? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

പഴേതോർത്ത് ഞാൻ ചിരിക്കുമ്പോ രണ്ട് വശത്തൂന്നുമായി എന്നെ കെട്ടിപ്പിടിച്ച് അവരും ചിരിച്ചിരുന്നു. ഇതിനോടകം തന്നെ ഒരുപാട് സംസാരിച്ചു എല്ലാം പഴേ ഓരോ കുസൃതികളെ പറ്റി തന്നെ. ആ നേരം കൊണ്ട് കുട്ടനോടുള്ള ദേഷ്യം മാറി പകരം സ്നേഹം കൂടിയിരുന്നു. അന്നുമവൻ ഇങ്ങനായിരുന്നു. അയല്പക്കത്തെ അപ്പുപ്പൻ വലിച്ചിട്ടെറിയുന്ന അണയാത്ത ബീഡി കുറ്റികള് പറക്കിയെടുത്ത് വലിച്ചിരുന്നു അവൻ. ആരോടും പറയില്ല, രാത്രി കിടക്കാൻ വരുമ്പോ എന്നോട് മാത്രം പറയും., എന്നിട്ട് ചെയ്ത തെറ്റിനെ കുറിച്ചോർത്ത് വിങ്ങി പൊട്ടും. തെമ്മാടി……..!! എന്തോ അവനെ കാണാനും അവനോടൊപ്പം കുറച്ച് നേരമെങ്കിലും കിടക്കാനും തോന്നുന്നു ഇപ്പോ. ചെയ്യുന്നത് തെറ്റാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട് പക്ഷെ മനസ്സ് കേക്കുന്നില്ല. ഒരു സമാധാനം കിട്ടുന്നില്ല. കിടന്നിട്ടാണേ ഉറക്കവും വരുന്നില്ല. അവനെ ഇപ്പോ തന്നെ കാണണം കരഞ്ഞ് കാല് പിടിച്ചിട്ടാണേലും അവനെ കൊണ്ടാ ദുശീലം നിർത്തിക്കണം. അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ച് ഞാൻ കിടന്നു.

 

ഇല്ലാ, പറ്റുന്നില്ല. രണ്ട് വശത്തേക്കും നോക്കി. രണ്ടാളും നല്ലുറക്കത്തിലാണ്. മനസ്സ് കൊണ്ട് അവരോട് സോറി പറഞ്ഞു., പതിയെ എഴുന്നേറ്റു. വേണ്ടാ വേണ്ടാ തെറ്റാന്നൊക്കെ എനിക്കറിയാം. പക്ഷെ മനസ്സ് കൈവിട്ട് പോയിരുന്നു. ആരോ നിയന്ത്രിക്കുന്ന പാവ മാതിരി ഞാൻ തുറന്നിട്ട അവന്റെ മുറിക്കകത്തേക്ക് കേറി. പണ്ട് ഇതെന്റെ മുറിയായിരുന്നു. ഇപ്പോ അവന്റെയും. ചേച്ചിമാര് പറഞ്ഞത് പോലെ നാളെ ഞങ്ങളുടെയും. നിറഞ്ഞ ചിരിയോടെ ഞാൻ കാട്ടിലിന്മേൽ ഇരുന്നു. എത്രയോ നേരം ആ ഇരുട്ടത്ത് പഴയതൊക്കെ ഓർത്തെടുത്ത് ഞാനിരുന്നു അവനേം കാത്ത്……

 

സമയം പോലും എത്രയായെന്ന് അറിയില്ല. വാതിൽ അടക്കുന്ന ശബ്ദം കേട്ടു. തലപൊക്കി നോക്കുമ്പോ ഞാൻ പ്രതീക്ഷിച്ച ആള് തന്നായിരുന്നു. എന്നെ കണ്ടു, പിന്നീട് എന്തോ ചിന്തിച്ചു. പൊടുന്നനെ…..,

 

“”””””””””””””അയ്യപ്പോ……””””””””””””””

ഞാനും ഞെട്ടിപ്പോയി. ശാസ്താവിനേം വിളിച്ച് അവൻ ലൈറ്റ് ഇട്ടു. മുറിയാകെ വെട്ടം പരന്നു. എന്നെ കണ്ടാൽ പ്രേതമായിട്ട് തോന്നോ….?? അതോ ഞാനാണെന്ന് അറിഞ്ഞിട്ടും പേടിച്ചതായി അവൻ അഭിനയിച്ചതോ….?? ചെറിയൊരു ദേഷ്യം എനിക്കും തോന്നാതിരുന്നില്ല. അവനെ കാണാനാ ഞാൻ വന്നേ എന്നിട്ടിപ്പോ എന്നെ കണ്ടവൻ കളിയാക്കുന്നു……!!

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *