ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും! [Master] 604

ഗോപാലന്റെ ക്രിസ്മസ്ചാക്കോയുടെയും!

Gopalante Christmass Chakkoyudeyum Author : Master

 

(സുനിലിന്റെ ആരാധന എന്ന കഥ വായിച്ചതില്‍ നിന്നുണ്ടായ പ്രചോദനം ആണ് ഈ കഥ; നന്ദി സുനില്‍)

“ചേട്ടാ..നാളെ ക്രിസ്മസ് ആണ്..പിള്ളേര്‍ക്ക് ഇറച്ചി വേണമെന്ന് ഒരേ നിര്‍ബന്ധം..നാളെ ഉച്ചയ്ക്ക് വയ്ക്കാന്‍ അരി പോലും ഇവിടില്ല..നമ്മളെന്ത് ചെയ്യും?”

പായയില്‍ അവശനായി കിടക്കുന്ന ഗോപാലന്റെ അരികിലിരുന്ന് സുമതി ദുഖത്തോടെ ചോദിച്ചു. ഒമ്പതും ഏഴും വയസുള്ള മകളും മകനും പുറത്ത് കളിക്കുകയാണ്; എന്നത്തേയും പോലെ രാവിലെ പഴങ്കഞ്ഞി കുടിച്ച ശേഷം. അരവയര്‍ കഞ്ഞി പോലും കുടിക്കാന്‍ തനിക്ക് കിട്ടുന്നില്ലെങ്കിലും കിടപ്പിലായ ഭര്‍ത്താവിന്റെ ആരോഗ്യം തിരികെ കിട്ടാനായി അവള്‍ ഉള്ളത് കൊണ്ട് അയാളെയും മക്കളെയും തൃപ്തിപ്പെടുത്താന്‍ പെടാപ്പാട് പെടുകയാണ്. ഗോപാലന് അതറിയാം.

കൂലിപ്പണിക്കാരനായ അയാള്‍ കിടപ്പിലാകാന്‍ കാരണം ഒരു പുതുതലമുറക്കാരന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ആയിരുന്നു. സൈക്കിളില്‍ വീട്ടിലേക്ക് വേണ്ട അരിയും പച്ചക്കറികളും വാങ്ങി വരുകയായിരുന്ന ഗോപാലനെ വണ്ടി ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച അബു എന്ന യുവാവിന്റെ കാര്‍ തട്ടിത്തെറിപ്പിച്ചു. അവന്‍ വണ്ടി നിര്‍ത്താതെ സ്ഥലം വിട്ടുപോകുകയും ചെയ്തു. ഗോപാലന്റെ സൈക്കിള്‍ രണ്ടായി ഒടിഞ്ഞുപോയി. ദൈവാധീനം മൂലം ഒടിവോ മറ്റു വലിയ പരുക്കുകളോ അയാള്‍ക്ക് സംഭവിച്ചില്ല. പക്ഷെ വീഴ്ചയില്‍ നടുവിന് ചതവ് സംഭവിച്ചിരുന്നു. രണ്ടു മാസം എങ്കിലും റസ്റ്റ്‌ എടുക്കണം എന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.

അന്നന്നത്തെ വരുമാനം കൊണ്ട് ഓരോ ദിവസവും മുന്‍പോട്ടു നീക്കിയിരുന്ന ആ കുടുംബത്തിന് ഇതുമൂലം നിത്യവൃത്തിക്ക് പോലും മാര്‍ഗ്ഗമില്ലാതായി. ഗോപാലന്‍ കിടപ്പിലായതോടെ കടം വാങ്ങിയാണ് ചികിത്സ തുടര്‍ന്നതും വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നതും. ഇപ്പോള്‍ കടം വാങ്ങാനും നിവൃത്തിയില്ലാതയിരിക്കുന്നു. എല്ലാ ക്രിസ്മസിനും മക്കള്‍ക്ക് പടക്കവും പൂത്തിരിയും ഇറച്ചിയും മീനും കൂട്ടിയുള്ള ഊണും ഒരുക്കുന്ന ഗോപാലന്‍ ഇത്തവണ തന്റെ പരിതാപകരമായ അവസ്ഥ ഓര്‍ത്ത് ദുഖത്തോടെ കിടന്നു. ഒരു നേരത്തെ അരി മാത്രമാണ് ഇനി ബാക്കിയുള്ളത്. നാളിതുവരെ ആരുടെ മുന്‍പിലും കെഞ്ചിയിട്ടില്ലാത്ത തനിക്ക് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണം. താന്‍ കിടപ്പിലായതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും വീട്ടില്‍ വരാതായി. വന്നാല്‍ തന്‍റെ ഈ സ്ഥിതി കണ്ടു വല്ലതും തരേണ്ടി വരുമോ എന്ന പേടിയാകും അവര്‍ക്ക്.

