?ഗോപികാവസന്തം? [അജിത് കൃഷ്ണ] 556

ഗ്ലോറി :എന്ത്…

ജോണി :അല്ല ജ്യൂസ്..

ഗ്ലോറി :നാരങ്ങ വെള്ളത്തിൽ ബൂസ്റ്റ്‌ ഇട്ട് ഒരെണ്ണം അങ്ങ് എടുക്കട്ടെ…

അത് കേട്ടപ്പോൾ ഗോപിക പരമാവധി ചിരി കടിച്ചു പിടിച്ചു.

ജോണി :ആഹ്ഹ അത് പറഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ഓൺലൈൻ മീറ്റിംഗ് ഉണ്ട് ഞാൻ ഒന്ന് പോയി അറ്റൻഡ് ചെയ്യട്ടെ..

ഗ്ലോറി :ആഹ്ഹ്ഹ് ചെല്ല് ചെല്ല്.

ജോണി നേരെ മുകളിലെത്തെ നിലയിലേക്ക് പോയി.

ഗോപിക :കഷ്ടം ഉണ്ടെടി ഒന്നും ഇല്ലെങ്കിലും നിന്റെ കെട്ടിയോൻ അല്ലെ..

ഗ്ലോറി :ഇതൊക്കെ ഞങ്ങളുടെ ഇടയിൽ തമാശ ആണ് മോളെ പുള്ളി എനിക്ക് ശെരിക്കും ഫ്രീഡം തെരുന്നുണ്ട്.

ഗോപിക :ഓഹ്ഹ് അല്ല പിന്നെ എന്താ നാട്ടിലേക്ക് വന്നത്…

ഗ്ലോറി :ഇവിടെ കൊച്ചിയിൽ ഒരു പ്രൊജക്റ്റ്‌ ഉണ്ട് പുള്ളിക്ക് ഒരു ആറു ഏഴു മാസം എടുക്കും. അപ്പോൾ തത്കാലം ഞാനും കൂടെ ഇങ്ങ് പോരുന്നു. പണ്ടത്തെ നാടിന്റെ ഓർമ്മ ഒന്ന് കണ്ട് ആസ്വദിക്കാം എന്ന് കരുതി.

ഗോപിക :അത് നന്നായി.

ഗ്ലോറി ഫ്രിഡ്ജ് തുറന്നു പാത്രത്തിൽ ഒഴിച്ച് വെച്ച കൂൾ ഡ്രിങ്സ് അവൾക്ക് ഒഴിച്ച് കൊടുത്തു.

ഗോപിക :സത്യത്തിൽ നീ ലക്കി ആണ് മോളെ. ഒന്നും ഇല്ലെങ്കിലും ഭർത്താവിന്റെ കൂടെ നിൽക്കാമല്ലോ.

ഗ്ലോറി :നിനക്ക് പോയി കൂടെ ഭർത്താവിന്റെ കൂടെ.

ഗോപിക :ഏട്ടൻ അവിടെ നോക്കുന്നുണ്ട് ഒന്നും റെഡി ആയിട്ടില്ല. വീട് എല്ലാം ഭയങ്കര റെന്റ് ആണ്.

ഗ്ലോറി :വേഗം റെഡി ആക്കിയാൽ നീ പിന്നെയും പെട്ടന്ന് എന്നേ വിട്ട് പോകില്ലേ പയ്യെ മതി എന്ന് പറ.

ഗോപിക :ഇപ്പോൾ ഫുൾ ലോക് ആയില്ലേ. പുള്ളിക്കാരൻ അവിടെ തന്നെ ആണ്.

ഗ്ലോറി :അല്ല നേരത്തെ ഇങ്ങ് പോരാൻ പറഞ്ഞാൽ പോരായിരുന്നോ.

ഗോപിക :ഏട്ടന് ജോലി കാര്യത്തിൽ കുറച്ചു ആത്മാർത്ഥ കൂടുതൽ ആണ് അതാണ് പ്രശ്നം..

ഗ്ലോറി :ഓഹ്ഹ്..

ഗോപിക :പിന്നെ സത്യം പറയാല്ലോ നീ നാട്ടിലേക്ക് വന്നത് കൊണ്ട് എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളെ കിട്ടി. അല്ലെങ്കിൽ ഞാൻ ഇവിടെ ഇരുന്നു തുരുമ്പ് എടുത്തേനേ..

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ല അടിപൊളി

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

Leave a Reply

Your email address will not be published. Required fields are marked *