സുഹാന പറഞ്ഞതും അവന്റെ മുഖത്ത് അമ്പരപ്പുണ്ടായി……
“” മാമനെ അനക്കറിയാലോ… ?””
സല്ലു പതിയെ തല കുലുക്കി..
“” എന്നാൽ എഴുന്നേറ്റു വാ…””
സുഹാന എഴുന്നേറ്റു…
രണ്ടു ദിവസം അതിനെക്കുറിച്ചുള്ള ചർച്ച വീട്ടിൽ തകൃതിയായി നടന്നു…
മൂന്നാം ദിവസം പതിനൊന്നു മണിയായപ്പോൾ സല്ലുവിനെ അബ്ദുറഹ്മാൻ വിളിച്ചു…
സുഹാനയേയും കൂട്ടിയായിരുന്നു അവൻ ബാങ്കിലേക്ക് പോയത്……
പ്രൈവറ്റ് ബാങ്കായിരുന്നു..
സല്ലുവിന്റെ പേരിൽ തന്നെയാണ് അബ്ദുറഹ്മാൻ ലോൺ സംഘടിപ്പിച്ചത്…
സുൾഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്……
ഹയർ സെക്കന്ററി സ്കൂളിനടുത്തുള്ള രണ്ടു മുറിക്കട അബ്ദുറഹ്മാൻ ഏർപ്പാടാക്കി……
അതിനടുത്ത് ഒരു കോഫീ ഷോപ്പും ടൈലറിംഗ് ഷോപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ…
മുറി, തിരിക്കുവാനും ഫാബ്രിക്കേഷൻ വർക്കിനും സല്ലുവിനെ മാത്രം നിർത്തി, അബ്ദുറഹ്മാൻ മാറി നിന്നു…
അതും സുൾഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു……
പഠനോപകരണങ്ങളും ഫാൻസി ഐറ്റംസുമായിരുന്നു ഉദ്ദ്ദേശിച്ചിരുന്നത്..
സല്ലുവിന്റെ നിർബന്ധം കൊണ്ട് , സ്പോർട്സ് ഐറ്റംസും സുൾഫി സമ്മതിച്ചു…….
“ അന്റെ പേരിലാ ലോൺ…… എല്ലാത്തിനും കണക്കു വേണം.. തിരിച്ചടയ്ക്കേണ്ടതും നീയാ…….”
ഓരോ വിളിയിലും സുൾഫി ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു…
ഷെരീഫ് അറിഞ്ഞെങ്കിലും സുൾഫി ഇടപെട്ട കേസായതിനാൽ മിണ്ടിയില്ല……
സ്കൂൾ ഓപ്പണിംഗ് ടൈമല്ലായിരുന്നു.. പക്ഷേ, അടുത്ത സീസണായിരുന്നു സുൾഫിയുടെ ലക്ഷ്യം…
അപ്പോഴേക്കും രണ്ടിലൊന്ന് അറിയാമെന്ന് സുൾഫി കണക്കു കൂട്ടി……
സുൾഫിയുടെ സുഹൃത്തുക്കളുമായുള്ള കണക്ഷനിലാണ് കടയിലേക്കുള്ള സാധനങ്ങൾ ഏർപ്പാട് ചെയ്തത്……
മിക്കവാറും സാധനങ്ങൾ കടയുടെ ഫർണിഷിംഗ് വർക്ക് കഴിഞ്ഞയുടനെ എത്തിക്കുകയും ചെയ്തു..
രണ്ടു ഷട്ടറും ഓപ്പൺ ആണെങ്കിലും ഗ്ലാസ്സ് ഇട്ടിരുന്നു…
രണ്ടു വശവും , എൽ – ഷേപ്പിൽ , അരയ്ക്കു മുകളിൽ ഉയരത്തിൽ ഫാബ്രിക്കേഷൻ ഡസ്ക്ക്…
ഒരു എൻട്രൻസ്…….
ക്യാഷ് , സെക്ഷനു പിന്നിൽ ഒരു ചെറിയ ടേബിളും രണ്ടു സ്റ്റൂളുമിടാൻ ,ഒരു ക്യാബിന്റെ സ്ഥലം ഒഴിവാക്കിയതൊഴിച്ചാൽ ഷോപ്പു നിറച്ചും സാധനങ്ങൾ തന്നെയായിരുന്നു…
ക്യാമറയും സെറ്റ് ചെയ്തിരുന്നു…
ഇടയ്ക്ക് ഒരു തവണ സുഹാനയും കട സന്ദർശിച്ചു പോയിരുന്നു…
“” എന്താ ഷോപ്പിനിടുന്ന പേര്… ?””
ഡൈനിംഗ് ടേബിളിൽ വെച്ച് അബ്ദുറഹ്മാൻ ചോദിച്ചു…
“ അതൊക്കെയുണ്ട് ഉപ്പൂപ്പാ… …. “
സല്ലു ചിരിച്ചു…