ഗോൾ 7 [കബനീനാഥ്] 779

ഇത്തവണ താനാണ് തെറ്റുകാരിയെന്ന് സുഹാനയ്ക്ക് തീർച്ചയായിരുന്നു…

അവനിനി മറ്റൊന്നിലും പോയി ചാടാതിരിക്കാനാണ് താൻ ശ്രമിച്ചത്. അത് അങ്ങനെയല്ല അവൻ കണ്ടിരിക്കുന്നത്…

സുഹാന വാതിൽ ചാരി കിടന്നു…

പതിവായുള്ള ചുംബനത്തിന് അവൻ വരുമെന്ന് അവൾ കരുതിയെങ്കിലും അതുണ്ടായില്ല…

അത്രയും ജനങ്ങളുടെ സമക്ഷം, ഉമ്മയാണ് എനിക്കെല്ലാമെന്നു വിളിച്ചു പറഞ്ഞവനാണ്…

എത്രയധികം വിലപിടിപ്പുള്ള താരങ്ങളേക്കാളും മൂല്യമുള്ളവളാണ് എന്റുമ്മ എന്ന് പറഞ്ഞവനാണ്…

ആ സമയം തന്റെ കൈകളും ചുണ്ടുകളും തരിച്ചത്, അവനെ കെട്ടിപ്പുണർന്നു ചുംബിക്കാനുമായിരുന്നു……

പക്ഷേ……….?

ഷോപ്പിന്റെ ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ സല്ലു ഉത്സാഹത്തിലായിരുന്നു……

കുറച്ചു മുൻപു വരെ……

ഒന്നവനെ പോയി കണ്ടാലോ എന്ന് അവൾ ചിന്തിച്ചെങ്കിലും പിന്നീട് വേണ്ടാന്ന് വെച്ചു…

ആ പ്രശ്‌നമിനി സംസാരിച്ചു വഷളാക്കേണ്ടതില്ല…

ചിന്തകൾക്കൊടുവിൽ വളരെ വൈകിയാണ് അവളുറങ്ങിയതും ഉണർന്നതും ……

സല്ലു , കുളി കഴിഞ്ഞു വസ്ത്രം മാറിയിരുന്നു……

“”ഇയ്യെന്താ വിളിക്കാതിരുന്നേ……?””

അവൾ മുറിക്കു പുറത്തിറങ്ങിയതും ദേഷ്യപ്പെട്ടു…..

“ ഇങ്ങള് കഴിക്കാൻ വല്ലതും ഉണ്ടാക്കി വെച്ചിട്ട് വന്നാൽ മതീമ്മാ.. ഉപ്പൂപ്പാന്റെ കൂടെ പോര്……..””

സല്ലു മയത്തിലാണ് സംസാരിച്ചത്……

അതോടെ സുഹാന അടങ്ങി……

സല്ലു ഷോപ്പിലേക്ക് പോയി..

സുഹാന ധൃതിയിൽ ജോലികളിൽ വ്യാപൃതയായി …

അബ്ദുറഹ്മാന്റെ കൂടെ സുഹാന കടയിത് ചെല്ലുമ്പോൾ നല്ല തിരക്കുണ്ടായിരുന്നു…

അടുത്തെങ്ങും അത്രമാത്രം വലിയ ഒരു ഷോപ്പ് ഇല്ലായിരുന്നു…..

വരുന്നവർ ആവശ്യപ്പെടുകയും ഷോപ്പിൽ ഇല്ലാത്തതുമായ സാധനങ്ങൾ സല്ലു , നോട്ട് ചെയ്തു വെക്കുന്നതും അവൾ കണ്ടു…

തലേ ദിവസത്തെ പോലെ തന്നെ കുറച്ചു കഴിഞ്ഞതും ആളുകളൊഴിഞ്ഞു..

ആവശ്യത്തിന് മാത്രമേ , അവൻ അവളോടും സംസാരിച്ചുള്ളൂ …

അവൻ ആരെയൊക്കെയോ വിളിക്കുന്നതും  ലിസ്റ്റുകൾ അയച്ചു കൊടുക്കുന്നതും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……

“” ഞാൻ കുറച്ചു സാധനങ്ങൾ കൂടി നോക്കി വരാം മ്മാ… “

സല്ലു സ്കൂട്ടിയുടെ ചാവി എടുത്തു കൊണ്ട് പറഞ്ഞു…

“” ഇയ്യ് വല്ലതും കഴിച്ചോ… ?”

“” ഞാനൊരു ചായ കുടിച്ചു… “

“ ഇയ്യ് എപ്പോ എത്തും…… ?””

സുഹാന ടേബിളിലിരുന്ന ഫോണിൽ ടച്ച് ചെയ്ത് സമയം നോക്കി……

“” ഒന്നൊന്നര മണിക്കൂർ എന്തായാലും ആകും മ്മാ… “

The Author