ഗൂഫി ആൻഡ് കവാർഡ് [Jumailath] 244

“ഇപ്പൊ ഞാൻ കൂടെയില്ലേ രേണു”

ഞാൻ രേണുവിനെ ചേർത്ത് പിടിച്ചു.

” അതേ ഇവിടെ നിക്കുന്നത് അത്ര നല്ലതല്ലാട്ടോ രേണു. എന്തെങ്കിലും പേടി തട്ടിയാൽ പിന്നെ അത് മതിയാവും. അതുമാത്രല്ല ഞാനൊറ്റക്കാണേന്നു പറഞ്ഞു കരഞ്ഞാൽ ഇവിടെ ഉള്ള ആരേലും ഒക്കെ കൂടെ വരും. അതതിനേക്കാളും വലിയ ബുദ്ധിമുട്ടാവും”

 

രേണു എടുക്കാൻ കൈ നീട്ടി.

 

“ഈയിടെയായിട്ടു കൊഞ്ചൽ കുറച്ചു കൂടിയിട്ടുണ്ടല്ലോ രേണു. നടക്കാൻ ഭയങ്കര മടിയാല്ലേ  അമ്മക്കുട്ടിക്ക്”

“എന്റെ കണ്ണനോടല്ലേ. വഴിയേ പോകുന്നവരുടെ അടുത്ത് പോയല്ലല്ലോ ഞാൻ എടുക്കാൻ പറയുന്നത്”

അത് ശരിയാ. എന്റടുത്താണല്ലോ എടുക്കാൻ പറയുന്നത്. ഞാൻ അതോർത്ത് സമാധാനിച്ചു.  രേണുവിനെ എടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു

.

“അവിടെ അടങ്ങി കിടക്ക് രേണു”

 

നടക്കുന്നതിനിടെ  താടിക്ക് പിടിച്ചു വലിക്കുകയാണ് രേണു.

 

“എനിക്കിഷ്ടം തോന്നീട്ടല്ലേ കണ്ണാ”

 

രേണു കവിളിൽ ഒരുമ്മ തന്നു.

 

പഞ്ചായത്ത് ഓഫീസിൽ പോകണം ഇന്ന്. ഞാനും രേണുവും രാവിലെ തന്നെ ഇറങ്ങി.  പഞ്ചായത്തിൽ ചെന്നപ്പോൾ ചുള്ളിയോടുള്ള റോയി ചേട്ടനുണ്ട് അവിടെ. നെന്മേനിയിലെ പഞ്ചായത്ത് സെക്രട്ടറി ഇപ്പൊ മൂപ്പരാണ്. രേണു പോയി കുശലം പറഞ്ഞ് പരിചയം പുതുക്കി. മാമൂൽ കുശലം പറച്ചിലിനു ശേഷം ഞങ്ങൾ പ്രസിഡൻ്റ് വരാൻ കാത്തിരുന്നു. കുറച്ചേറെ വർഷങ്ങളായിട്ട് അയനിക്കൽ സാറാമ്മ ചേടത്തി തന്നെയാണ് പ്രസിഡൻ്റ്. സ്റ്റാഫ്‌ ഒക്കെ വളരെ നല്ല പെരുമാറ്റമായിരുന്നു.

അവിടുത്തെ കാര്യങ്ങളൊക്കെ പെട്ടെന്ന് കഴിഞ്ഞു. പിന്നെ വില്ലേജിലേക്ക്. വില്ലേജ് ഓഫീസർ ഉച്ചക്ക് ഫീൽഡിൽ പോയതാണ്. വീട്ടിൽ പോയി ചോറുണ്ട് വരുന്നതിനാണ് ഫീൽഡ് സന്ദർശനമെന്ന ഓമനപ്പേര്. അങ്ങേര് വരാൻ കുറച്ചു വൈകി. വില്ലേജിൽ കുറച്ചു ബുദ്ധിമുട്ടുണ്ടായി. വർഗീസേട്ടൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അതും കഴിഞ്ഞു. മൂന്നര ഒക്കെയായപ്പോ തിരിച്ച് വീട്ടിലെത്തി.അങ്ങനെ ആ ദിവസം കഴിഞ്ഞു.

The Author