? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

 

ശ്വാസം വിട്ടോ എന്ന് പോലും സംശയമാണ്. അത്രേം പറഞ്ഞവൾ വീണ്ടും കരയാൻ തുടങ്ങി. എന്റെ കണ്ണും നിറഞ്ഞിരുന്നോ. ഏയ്‌ അത് നേരത്തെ iron man ചാകുന്നത് ഓർത്തിട്ടാവും.

“””””””””””””ഞാൻ കുട്ടന്റെ കൂടെ കിടന്നോട്ടെ….?? രാവിലെ തന്നെ എഴുന്നേറ്റ് പൊക്കോളാം….!!””””””””””””

 

ദൈവമേ ഇവളിത് എന്ത് ഉദ്ദേശിച്ചിട്ടാ…..?? ഒരു പ്രായപൂർത്തിയായ പുരുഷന്റെ മുറിയിൽ അവിവിഹതയായ ഒരു പെണ്ണ്……?? Oh god are you kidding me…….??

“””””””””””””എനിക്കിപ്പഴും ഓർമയുണ്ട്. പണ്ട് ഉറങ്ങി കൊറേ കഴിയുമ്പോ കൊച്ചു കുട്ടൻ എഴുന്നേറ്റ് വരും മാളുയേച്ചിയെ പറ്റിച്ചേർന്ന് കിടക്കാൻ. ഇന്ന് ഈ മാളുവേച്ചിക്ക് വല്യ ആളായ കുട്ടനൊപ്പം പറ്റിച്ചേർന്ന് കിടക്കണോന്ന് തോന്നി അതാ……!! എന്റെ പൊട്ട ബുദ്ധില് ഇങ്ങനെയോരുന്ന് തോന്നും. പോവുവാ., എനിക്ക് വിശ്വാസം ഉണ്ട് ന്നെ സ്നേഹിക്കുന്ന്. പഴേ പോലല്ല അതിനും മുകളിൽ……..!!””””””””””””

 

അത്രേം പറഞ്ഞവൾ എന്നെ കടന്ന് പോയി. ഇവിടിപ്പോ ശെരിക്കുമെന്താ നടന്നേ……?? അവളാദ്യം കരഞ്ഞു, ഓരോന്ന് പറഞ്ഞ് എന്നെ കൊണ്ട് സത്യം ചെയ്പ്പിച്ചു, പിന്നെ ചിരിച്ചു എനിക്കുമ്മ തന്നു, പിന്നീട് വീണ്ടും എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു. ശെരിക്കുമിനി അവൾക്ക് എന്തേലും മനസ്സികമായ പ്രശ്നം…….?? ഏയ്‌……!! വാതിലും പൂട്ടി ലൈറ്റും അണച്ച് ഞാൻ വന്ന് കിടന്നു.

 

തിരിഞ്ഞ് കിടന്നു, മറിഞ്ഞു കിടന്നു, ചരിഞ്ഞു കിടന്നു, കമിഴ്ന്ന് കിടന്നു, ഉറക്കം മാത്രം വന്നില്ല. എന്തോ ഭാരം ഏറ്റി വച്ചത് പോലെയാണ് എന്റെ മനസ്സ്. ആകെമൊത്തം ഒരസ്വസ്ഥത. കണ്ണ് അടച്ചാൽ കാണുന്നത് അവളുടെ മുഖവും കലങ്ങിയ കണ്ണുകളും. അവള് പറഞ്ഞിട്ട് പോയ ഓരോന്നും മനസ്സിനെയും കാതിനെയും ഒരേപോലെ വലക്കുന്നു. ഇത്രെക്കൊക്കെ എന്നെ സ്നേഹിക്കാൻ എന്താ കാരണം……?? ഞാൻ പറഞ്ഞാൽ അവള് ചാകും അതാണ് അവളുടെ സ്നേഹം. ഒരിക്കലുമാ സ്നേഹം അഭിനയം അല്ലാ. ഇതെല്ലാം അറിയാമെങ്കിലും ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.

 

അവളെ പോയൊന്ന് കണ്ടാലോ……?? അല്ലേല്ലത് വേണോ ഈ രാത്രി……??

 

കൂടുതല് ചിന്തിച്ച് നിൽക്കാനുള്ള ക്ഷേമ പോലുമെനിക്ക് ഉണ്ടായിരുന്നില്ല. അവളും എന്നെ കാണാൻ വന്നത് ഈ രാത്രി തന്നല്ലേ….?? അപ്പൊ എനിക്കുമവളെ കാണാൻ പോവാം. ഒരു കുഴപ്പോം ഇല്ല. ഇപ്പൊ ഇക്വൽ ആയി…….!!

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *