അരുൺ :താൻ എന്താ പറയാൻ വന്നത്…
ഗോപിക :അല്ല ഇയാള് പറഞ്ഞോ..
അരുൺ :ഹേയ് കുഴപ്പമില്ല താൻ എന്തോ പറയാൻ വന്നത് അല്ലേ അത് ആദ്യം കേൾക്കട്ടെ ലേഡീസ് ഫസ്റ്റ്.
ഗോപിക :അല്ല ഇയാൾ പറഞ്ഞോ അത് കഴിഞ്ഞു ഞാൻ സംസാരിക്കാം.
അരുൺ :അത് സത്യത്തിൽ ഞാൻ തന്നെ അന്വേഷിച്ചു ഇവിടെ വന്നിട്ടുണ്ടെങ്കിൽ അത് തന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്.
ഗോപിക :അതിനു നമ്മൾ തമ്മിൽ മുൻപ് പരിചയം ഇല്ലല്ലോ.
അരുൺ :ഇല്ല പരിചയം ഇല്ല പക്ഷേ തന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്.
ഗോപിക :എങ്ങനെ..
അരുൺ :ബസ് സ്റ്റോപ്പിൽ വെച്ച്..
അവളുടെ മുഖം പെട്ടന്ന് വിളറി..
അരുൺ :അയ്യോ അവിടെ വന്നു വായി നോക്കുന്ന കോഴി ഒന്നും അല്ല. ഞാൻ ചെന്നൈ ആണ് വർക്ക് ചെയ്യുന്നത് നാട്ടിൽ മൂന്നു നാലു ദിവസം ലീവിന് വരും. കാർ എടുത്തു കറങ്ങും തന്നെ കാണുമ്പോൾ ഞാൻ ഒരു ഫ്രണ്ട് കല്യാണത്തിന് പോയി വരിക ആയിരുന്നു. അപ്പോൾ ബസ് സ്റ്റോപ്പിൽ വെച്ച് തന്നെ ആദ്യം ആയി കണ്ടു. പക്ഷേ തന്നോട് ഒന്ന് സംസാരിക്കാനോ ഒന്നും എനിക്ക് പറ്റിയില്ല. ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഇതിനോട് താൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ലല്ലോ.
ഗോപിക :ആഹ്ഹ ചേട്ടാ സത്യത്തിൽ ഞാൻ ഇപ്പോൾ അങ്ങനെ ഒന്നും ചിന്തിക്കാൻ ഉള്ള സാഹചര്യം അല്ല.
അരുൺ : അത് തനിക്കു വേറെ അഫ്ഫയർ വല്ലതും…
ഗോപിക :ഇല്ല…
അരുൺ :ഹാവൂ സമാധാനം… പിന്നെന്താ കുഴപ്പം.
ഗോപിക :ഏട്ടൻ കരുതും പോലെ ഈ വീട്ടിൽ ഞങ്ങൾ എല്ലാരും കഷ്ടിച്ചാണ് ജീവിച്ചു പോകുന്നത് അതിനിടയിൽ ഒരു കല്യാണം, ചിലവ് അതൊക്കെ വളരെ വലുതാണ്. എന്റെ നല്ലതിന് വേണ്ടി ചിലപ്പോൾ വീട് വിറ്റ് ആകും ഈ കല്യാണം നടത്തി വെക്കുക. ഞാൻ രക്ഷപെടുമ്പോൾ എന്റെ വീട്ടുകാർ വഴിയിൽ ആകും.
അരുൺ :ഓഹ്ഹ്ഹ്.
ഗോപിക :എനിക്ക് അറിയാം ഏട്ടൻ നല്ല ഒരു കുടുംബത്തിൽ ജനിച്ചത് ആണ് ഞങ്ങൾ ഒക്കെ ഒരുപാട് താഴത്തെ തട്ടിൽ ആണ്. സ്ത്രീ ധനം തെരാൻ പോലും ഇവിടെ ഒന്നും ഇല്ല.
ഒരു രക്ഷയും ഇല്ല അടിപൊളി
❤