ഗൂഫി ആൻഡ് കവാർഡ് [Jumailath] 244

“അതെങ്ങനെ രേണു”

“ഹൃദയം ആഗ്രഹിക്കാത്ത ഒന്ന് കണ്ണ് ആരാധിക്കില്ല എന്നാ നമ്മളെ കളക്ടർ പണ്ട് പ്രൊപ്പോസ് ചെയ്ത സമയത്തു അയനയോടു പറഞ്ഞത്. ഞാനും അത് തന്നെയാ ഇപ്പൊ നിന്നോട് പറയുന്നത്. ഐ പെർസീവ് യു വിത്ത് മൈ ഹാർട്ട്”

“കൊള്ളാലോ രേണു”

“ഇറ്റ് വാസ്ന്റ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് കണ്ണാ. ഇറ്റ്സ്‌ ഫെമിലിയാരിറ്റി. ലൈക്‌  ഇറ്റ്സ്‌ യു, ഇറ്റ്സ്‌ ഗോയിങ് റ്റു ബി യു എന്ന് എപ്പോ തൊട്ടോ എന്റെ മനസ്സിൽ തോന്നി തുടങ്ങി”

ഞാൻ രേണുവിൻ്റെ വയറിനു ചുറ്റി പിടിച്ചു നെറ്റിയിൽ  ചുംബിച്ച് കൈ ഗൗണിനുള്ളിൽ നിന്നെടുത്തു മുടിയിലൂടെ വിരലോടിച്ചു ചേർത്ത് പിടിച്ച് തഴുകി.

“പണ്ടാരോ പറഞ്ഞ പോലെ നീ കൂടെയുള്ളപ്പോൾ വസന്തം മാത്രമാണു കണ്ണാ. എവെരിതിങ് ഈസ്‌ ബെറ്റർ വിത്ത്‌ യു. എവെരിതിങ് ഹാസ് ബീൻ ബെറ്റർ സിൻസ്‌ യു”

“അത് പറഞ്ഞപ്പഴാ വസന്തം ചിങ്ങത്തിലല്ലേ. ഓണം പൂക്കളുടെ ഉത്സവം എന്നല്ലേ പറയുന്നത് രേണു”

“വസന്തം മാർച്ചിലാണ് കണ്ണാ”

“ഞാൻ ഓഗസ്റ്റ്ലാന്നാ ഇത്രയും കാലം വിചാരിച്ചെന്നത്”

രേണു കൈനീട്ടി എന്റെ മൂക്കിന്റെ അറ്റത്തു നുള്ളി.

“അതെന്തായാലും പൂക്കളെക്കാൾ എനിക്കിഷ്ടം മഴക്കാലമാ രേണു. പിന്നെ അത് കഴിഞ്ഞുള്ള ഹേമന്തവും. മഴക്ക് എപ്പോഴും പ്രണയത്തിന്റെയും രതിയുടെയും ഭാവമല്ലേ”

“ഇടക്ക് കണ്ണകിയും ആവാറുണ്ട്”

“എപ്പോഴും ലാസ്യ ഭാവത്തിലായെലെങ്ങനെയാ രേണു. മഴയുടെ രൗദ്ര ഭാവത്തിനുമില്ലേ സൗന്ദര്യം”

രേണു എന്റെ നെഞ്ചിലേക്ക് തലപൂഴ്ത്തി.

 

 

 

ഐസ്ക്രീമും കഴിച്ച് സംസാരത്തേക്കാൾ വാചാലമായ മൗനത്തിൽ മുങ്ങി പ്രകൃതിയുടെ അവാച്യമായ സൗന്ദര്യത്തിന്റെ കൂടെ രേണുവിന്റെ സാമീപ്യവും സൃഷ്ടിക്കുന്ന അനുഭൂതിയിൽ സർവ്വവും  മറന്നിരിക്കുമ്പോഴാണ് രേണു എന്നെ തോണ്ടിവിളിച്ചത്.

The Author