ഗോപികാവസന്തം
Gopikavasantham | Author : Ajith Krishna
കഥ ഇവിടെ തുടങ്ങുന്നു ഇനി മുതൽ പാർട്ട്‌കൾ തിരിച്ചുള്ള സ്റ്റോറി കുറവ് ആകും. കൂടുതലും ഒരു പാർട്ട് അല്ലെങ്കിൽ രണ്ട് അതിൽ ഒതുക്കാൻ ആണ് പ്ലാൻ. സൊ തുടങ്ങാം
ഗോപിക എന്നൊരു നാട്ടിൻപുറത്തുകാരി പെണ്ണിനെ ചുറ്റി ആണ് കഥ പോകുന്നത്. പഠിക്കാൻ മിടുക്കി ആയിരുന്നു ഗോപിക. പക്ഷേ വീട്ടിലെ അവസ്ഥ അത്ര മെച്ചം അല്ലാത്തത് കൊണ്ട് അവൾക്ക് ഡിഗ്രീ പഠിക്കാൻ വരെ വളരെ പ്രയാസപ്പെട്ടു. എങ്ങനെ ഒക്കെയോ അവൾ ഡിഗ്രീ കംപ്ലീറ്റ് ആക്കി. പക്ഷേ വീട്ടിലെ പ്രശ്നം തുടർന്ന് കൊണ്ടേ ഇരുന്നു ആ സമയത്തു ആണ് അവൾക്ക് ഒരു കല്യാണ ആലോചന എത്തുന്നത്. സത്യത്തിൽ ഗോപികയ്ക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. എന്നാൽ വീട്ടുകാർക്ക് അത് എങ്ങനെ എങ്കിലും ഒന്ന് നടത്തി കൊടുക്കണം എന്നൊരു ചിന്ത മാത്രം ആയിരുന്നു. അതിനു ഒരു കാരണം ഗോപികയെ പലപ്പോഴും ഈ പയ്യൻ ബസ് സ്റ്റോപ്പിലും കടയിലും ഒക്കെ വെച്ച് കണ്ടിട്ടുണ്ട്. സോറി ഈ പയ്യന്റെ പേര് പറഞ്ഞില്ലല്ലോ അവന്റെ പേര് ആണ് അരുൺ. ചെന്നൈയിൽ ഒരു വലിയ കമ്പനിയിൽ ആണ്. നാട്ടിൽ ലീവിന് മാസത്തിൽ വന്നു പോകും. എന്നാൽ അധിക ദിവസം ഒന്നും അവൻ നാട്ടിൽ നിൽക്കാറില്ല വന്നാൽ പെട്ടന്ന് തന്നെ തിരിച്ചു പോകും അങ്ങനെ ഒരു സമയത്തു ആണ് ഗോപികയെ കാണുന്നത്. കണ്ടപാടെ അവളെ ഇഷ്ടം ആയെങ്കിലും അത് നേരിട്ട് ചെന്ന് പറയാൻ ഒരു മടി . വീട്ടിൽ പോയി പെണ്ണ് ചോദിക്കണം എന്നുണ്ട് എന്നാൽ അവനു സ്വന്തം എന്ന് പറയാൻ ഒരു അമ്മാവൻ മാത്രമേ ഉള്ളു. അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിൽ ആണ് അവൻ ജനിച്ചത് പക്ഷേ കൂടെപ്പിറപ്പുകൾ അവന്റെ ചെറിയ പ്രായത്തിൽ തന്നെ അവനെ വിട്ട് പോയി പിന്നെ അവനെ നോക്കി വളർത്തിയത് അമ്മാവൻ ആയിരുന്നു. പകൽ വീട്ടിൽ ആണെങ്കിൽ രാത്രി അവൻ അമ്മാവന്റെ വീട്ടിൽ പോകും. പഠിക്കാൻ മിടുക്കൻ ആയിരുന്നു അരുൺ അതുകൊണ്ട് തന്നെ പഠിത്തം കഴിഞ്ഞു പെട്ടന്ന് തന്നെ അവനു ജോലി കിട്ടി. നല്ല ശമ്പളത്തിൽ അവൻ ചെന്നൈയിലെ ഒരു വലിയ കമ്പനിയിൽ എഞ്ചിനിയർ ആയി ജോലി കിട്ടി. പിന്നെ നാട്ടിലേക്ക് ഉള്ള വരവ് കുറഞ്ഞു. കമ്പനിയിലെ വിശ്വസ്ത എംപ്ലോയി ആയത് കൊണ്ട് അവന്റെ സ്ഥാന കയറ്റം പെട്ടന്ന് ആയിരുന്നു പക്ഷേ അതോടൊപ്പം അവന്റെ തലഭാരം കൂടി വന്നു. നാട്ടിൽ ഒരിക്കൽ ലീവിന് വന്നപ്പോൾ ആണ് അവൻ ഗോപികയെ കാണുന്നത് പിന്നെ അവൻ നാട്ടിൽ ലീവ് വരുന്നത് തന്നെ അവളെ കാണുവാൻ വേണ്ടി ആയിരുന്നു. ഒടുവിൽ അവൻ അത് അമ്മാവനോട് പറഞ്ഞു പെണ്ണ് ചോദിക്കാൻ ആയി അവളുടെ വീട്ടിൽ എത്തി. സത്യത്തിൽ ഒരു കല്യാണത്തിന് ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഗോപിക അപ്പോൾ. സാധാരണ കല്യാണ ചടങ്ങിൽ പറയും പോലെ അവർക്ക് എന്തെങ്കിലും പറയാൻ കാണില്ലേ അവർ സംസാരിക്കട്ടെ. അരുൺ ഗോപികയുടെ കൂടെ വീടിന്റെ പിറകിലേക്ക് മാറി നിന്നു.. രണ്ടു പേർക്കും ടെൻഷൻ ഉണ്ട്… എങ്ങനെ സംസാരിക്കും എന്ന് ആയിരുന്നു രണ്ട് പേരുടെയും ചിന്ത എന്നാൽ രണ്ട് പേരും ഒരുമിച്ച് തുടങ്ങിയപ്പോൾ ഫുൾ കൺഫ്യൂഷൻ ആയി. ഒടുവിൽ
ഒരു രക്ഷയും ഇല്ല അടിപൊളി
❤