ഗോൾ 7 [കബനീനാഥ്] 779

“” അങ്ങനെ വല്ലതുമാണേ, കുരിപ്പേ…… അന്റെ മോറ് നീരു വെക്കും ട്ടോ… “

അവൾ പറഞ്ഞത് കാര്യമായിട്ടു തന്നെയായിരുന്നു…

“” പിന്നേ… …. ഇങ്ങളെന്താ ന്നെക്കുറിച്ച് കരുതിയേ… ….?””

സല്ലു അവളുടെ അടുത്തേക്കാഞ്ഞ് ചോദിച്ചു…

അല്പം നീരസം അവന്റെ വാക്കുകളിലുണ്ടായിരുന്നു…

“ അതെന്തെങ്കിലുമാകട്ടെ… ഞാനനക്ക് ഒരു വാണിംഗ് തന്നതാ………. “

“” ഇത് മുന്നോട്ടു പോകൂലാ… …. “

സല്ലു , കിടക്കയിൽ നിരങ്ങി നിലത്തിറങ്ങി…

അവളും എഴുന്നേറ്റു…

എല്ലാവരും കൂടിയിരുന്നാണ് അത്താഴം കഴിച്ചത്……

അപ്പോഴാണ് അബ്ദുറഹ്മാൻ ഫാത്തിമയോട് സുഹാനയാണ് ഷോപ്പ് ഉദ്ഘാടനം ചെയ്ത കാര്യം പറയുന്നത്……

ഫാത്തിമ അവിശ്വസനീയതയോടെ ഇരുവരെയും മാറി മാറി നോക്കി……

“”അന്നോട് കമ്മിറ്റിയിലൊക്കെ സഹകരിക്കാൻ പറഞ്ഞു സഖാഫി …. “”

അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു…

സല്ലു സുഹാനയെ നോക്കിയതും അവൾ ചുണ്ടുകൾ വക്രിച്ചു കാണിച്ചു……

അന്ന് സുഹാന കിച്ചണിൽ ജോലികൾ തീർക്കുമ്പോൾ സല്ലു കൂടെ നിന്നില്ല..

അതവൾ ശ്രദ്ധിച്ചു…

ജോലികൾ തീർത്ത്, ലൈറ്റുകൾ ഓഫ് ചെയ്ത് അവൾ ചെന്നപ്പോഴും അവൻ ഫോണിൽ ടൈപ്പ് ചെയ്യുകയായിരുന്നു……

“” കഴിഞ്ഞില്ലേ, അന്റെ സേർച്ചിംഗ്……. “

അവൾ , തട്ടം കഴുത്തിലിട്ട്  മുടി വാരിക്കെട്ടി…

“” ഇല്ല…””

പറഞ്ഞിട്ട് സല്ലു ഫോൺ മാറ്റി വെച്ചു…….

“”ന്നാലും ഇയ്യ് വല്ലാത്ത ചെയ്ത്താ ചെയ്തത്…….?””

അവൾ കിടക്കയിലേക്കിരുന്നു…

“” എന്ത്………..?”

സല്ലു മുഖമുയർത്തി… ….

“” ഉദ്ഘാടനം… …. “

“” അത് കഴിഞ്ഞില്ലേ… ….?””

സല്ലു , ചാരി വെച്ചിരുന്ന തലയിണയിലേക്ക് പതിയെ ചാഞ്ഞു…

അവന്റെ മറുപടിയിൽ അവളുടെ മനസ്സൊന്നിടിഞ്ഞു……

സുഹാനയ്ക്ക് പിന്നീട് ഒന്നും സംസാരിക്കാൻ തോന്നിയില്ല……

“” ഒരാളെ ഉദ്ഘാടനത്തിന് വിളിക്കാൻ നല്ല ചിലവു വരും……ങ്ങളാകുമ്പോൾ , കാശും ലാഭം…… ഉമ്മയോട് സ്നേഹമുള്ള മോനെന്ന പേരുമായി… സഖാഫിക്കു വരെ ബോധിച്ചു…””

അവൻ കിടക്കയിൽ കിടന്ന പുതപ്പ് വലിച്ചെടുത്തു…….

“” നിക്കും തോന്നിയായിരുന്നു… “

അവൾ എഴുന്നേറ്റു…

“” ഉറക്കം വരുന്നു………. “

അവൾ പിന്തിരിഞ്ഞു…

“” നിക്കും……. “

സല്ലു പുതപ്പ് ശരീരത്തേക്കിടുന്നത് അവൾ കണ്ടു…

The Author