ഗൂഫി ആൻഡ് കവാർഡ് [Jumailath] 244

ഞാൻ കൈതോല ചുറ്റിക്കെട്ടി എടുത്തു നടന്നു. ഇല്ലേൽ ഇപ്പൊ നീഹയുടെ നെഞ്ചത്തോട്ടു കയറും.

 

പറമ്പ് തട്ടുകളായി തിരിച്ചതാണ്. ഞങ്ങൾ നടന്നു പാടത്തെത്തി. അവിടെ ഒരു ഷെഡുണ്ട്.

“ ഇത്തിരി നേരം ഇരുന്നിട്ട് പോവാം രേണു”

ഞങ്ങൾ അതിനുള്ളിൽ ഇരുന്നു. പിന്നിൽ ഉയരത്തിലുള്ള കയ്യാലയാണ്. മുന്നിൽ  വയലും അറ്റത്തു കൊല്ലിയും. അഞ്ച് മണി കഴിഞ്ഞത് കൊണ്ട് പാടത്ത് ആരുമില്ല. രേണു തൂണിൻ്റെ അടുത്ത് നിന്ന് വാഴത്തോട്ടത്തിലേക്കു നോക്കുകയാണ്. “എന്താ രേണു”?

“അവിടെ ആരെങ്കിലുമുണ്ടോന്നു നോക്കിയതാ”

“അവിടെ ആരും ഇല്ല രേണു”

“എന്നാലും കണ്ണാ”

ഞാൻ എയർ ഗൺ എടുത്തു പൊട്ടിച്ചു. കുറെ കൊക്കുകൾ പറന്നുയർന്നു. വാഴത്തോട്ടത്തിൽ നിന്ന് ഒരു വെരുകോ മരപ്പട്ടിയോ എന്തോ ഒന്ന് ഓടിപ്പോയി.

“ഇതെവിടുന്നാ”?

“വർഗീസ് ചേട്ടന്റെയാ. ഞാൻ വെറുതെ എടുത്തതാ”

രേണു അടുത്തുവന്നിരുന്നു. പാടത്തു കുറച്ച് വെള്ളമുണ്ട്. കൊക്കുകളും കുളക്കോഴിയും എന്നും കുളത്തിൽ വരും. ഈ വേനൽക്കാലത്തും വറ്റാത്ത ഇത്തിരി വെള്ളത്തിൽ നീന്തി നടക്കും.

“പണ്ട് കൊക്കിനെ പിടിച്ചു കള്ളിൻ്റെ കൂടെ കഴിച്ചേന്നതു ഓർമ്മയുണ്ടോ കണ്ണാ”?

“അച്ചാച്ചനും വർഗീസ് ചേട്ടനും കുടിക്കും”

“നമ്മള് വറുത്ത കൊക്കിറച്ചി വെറുതെ തിന്നും. അന്ന് എല്ലാരുമുണ്ടായിരുന്നല്ലേ കണ്ണാ”?

“വെറുതെ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളോർക്കുന്നെ രേണു. ആവശ്യമുള്ള കാര്യങ്ങൾ ചിന്തിച്ചാ പോരെ”?

ഞാൻ രേണുവിനെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചു. ഇല്ലേൽ വീണ്ടും ഒറ്റക്കാണെന്നും പറഞ്ഞു മോങ്ങാൻ തുടങ്ങും.

The Author