ഗോൾ 7 [കബനീനാഥ്] 779

പരിഭവങ്ങൾ……..

“ അനക്ക് ന്നെ മാത്രം വിളിക്കാൻ………””

“”ങ്ങളാ ന്നെ ആ നരകത്തിലാക്കീതെന്ന്… …. “

സങ്കടങ്ങൾ……….

“ വന്നിട്ടും ഇയ്യെന്നോട്……….”

“” വന്നപ്പോൾ വരണ്ടായീന്ന് തോന്നിച്ച്…””

പിണക്കം ഉരുകിത്തുടങ്ങിയിരുന്നു…

“” റീ- ചാർജ്ജ്……….?”

“” ഇനി , ഇങ്ങളോട് പൈസ ചോയ്ച്ചേക്കല്ല്ന്ന് ഉപ്പ… ….””

അതു കേട്ടതും സുഹാന അവനെ, അടർത്തി കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു……

“” ഉപ്പ പറഞ്ഞാലേ കേൾക്കൂ… ….?””

“”ങ്ങ് ഹൂ ഹും… “

“” പിന്നെ………?””

“ ങ്ങള് പറഞ്ഞാലും കേൾക്കും… ….”

സല്ലു മുഖം കുനിച്ചു…

“” എന്നിട്ടിയ്യെന്താ വണ്ടി കൊണ്ടോരാതിരുന്നേ………. “

“” മാമൻ……….””

“” മതി…….”

സുഹാന വീണ്ടും അവനെ ചുമലിലേക്കാക്കി… ….

“” അനക്കെത്ര വയസ്സായെന്നറിയോ… ?””

സുഹാനയുടെ ചോദ്യത്തിന് ഒരു മിനിറ്റു കഴിഞ്ഞാണ് മറുപടി വന്നത്…

“” പത്തൊമ്പതാകണ്………. “

“” എന്നിട്ടു ഉമ്മാനെ കെട്ടിപ്പിടിച്ചിരിക്കാ…….”

സല്ലു , അവളിൽ നിന്ന് അടരാൻ ശ്രമിച്ചതും അവൾ പിടിമുറുക്കി…

“”ങ്ങക്കെത്ര വയസ്സായി…… ?””

ഒരു നിമിഷം കഴിഞ്ഞ് സല്ലുവും അവളോട് കുസൃതിയോടെ തിരക്കി..

“” നിക്ക് മുപ്പത്തെട്ടാകണ്…””

അവൾക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല

“” എന്നിട്ടാ ന്റെ മടിയിൽ കയറിയിരിക്കണേ… ….?””

“” അതിനിപ്പോന്താ……..?””

അവൾ ഒന്നുകൂടി ഇളകിയിരുന്നു..

“ ങ്ങക്ക് നാണവാണില്ലേ… ….?””

“ ന്തിന്……….?”

അവൾ അവനെ വിടർത്തി മുഖത്തേക്ക് നോക്കി…

“” ഞാൻ വലുതായില്ലേന്ന്… …. “

സല്ലു ചിരിച്ചു…

“” അതെനിക്കൂടെ തോന്നണ്ടേ… …. “

അവളും ചിരിച്ചു..

പറഞ്ഞെങ്കിലും അല്പനിമിഷം കഴിഞ്ഞ് സുഹാന അവന്റെ മടിയിൽ നിന്നും ഇറങ്ങി…

നിലത്തിറങ്ങിയ ശേഷം, അവൾ തന്റെ വസ്ത്രങ്ങൾ പിടിച്ചു നേരെയിട്ടു…

ചുമലിലും മാറിലും അവന്റെ കണ്ണുനീർ വീണു നനഞ്ഞിരുന്നു..

“” ഇയ്യിത് മൊത്തം കൊളാക്കി… …. “

കൈത്തലം കൊണ്ട് മാറിൽ തുടച്ചവൾ പറഞ്ഞു……

“” വൈകുന്നേരം ഒന്ന് കരഞ്ഞു കൊളാക്കീത് ഞാൻ മാറ്റിയിട്ടതേയുള്ളൂ… “

“” അതിനൊന്നൂടെ മാറ്റിയാേപ്പോരേ…?”

അവനും കട്ടിലിൽ നിന്നിറങ്ങി…

“” അന്റോള് ഈടെണ്ടോ തിരുമ്പിത്തരാൻ… ?””

The Author