അവരുടെ പരുങ്ങൽ കണ്ടപ്പോൾ നഴ്സിനു കാര്യം മനസ്സിലായി…
നഴ്സ് അകത്തേക്ക് കയറിപ്പോയി അല്പ സമയത്തിനുള്ളിൽ തിരിച്ചു വന്നു…
“” ഇതു മതി………. “
നഴ്സ് ഒരു കടലാസ് സല്ലുവിനു നേരെ നീട്ടി…
അബ്ദുറഹ്മാൻ പണം കൊടുത്തപ്പോൾ ഡ്രസ്സ് വാങ്ങുവാനായി സല്ലു ഹോസ്പിറ്റലിനു പുറത്തേക്കു പോയി..
ബിൽ കൗണ്ടറിൽ ക്യാഷ് അടച്ച് അബ്ദുറഹ്മാൻ വന്നപ്പോഴേക്കും സല്ലുവും തിരിച്ചെത്തി…
കാഷ്വാലിറ്റിയിൽ ഡ്രസ്സടങ്ങിയ കവർ ഏൽപ്പിച്ചതും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അവരെ വിളിപ്പിച്ചു…
ഇരുവരും കൂടിയാണ് ഡോക്ടറുടെ മുറിയിലേക്ക് ചെന്നത്…
“” ഇരിക്കൂ… “
തട്ടം ധരിച്ച ഒരു ലേഡി ഡോക്ടറായിരുന്നു, ഡ്യൂട്ടി ഡോക്ടർ..
അബ്ദുറഹ്മാനും സല്ലുവും കസേരകളിലിരുന്നു…
“” പേഷ്യന്റിന്റെ ആരാണ്…? “”
ഡോക്ടറുടെ ചോദ്യത്തിന് അബ്ദുറഹ്മാൻ ബന്ധം വിശദമാക്കി മറുപടി കൊടുത്തു..
“” കുഴപ്പമൊന്നുമില്ല.. തലയ്ക്ക് മുറിവുണ്ട്..,
രണ്ടു കാൽമുട്ടുകൾക്കും ചതവും നീരുമുണ്ട്… “”
സല്ലു ഒന്നു നിശ്വസിച്ചു..
“” വലതു കയ്യുടെ ഒരു വിരലിനു നീരുണ്ട് , എക്സ്-റേ റിസൾട്ട് വന്നാൽ മാത്രമേ ബാക്കി പറയാൻ പറ്റൂ… “
“” ഇന്ന് പോകാമോ……..?””
അബ്ദുറഹ്മാൻ ചോദിച്ചു…
“” ഒബ്സർവേഷനിലാണ്…… സ്റ്റെപ്പിൽ നിന്ന് വീണു എന്നല്ലേ പറഞ്ഞത്…… ? “”
സല്ലു ശിരസ്സിളക്കി…
“ പേഷ്യന്റ് ഒമിറ്റ് ചെയ്യാനുള്ള സാദ്ധ്യതയുണ്ട്…… ബാക്കി റിസൾട്ട് വന്ന ശേഷം അറിയിക്കാം…””
ഡോക്ടർ പറഞ്ഞു നിർത്തി..
പുറത്തിറങ്ങിയതും അബ്ദുറഹ്മാന്റെ ഫോൺ ഇടതടവില്ലാതെ ശബ്ദിച്ചു തുടങ്ങി..
സുഹാനയെ ഹോസ്പിറ്റലിലാക്കിയപ്പോൾ തന്നെ അബ്ദുറഹ്മാൻ ഷെരീഫിനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു…
Kabani bro oru update tharumo ennum vannu nokkum e kathayude bakkikku vendi
വലുത് എന്തോ വരാൻ ഉണ്ടന്ന് മനസ്സ് പറയുന്നു… ൻ്റെ കബനി മുത്തേ.. ♥️ കട്ട വെയിറ്റിംഗ്
പുതിയ ഒരു കഥ എഴുതുമോ
Hello bro evidayanu adutha part ennu Varum please reply tharumo
Net part?