? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

കഴിച്ച് കഴിഞ്ഞ് ഫോണും തോണ്ടി സോഫയിൽ ഇരിക്കുമ്പഴാണ് അവള് വരുന്നത്.

“””””””””””””പോവാം…..??”””””””””””””

വന്നപാടെ ഉത്സാഹത്തോടെ അവൾ തിരക്കി.

“””””””””””””പോവാലോ…..!!””””””””””””””

അവളുടെ ഉത്സാഹം കളയാൻ എനിക്ക് തോന്നിയില്ല.

“””””””””””””എന്നാ ഞാൻ പോയി എല്ലാരോടും പറഞ്ഞിട്ട് വരട്ടെ……??”””””””””””””

“”””””””””””മ്മ്., പിന്നേ പോയിട്ട് വരുമ്പോ കുറി കൂടെ തൊട്ടോ. നീ കുറിയിട്ടാ അടിപൊളിയായിരിക്കും…….!!”””””””””””

ദർശനാ………..

“”‘””‘””””””””””മ്മ്……””””””””””””””

നാണത്തോടെ അവളോടി പോയി. എനിക്കും ഈയിടയായി പൈങ്കിളി കൂടുന്നുണ്ടോന്നൊരു സംശയം……!!

പുറത്തിറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ചെറുക്കനെ ഒന്ന് ചൂടാക്കി. അപ്പൊ തന്നെ അവളും വെളിയിലേക്ക് വന്നിരുന്നു. ഭസ്മ കുറിയൊക്കെ തൊട്ട്. കാതില് ജിമ്മിക്കി കമ്മലൊക്കെ ഇട്ട്. പച്ച കളർ ചുരിതാർ ഒക്കെ ഇട്ട്.

“””””””””””എങ്ങനുണ്ട്…..??””””””””””””

അവളെന്റെയടുത്ത് വന്ന് കുണുങ്ങി.

“””””””””””നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ, ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാക സുന്ദര ചന്ദ്ര മുഖബിംബം…””””””””””””

നീട്ടിയുള്ള വിസിലടിയും കേട്ടു കാത് പൊട്ടുന്ന കൈയടിയും കേട്ടു. തിരിഞ്ഞ് നോക്കുമ്പോ ഞാനങ്ങ് ഇല്ലാണ്ടായി പോയി. അവിടെ എല്ലാരുമുണ്ട്. ചേച്ചിമാര് മാത്രായിരുന്നേ പിന്നും കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ ബച്ചനും അച്ഛനും അമ്മയും ഒക്കെ.

“”””””””””””വർണന കഴിഞ്ഞു, ഇനിയാത്ര പോയിട്ട് വാ കുട്ടാ…..””””””””””””

ബച്ചൻ വിളിച്ച് പറഞ്ഞു. ചമ്മി നാറി പുഴുത്ത് ആ പുഴു പോലും എന്നെ കളിയാക്കുന്ന അവസ്ഥ..

“”””””””””””വാ വാ കേറ് കേറ്…..””””””””””””

ഏത് നേരത്താണോ എന്തോ അവളെ വർണിക്കാൻ തോന്നിയത്……!! രണ്ട് സൈഡും കാലിട്ട് അവള് കേറിയിരുന്നു.

“””””””””””സൂക്ഷിച്ച് പോയിട്ട് വാ മക്കളെ…””””””””””

അമ്മ വിളിച്ച് പറയുന്നത് കേട്ടു.

റോഡിലോട്ട് ഇറങ്ങി. പിന്നൊരു കുതിപ്പായിരുന്നു. പെട്ടന്നുള്ള ഞെരിപ്പ് ആയതിനാൽ അവളുടെ രണ്ട് മാറിടങ്ങളും എന്റെ മുതുകിൽ തട്ടിയുരുമ്മി. മനസ്സും ശരീരവും ഒന്ന് കുളിർത്തു.

“”””””””””””മനസ്സിലിരിപ്പ് ശെരിയല്ലല്ലോ കുട്ടാ….'”””””””””””

എന്റെ കാതോരം വന്നവൾ ചോദിച്ചു. ശേ വേണ്ടായിരുന്നു. എന്നാലകലം പാലിക്കാതെ അവള് കുറച്ചൂടെ എന്നെ ചേർന്നിരുന്നു. നീ എത്രവേണോ സ്പീഡ് കൂട്ടിക്കോ എന്ന് പറയുമ്പോലെ……!! സ്പീഡ് മാത്രേ കൂട്ടിയിരുന്നുള്ളൂ കുണ്ടും കുഴിയും കണ്ടിരുന്നു എങ്കിലും ഇറക്കിയില്ല. എന്തോ എനിക്കതിലൊന്നും വല്യ താല്പര്യം ഇല്ലാ.

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *