപ്പ്    അറിയുന്നതു തന്നെ..

രാവിലെ പോന്നതാണല്ലോ… ….

“ ഇയ്യ് പോയിക്കഴിച്ചോ…… ഞാനുച്ചയ്ക്ക് പൊയ്ക്കോളാം… “

സല്ലു അതിനു മറുപടി പറയാതെ പുറത്തേക്കിറങ്ങി…

പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞു അവൻ തിരികെ വന്നത് അവൾക്കുള്ള ഭക്ഷണവുമായിട്ടായിരുന്നു……

നെയ്റോസ്റ്റും, വടയും ഉപദംശകങ്ങളും…….

പിന്നിലെ ക്യാബിനിലിരുന്ന് അവൾ ഭക്ഷണം കഴിച്ചു……

വാഷ് ബേസിനും അവിടെയുണ്ടായിരുന്നു..

The Author