ഗോൾ 7 [കബനീനാഥ്] 779

“” ആരാ ഉത്ഘാടനം……….?””

സുഹാന ചോദിച്ചു……

സല്ലു മിണ്ടിയില്ല……….

“” മെസ്സിയായിരിക്കും………. പന്തുകളി സാധനങ്ങൾ വാങ്ങി വെയ്ക്കുന്നതു  കണ്ടതേ എനിക്കു തോന്നി… “

അവൾ തന്നെ മറുപടിയും പറഞ്ഞു…

പിറ്റേന്ന്, സാധനങ്ങൾക്കൊക്കെ പ്രൈസ് ടാഗ് അടിക്കാൻ സല്ലു സുഹാനയേയും കൂട്ടിയാണ് പോയത്……

വൈകുന്നേരം വരെയുള്ള ജോലി ഉണ്ടായിരുന്നു…

വൈകിട്ട് അവളെ കൊണ്ടു വിട്ട ശേഷം നെയിം ബോർഡ് സെറ്റ് ചെയ്യാൻ അവൻ വീണ്ടും വന്നു……

രാത്രി വൈകി അവൻ തിരിച്ചെത്തുന്ന വരെ സുഹാന ഹാളിൽ അവനെ കാത്തിരുന്നു……

“” എന്തായി……….?””

അവൻ വന്നു കയറിയതേ അവൾ ചോദിച്ചു…

“” എല്ലാം സെറ്റ്… …. “

അവൻ വിടർന്ന ചിരിയോടെ പറഞ്ഞു…

“ വാ… കഴിക്കാം… “

അവൾ പറഞ്ഞു..

“”ങ്ങള് കഴിച്ചോ… ?”

“” ഇയ്യ് വരാതെയോ… ?””

“ എന്നാൽ ഞാനൊന്നു മേലുകഴുകട്ടുമ്മാ… …. “

പറഞ്ഞതും അവൻ പടികൾ ചാടിക്കയറി മുകളിലേക്ക് പോയി..

അവൻ വളരെയധികം സന്തോഷത്തിലും ഉത്സാഹത്തിലുമാണെന്ന് സുഹാനയ്ക്ക് മനസ്സിലായി…

എല്ലാം മറന്നിരിക്കുന്നു… ….

മറക്കട്ടെ എല്ലാം… ..

കുറച്ചു ദിവസമായി തിരക്കിലായതിനാൽ തന്നോടും അധികം സംസാരിച്ചിട്ടില്ല….

ആലോചനയോടെ അവൾ ഭക്ഷണമെടുത്തു വെച്ചു…

പെട്ടെന്നു തന്നെ അവൻ കുളി കഴിഞ്ഞെത്തി……

ഷോർട്സ് മാത്രമായിരുന്നു അവന്റെ പവേഷം… .

അവന്റെ പുറത്തും ചുമലുകളിലും വെള്ളത്തുള്ളികൾ ഉണ്ടായിരുന്നു.

“” ശരിക്ക് തോർത്തീലേ… “.

അവൾ തട്ടമെടുത്ത് അവന്റെ പുറവും ചുമലുകളും തുടച്ചു കൊടുത്തു……

“” നാളെ മുതൽ ഒരു ഷോപ്പ് മുതലാളിയാകുവല്ലേ ……… ?”

ഭക്ഷണം കഴിക്കുന്നതിനിടയിൽ സുഹാന

അവനെ നോക്കി..

“ അപ്പോ ഇങ്ങളോ… ….?”

“” ഞാൻ ഞാൻ തന്നെ…”

അവൾ ചിരിച്ചു…

“”ങ്ങൂഹും…””

“” പിന്നെ…….?’

“  ഷോപ്പ് മുതലാളിയുടെ ഉമ്മയല്ലേ… …. “

വലിയ ഫലിതം പറഞ്ഞ മട്ടിൽ അവൻ ചിരിച്ചു…

അവൾ  കിച്ചൺ ക്ലീൻ ചെയ്യുന്നതു വരെ അവൻ കൂടെ നിന്നു…

“” ഇയ്യ് പേര് പറഞ്ഞില്ലല്ലോ……….?”

പടികൾ കയറുമ്പോൾ  അവൾ ചോദിച്ചു…….

“” അത് രാവിലെ കണ്ടാൽ മതി… “

The Author