? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

 

അവൻ ബോധം ഇല്ലാത്തത് പോലെ എന്തൊക്കെയോ പറയുവാണ്. പെട്ടന്ന് ചുറ്റിനും നിൽക്കുന്ന എല്ലാരും കണ്മുന്നിൽ വച്ച് തന്നെ മാഞ്ഞു പോകുന്നു. ഭയപ്പാടോടെ കുട്ടനെ നോക്കുമ്പോ എന്നെ നോക്കി അവൻ ചിരിക്കുന്നു പിന്നീട് അവനും മാഞ്ഞു പോകുന്നു. ഒന്നലറി വിളിക്കണം എന്നുണ്ട് പക്ഷെ ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല.

 

“””””””””””””””കുട്ടാ…….”””””””””””””””

 

സ്വപ്നം വിട്ട് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുമ്പോ ഞാൻ നന്നേ അണക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം വേണ്ടി വന്നു ഞാൻ നോർമൽ ആവാൻ. എല്ലാം കൊള്ളായിരുന്നു, പക്ഷെ ആ മാഞ്ഞു പോയത് അത് മാത്രം വേണ്ടായിരുന്നു. ഞാനങ്ങ് ഉരുകിത്തീർന്നിരുന്നു.

 

പിന്നെയാണ് കുട്ടനിലോട്ട് കണ്ണ് പോയത്. അവനിപ്പോഴും നല്ല ഉറക്കത്തിലാണ്. എന്റെ മുഖം ഇപ്പോഴും അവന്റെ കഴുത്തിൽ തന്നാണ്. കൈകൾ അവനേം ചുറ്റിപ്പിടിച്ചിരിക്കുന്നു. നല്ലുറക്കത്തിൽ ആണേലും അവനെന്നെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്. പണ്ടത്തെ പോലല്ല ഭയങ്കര ബലമായി. അവന്റെ കൈകളുടെ ബലം നന്നായി എനിക്കറിയാൻ പറ്റി. അവനിൽ നിന്നും വിട്ട് മാറാൻ മനസ്സ് അനുവദിക്കുന്നില്ല. പക്ഷെ പോയെ പറ്റൂ.

ഇല്ലെങ്കിൽ ചിലപ്പോ ആരേലും കണ്ട് വന്നാൽ ഞാൻ കാരണം വെറുതെ അവനും പ്രശ്നമാവും. അവന്റെ കൈകൾ പതിയെ അവനുണരാതെ എടുത്ത് മാറ്റി. അതുവരെ എനിക്ക് കിട്ടിയിരുന്ന ഒരു സുരക്ഷിതത്വം., അത് ഞാനിപ്പോ മിസ്സ്‌ ചെയ്യുന്നു…..!!

പിരിന്ന് മാറി അലങ്കോലമായി കിടന്ന മുടിയെ പിന്നിലേക്ക് കെട്ടി വച്ചു. ഇനിയുമിരുന്നാൽ പറ്റില്ല, തിരിഞ്ഞ് കുട്ടന്റെ നെറ്റിത്തടത്തിൽ ഒരു സ്നേഹ ചുംബനം കൊടുത്തു. കഴിഞ്ഞ രാത്രി എനിക്ക് സമ്മാനിച്ചതിന്റെ സന്തോഷം, അതുമല്ലെങ്കിൽ എനിക്ക് ഇഷ്ട്ടമുണ്ടായിട്ട്….!!

 

വാതില് തുറന്ന് വെളിയിലേക്കിറങ്ങി. ഇന്നലെ തലവേദന ആണെന്നും പറഞ്ഞ് കിടക്കുമ്പോ ചേച്ചിമാരും എന്നോടൊപ്പം കൂടിയിരുന്നു., അവര് പിന്നെ ഉറങ്ങി കഴിഞ്ഞാൽ നേരം വെളുത്ത് സൂര്യൻ ഉദിച്ചല്ലാതെ എഴുന്നേൽക്കില്ല. പണ്ട് തൊട്ടേ അങ്ങനായത് കൊണ്ട് അവരുറങ്ങാൻ വേണ്ടി കാത്തിരുന്നു ഞാൻ……..!!

 

മുറിക്ക് മുന്നിലെത്തി ചാരിയ വാതിൽ പയ്യെ തുറന്ന് ഒരു കള്ളനെ, അല്ലാ കള്ളിയെ പോലെ ഞാനാകത്തേക്ക് കേറി. ഒന്നുമറിയാത്ത ഭാവത്തിൽ കാട്ടിന്മേൽ കേറി നടുക്കായി കിടന്നു. അങ്ങേ അറ്റത്ത് തങ്കിയേച്ചിയും ഇങ്ങേ അറ്റത്ത് പിങ്കിയേച്ചിയും., എഴുന്നേറ്റ് പോവുമ്പോ എങ്ങനെ കിടന്നോ അതേ മാതിരി തന്നെ അവരിപ്പോഴും കിടക്കുന്നുണ്ട്.

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *