ഒരു തെറ്റും ഞാൻ ചെയ്യുന്നില്ല എന്നാ വിശ്വാസത്തോടെ തന്നെ കാട്ടിലിന്മേൽ നിന്നുമെഴുന്നേറ്റു. കാലുകൾ നിലത്ത് ഉറക്കുന്നില്ല, ഒരുതരം വിറ. വാതില് തുറക്കുമ്പോ കണ്ണ് വിടർന്നു., കാണാൻ ആഗ്രഹിച്ച ആൾ ദേ മുന്നിൽ……!! ചുണ്ടിൽ നിറഞ്ഞ ചിരിയോടെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനവളുടെ കൈയിൽ പിടിച്ചു. എന്നെ നോക്കുന്ന ആ കണ്ണുകളിൽ എന്തോ പ്രതീക്ഷ ഞാൻ കണ്ടു. ആരോ നിയന്ത്രിക്കുന്നത് പോലെ ഞാനവളെ അകത്തേക്ക് കേറ്റി……..!!
ഇപ്പോഴുമാ കണ്ണുകളിൽ നേരത്തെ കണ്ട പ്രതീക്ഷ അസ്തമിക്കതെ കിടക്കുന്നുണ്ട്….!!
“”””””””””””വാ ഒരുമിച്ച് കിടക്കാം……..!!””””””””””
അറിഞ്ഞോ അറിയാതെയോ സ്വപ്നത്തിലോ യാഥാർഥ്യത്തിലോ ഞാൻ പറഞ്ഞു. ആ മുഖത്ത് വീണ്ടും നിറഞ്ഞ് വന്ന ചിരി അതും വിജയിയുടെ ആയിരുന്നോ……??
“””””””””””””എന്റെ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും നീ അനുഭവിക്കും……!! ആദിയാ പറേണെ……..!!”””””””””””””””
ആ ആദി തന്നാണോ, അവളുടെ കണ്ണുനീര് കണ്ട് ആനന്തിച്ച ആ ആദി തന്നാണോ, അവളെ ശവം എന്ന് വിളിച്ചിട്ട് അവളുടെ മുഖം കണ്ട് മനം കുളിർത്ത ആ ആദി തന്നാണോ ഞാൻ……..??
“””””””””””””ഒരുപാട് കരയിച്ചു ഞാൻ അല്ലേ….??””””””””””””””
എന്റെ ചോദ്യം കേട്ടിട്ടും സ്ഥിരം ചിരിയായിരുന്നു അതിനുള്ള അവളുടെ മറുപടി…….!!
“”””‘””””””””””സാരല്ലാ, വേറാരും അല്ലല്ലോ നീയല്ലേ…..?? പിന്നെ ഒന്നെനിക്ക് ഇന്ന് മനസ്സിലായി., കണ്ണാടിയിലൊക്കെ നോക്കുമ്പോ തോന്നും ഭയങ്കര സുന്ദരി ആണെന്ന്. പക്ഷെ ഇന്നെന്നേ ശവോന്ന് വിളിച്ചില്ലേ…..?? ഒരു അഹങ്കാരം ഉണ്ടായിരുന്നു അതിന്നത്തോടെ അങ്ങ് മാറി കിട്ടി…..!!””””””””””””‘
എനിക്ക് പറയാനൊരു മറുപടിയും ഇല്ലായിരുന്നു. അവളെ കൊണ്ട് കിടത്തി പുതപ്പിച്ചു. പിന്നീട് മറുവശത്ത് ഞാനും കിടന്നു.
“””””””””””””അവിവിഹായിതായ പെണ്ണിന്റെ കൂടെ പ്രായപൂർത്തിയായ പുരുഷന് കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ…….??””””””””””””
നേരെ കിടന്നൊന്ന് ശ്വാസം വിട്ടതും എത്തി അവളുടെ ചോദ്യം. ഡയലോഗ് എവിടെയോ കേട്ടത് പോലെ. ഞാൻ തിരിഞ്ഞ് അവളെ കാണുന്ന രീതിയിൽ കിടന്നു. ആ ഇരുട്ടിലും അവളുടെ കണ്ണുകളിലെ തിളക്കവും ചുണ്ടിൽ ഒളിപ്പിച്ച് വച്ചിരുന്ന കള്ള ചിരിയും ഞാൻ കണ്ടിരുന്നു…….!!
“””””””””””””””കളിയാക്കുവാ…….??””””””””””””””
അല്ലാന്നുള്ള പോലെയവൾ തലയാട്ടി.
?♥️❤️❤️
ഈ പാർട്ട് എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!
പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?
സ്നേഹം❤️❤️
ഭദ്രൻ
എന്തൊരു ഫീലാണ് മച്ചാനെ ???
സത്യം പറയാമല്ലോ..
ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
Keep it up… ??
ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!
Superrr ??
Atta nayakan alla maidha nayakan??
Kokkachi?
ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!
മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.
എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??
എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.
നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️
അങ്ങനെ തന്നെ ആണോ?
മ അല്ല ഉ തന്നാ