അലമാരയിൽ ഭദ്രമായി ആരും കാണാതെ ചെറിയ ലോക്കറിനുള്ളിൽ സൂക്ഷിരുന്ന ലൈറ്റ്സും തീപ്പെട്ടിയും എടുത്ത് സ്റ്റെപ് വഴി മുകളിലേക്ക് ചെന്നു. ആദി പിടിച്ചിരിക്കുന്ന മനസ്സിന് ചെറിയൊരു ആശ്വാസം കിട്ടാൻ വേണ്ടി. ദുസ്വപ്നം കണക്കേ ഇടക്കിടക്കേ ഉറക്കം കളയുന്ന ദിവസങ്ങളിൽ എന്നെ സഹായിച്ചിരുന്നതും ഈയൊരു ദുശീലം തന്നെയാണ്. ആർക്കും അറിയാത്ത ആരോടും പറയാത്ത ഈ ദുശീലം……..!!
ആകാശവും ഉതിച്ചുയർന്ന് നിൽക്കുന്ന പൂർണ ചന്ദ്രനും അതിന് ചുറ്റും കുട്ടിനെന്നപ്പോലെ ഒരായിരം അല്ല ലക്ഷത്തിലുമധികം നക്ഷത്രങ്ങളും. തീപ്പെട്ടി ഉരച്ച് ചുണ്ടിൽ വച്ച ലൈറ്റ്സിന് തീ പകർന്ന് ഒന്ന് ആഞ്ഞ് വലിച്ചു. ഉള്ളിലേക്ക് കടന്ന പുകയെ നിമിഷങ്ങളോളം പിടിച്ച് വച്ചു. പിന്നെ പുറത്തേക്ക് തള്ളി. ഈ രാത്രി ആരും സ്റ്റെപ്പ് കേറി മുകളിലേക്ക് വരില്ലാന്ന് ഉറപ്പുണ്ടായിരുന്നു. അതായിരുന്നു ഇന്നേ വരെയുള്ള ചരിത്രവും. എന്നാൽ കേട്ടിട്ടുണ്ട്, ചിലർ വരുമ്പോ ചരിത്രം പോലും വഴി മാറൂന്ന്………!!
പിന്നിൽ നിന്നും കിലുങ്ങുന്ന പാദസരത്തിന്റെ ശബ്ദം കാതിൽ വീണപ്പോ ഞാനാദ്യം കരുതിയത് യക്ഷിയാവും എന്നാ. യക്ഷിയെ പ്രണയിച്ചവൻ വായിച്ച ശേഷം ഒരു യക്ഷിയെ കാണാനും പ്രണയിക്കാനും എനിക്കും തോന്നിയിരുന്നു എന്നുള്ളത് വാസ്തവം. പക്ഷെ തിരിഞ്ഞ് നോക്കുമ്പോ ആഗ്രഹിച്ചത് പോലെത്തന്നെ യക്ഷിയെ ആയിരുന്നു കണ്ടത്. ഉഗ്രരൂപിണിയായ യക്ഷിയെ. ആണ്ടുകളായി ചോര കിട്ടാൻ വെമ്പി നടക്കുവായിരുന്ന ഒരു യക്ഷി. ഉണ്ടക്കണ്ണി….!!
ഉള്ളിലിരുന്ന പുക നെറുകം തലേ കേറി ഞാൻ ചുമച്ചു. കൈയിലിരുന്ന അപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് പിൻവശത്തെ പണയിലേക്ക് എറിഞ്ഞു. ഈ സത്യം അറിയാവുന്ന ഒരേയൊരാൾ അവളാ. ഇതെങ്ങാനും പുറം ലോകം അതായത് എന്റെ ലോകം അറിഞ്ഞാൽ അതോടെ തീരും എല്ലാം…….!!
“”””””””””””ഏയ് ഞാൻ…….”””””””””
ഞാൻ പറയാൻ വന്നത് പോലും കേൾക്കാതെ അവൾ ഇറങ്ങി ഓടുകയായിരുന്നു അതും വാവിട്ട് കരഞ്ഞുകൊണ്ട്.
ആരും വരില്ലാ എന്നെന്റെ ഉറപ്പ് അവിടെ തീർന്നിരുന്നു…….!! ഇനിയെന്താവോ എന്തോ…?? പോയി എടുക്കേണ്ടത് ഒക്കെ എടുക്കട്ടെ, ലാസ്റ്റ് ബസ്സ് പോയോ ആവോ….?? എത്രയോ നേരം അവിടെ നിന്നു.
“””””””””””””ടാ നീ വരാന്നും പറഞ്ഞിട്ട് ഇതെവിടായിരുന്നു…..??””””””””‘””””””
?♥️❤️❤️
ഈ പാർട്ട് എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!
പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?
സ്നേഹം❤️❤️
ഭദ്രൻ
എന്തൊരു ഫീലാണ് മച്ചാനെ ???
സത്യം പറയാമല്ലോ..
ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
Keep it up… ??
ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!
Superrr ??
Atta nayakan alla maidha nayakan??
Kokkachi?
ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!
മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.
എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??
എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.
നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️
അങ്ങനെ തന്നെ ആണോ?
മ അല്ല ഉ തന്നാ