“”ല്ലാരും കൂടി ന്നെ………””
അവൻ പറഞ്ഞത് സുഹാന കേട്ടില്ല…
അവളുടെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു…….
ആരും തെറ്റുകാരല്ല……….
പക്ഷേ… ….?
കിതപ്പും ഏങ്ങലടികളുമായി നിമിഷങ്ങൾ കടന്നുപോയി…
സല്ലുവിനെ പതിയെ അവൾ ചുമലിൽ നിന്ന് അടർത്തിയെടുത്തു……
തനിക്കു നേരെ അവന്റെ മുഖം വന്നതും അവൾ ശബ്ദിച്ചു തുടങ്ങി…
“” അനക്കു വേണ്ടി , ബാപ്പാന്റേം, സുൾഫിക്കാന്റേം, ഉപ്പുമ്മാന്റെയും തോനെ ചീത്ത കേട്ടോളാ ഞാൻ… അനക്ക് ന്നോട് സ്നേഹമുണ്ടെന്ന് കരുതി.. “”
സല്ലുവിന്റെ മിഴികൾ അവളുടെ മുഖത്തുറയ്ക്കാതെ അങ്ങിങ്ങായി പരതി…
“ ന്റെ കുട്ടി കൈ വിട്ടു പോകില്ലാന്ന് നിക്ക് വിശ്വാസള്ളോണ്ട്…. പക്ഷേ, അങ്ങനെയൊന്നു കേട്ടാൽ ആരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ……”…”
സുഹാന ഒരു ദീർഘനിശ്വാസമയച്ചു…
“” അനക്ക് ന്റെ സ്കൂട്ടി മതി… ന്റെ അക്കൗണ്ടിലെ പൈസ മതി… “
അവളുടെ സ്വരം ഇടറിയിരുന്നു…
“” ഉമ്മാ………..””
ദയനീയമായിരുന്നു അവന്റെ വിളി… ….
“” ബാപ്പേം ഉപ്പുമ്മേമൊക്കെ ചീത്ത പറയുമ്പോൾ അന്റെ സൈഡ് പിടിക്കാ… നൊ.. രാളുമതി………. “
സുഹാന വിങ്ങിയെങ്കിലും അവന്റെ മുഖത്തു നിന്ന് നോട്ടം മാറ്റിയില്ല…
“” അങ്ങനെ പറയല്ലേ … …മ്മാ……..”
സല്ലു . ഹൃദയം കൊണ്ട് നിലവിളിച്ചു…
“”പിന്നെന്താ പറയാ………. ന്നോട് തരിമ്പേലും സ്നേഹമുണ്ടേ. ജ്ജ് മയത്താകണ കാര്യം ചിന്തിക്വോ കുരിപ്പേ……..””
കൈ വീശിയടിക്കാൻ സ്ഥലം ഇല്ലാതിരുന്നിട്ടും സുഹാന അവന്റെ കവിളടക്കം ഒരടി കൊടുത്തു……
ഇത്തവണ അടിയിൽ സല്ലു , അമ്പരന്നില്ല……
അതെന്താണെന്നും എന്തിനാണെന്നും അവന് അറിയാമായിരുന്നു…….
“”ന്റെ പൊന്നുമ്മാ………………….! “
അവളെ , തന്റെ മടിയിലേക്ക് വലിച്ചു കയറ്റി , സല്ലു കെട്ടിപ്പിടിച്ചു നിലവിളിച്ചു…
അവന്റെ വലിയിൽ , മടങ്ങിപ്പോയ മുട്ടുകാൽ നേരെയാക്കി , അവളും അവനെ പുണർന്നു കരഞ്ഞു…
ഏങ്ങലടികൾ……….
“”ന്നാലും ങ്ങക്ക് ചോയ്ക്കാരുന്നു……….””
“” അന്നെ കൊല്ലുവാനാ തോന്നിയേ……..””
പതം പറച്ചിലുകൾ…….
“”ന്നെ കണ്ടൂടാഞ്ഞിട്ടല്ലേ , ഒമാനിലേക്ക്… …. “
“”ന്നോട് മിണ്ടാണ്ടല്ലേ ഇയ്യ് പോയേ………..?””
പരാതികൾ……….
“” ജോലി ചെയ്ത് മടുക്കുമായിരുന്നു…””
മറുപടിയായി സുഹാന അവന്റെ കണ്ണുനീരിൽ ഒരുമ്മ കൊടുത്തു…….