The Author

Kambi Master

Stories by Master

73 Comments

Add a Comment
  1. വിശപ്പ് , ദൈവം ഈ ഭൂമിയെ അലങ്കരിക്കാന്‍ മനുഷ്യന് നല്‍കിയ വരം , പക്ഷെ അധികമായാല്‍ ആ വിശപ്പും മനുഷ്യന് ആപത്ത് ,ആഹാരം കൊണ്ട് മാത്രമേ മനുഷ്യനെ തൃപ്തി പെടുത്താന്‍ കഴിയു ,കോടിക്കണക്കിനു രൂപയുള്ള അംബാനിക്കും ഒരു നേരം ഒരു വാര്‍പ്പ് ചോറ് കഴിക്കാന്‍ കഴിയില്ല ഒരിക്കള്‍ എല്ലാം ത്യജിച്ചു ഈ ലോകത്തോട്‌ വിട പറയേണ്ടി വരും കാരണം കാലന്‍ കൈക്കൂലി വാങ്ങില്ല .ജാതി മത ചിന്തകള്‍ മറന്നു മതസ്ഥാപനങ്ങളില്‍ കാശ് കൊടുക്കാതെ പകരം വഴിയില്‍ കാണുന്ന ഒരു ഭിഷുവിനു വിശപ്പിനു ഒരു പൊതിച്ചോറും ഒരുകുപ്പി വെള്ളവും വാങ്ങി കൊടുത്താല്‍ മറ്റെതിനെക്കാലും പുണ്യം ദൈവം നിങ്ങളെ കൂടെ ഉണ്ടാകും

    1. കറക്റ്റ് ഡോക്ടര്‍..മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ചുരുക്കം ചില സുമനസുകളുടെ പുണ്യം കൊണ്ടാണ് ദൈവം ഈ ഭൂമിയെ നശിപ്പിക്കാതെ നിലനിര്‍ത്തുന്നത് എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്…

  2. good story. I cannot see any thing. eyes are filled with tears.

  3. hrudayasparsiyaya kadha, inganeyokke nammude chuttum alukal undu…ullavanu, illathavanumayi pankuvekkan ulla prachodanam ee kadha vayikkunnavarkku nalakatte….aasamsakal

  4. Sooperayittundu nothing to say

  5. Great

  6. Chankil kondu bro ijj nammale khalbaanu

  7. Vayyichappo cheruthayi onnu kannu niranju
    THNK U
    Kambi master Ithoru kambi katha avalle ennu prarthana undayirunnu nalla story

  8. കള്ളന്‍

    ഇത് പോലുള്ള മനസ് എനിക്കും നാം ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ…

  9. super messeage master. ethonnum manasil akkunnilla master.ellarum parayum paksha pravarthiyil kanilla. Mery Christmas master…

  10. Karayukkatheda ponnu na&$)/£%%<?<<
    ???????
    Mukalil oral paranja pole ithoru kambi ktha avaruthennu agrahichirunnu

  11. ingine oru helping mentality ellaarkkum undaarunnel …… master very good story … Merry christmas to you and all of our friends….

  12. Vikramaadithyan

    Ithu kollaam .Christmas aayittu oru nalla message….. Thanks kambi master

    1. Vikramaadithyanta storikal onnum kanunnillallo masha.

  13. ഇതൊരു കംബി കഥ ആവരുതെന്നു ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു… നന്ദി

  14. Beautiful message. Ellavarkkum santhoshapradham aaya oru kali aasamsikkunnuuu

  15. Happy Christmas to all…. Very nice story

  16. good story . god bless chako and family

  17. happy x mas, great message.

  18. very good message you are good writer

  19. Merry Xmas… Hrudhayathe sparsicha story… Thanks for this story… Chako ye polulla orupaad Malagamar undakatteyennu namuk prarthikam ?

  20. Super message master. U r a true writer

  21. Yes…. heart touching story……

  22. Nice story manh…

  23. ദൈവപുത്രന് പിറവിയെടുക്കാൻ ഈ ഭൂമിയിൽ പുൽക്കൂടും കാരാഗൃഹവും ഒക്കെത്തന്നെയായിരുന്നു…..!
    ഇന്ന് ആ മൂന്ന് ആണികളുടെ ബന്ധനത്തിൽ അല്ലായിരുന്നെങ്കിൽ കരുണാമയൻ നമ്മുടെ ഇടയിൽ നിന്നും എന്നേ രക്ഷപെട്ടേനേ…!
    കണ്ണിന് നൽകിയ ഗ്രന്ധി ഉപയോഗിക്കാനും ഹൃദയം പൊടിയാനുള്ളതുമാണെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി….!
    ക്രിസ്തുമസ് മംഗളാശംസകൾ….!

    1. ഒരു അന്പത് പൈസേടെ ബീഡിപടക്കം ക്ക്രിസ്തുമസിന്
      തിരി കൊളുത്താനായി ഞാനും കമ്പിക്കുട്ടനെ ഏൽപ്പിച്ചിട്ടുണ്ട് വലിയ പ്രഹരശേഷിയൊന്നും ഇല്ലെങ്കിലും പൊട്ടുവോ അതോ ചീറ്റിപ്പോവുമോ ആവോ….?

    2. നന്ദി സുനില്‍..താങ്കള്‍ ആണ് ഈ കഥയ്ക്ക് (അങ്ങനെ പറയാം എങ്കില്‍) പ്രചോദനം നല്‍കിയത്….

  24. Good message?????

Leave a Reply

Your email address will not be published. Required fields are marked *