ഗ്ലാസ് തിരികെ കൊടുത്ത് അയാളോട് കൂടുതലൊന്നും പറയാതെ ഞങ്ങൾ ഇറങ്ങി…. റോഡിൽ അധികം വണ്ടികൾ ഒന്നുമില്ല….മരങ്ങൾ തിങ്ങി നിറഞ്ഞു ആകപ്പാടെ ഒരു ഇരുട്ട് മൂടിയ വഴി…. ഞാൻ കാറിന്റെ ലൈറ്റ് ഇട്ടു…
‘ഡോ നോക്കിയേ……’
ഞാൻ അവളെ തട്ടി വിളിച്ചു….ദൂരെ ഗ്രേസ് വില്ല എന്ന ഒരു കുഞ്ഞു ബോർഡ് കണ്ടു…
അവളുടെ മുഖം തെളിഞ്ഞു….. ഞാൻ കാറിന്റെ വേഗം കൂട്ടി….
മെയിൻ റോഡിൽ നിന്നും വലത്തോട്ട് ഒരു ചെറിയ വഴിയായിരുന്നു അത്…
മരങ്ങൾ നിറഞ്ഞ റോഡ് കഴിഞ്ഞു ചുറ്റും കരിങ്കൽ മതിലുകൾ കെട്ടിയ വഴി…
കുറെ ദൂരം യാത്ര ചെയ്ത ഞങ്ങൾ ഒരു വലിയ ബംഗ്ളാവിന്റെ മുന്നിൽ എത്തി….അൾത്താമസം ഉണ്ട് എന്ന തോന്നുന്നില്ല…. ഒരു പഴയ ബോർഡ് മാത്രം ഗേറ്റിൽ തുങ്ങിയിട്ട് ഉണ്ട്….
ഞാൻ ഇറങ്ങി ഗേറ്റ് തുറന്ന് വണ്ടി ഉള്ളിലേക്ക് കടത്തി…..
ആ വീടിന്റെ മുന്നിൽ കാർ നിർത്തി ഞങ്ങൾ ഇറങ്ങി..
അടഞ്ഞു കിടന്ന ആ വാതിലിന്റെ അടുത്തേക്ക് നടന്നു….
കോളിങ് ബെൽ അമർത്തി നോക്കിയിട്ടും ഒന്നും കേട്ടില്ല…. ഞാൻ വാതിലിൽ ശക്തിയായി അടിക്കാൻ തുടങ്ങി…. ഏതാണ്ടഡ് 5 മിനുട്ട് കഴിഞ്ഞു ഒരു വൃദ്ധൻ ഏതാണ്ട് 80നു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ വന്ന് വാതിൽ തുറന്നു….
അയാൾ ഞങ്ങളെ ഒന്ന് നോക്കിയിട്ട് ഉള്ളിലേക്ക് ക്ഷണിച്ചു…
വീടിന്റെ ഉള്ളിൽ കയറി ചുറ്റും നോക്കി ഞാൻ ഞെട്ടി തരിച്ചു നിന്നു…..
റൂമിന്റെ ഉള്ളിൽ നിറയെ ചിലന്തിവലയും പൊടിയും കൊണ്ട് നിറഞ്ഞിരുന്നു…. ഭിത്തിയിൽ കുറെ ഫ്രെയിം ചെയ്ത ഫോട്ടോസും….റൂമിന്റെ ഉൾഭാഗം കണ്ട് ഞാൻ അയാളെ ഒന്ന് നോക്കി….
ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ ഉള്ള ഒരു വീട്ടിൽ താമസിക്കാൻ പറ്റും അതും ഒറ്റക്ക്…..
ഞാൻ മനസ്സിൽ പറഞ്ഞു…
ഞങ്ങളുടെ ബാഗ് എടുത്ത് അയാൾ മുകളിലത്തെ നിലയിലേക്ക് നടന്നു….
ആതിരയുടെ മുഖം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല…
സമയം നോക്കിയപ്പോൾ 6 മണി കഴിഞ്ഞിരുന്നു…..
കഷ്ടം …. ഇത് വായിക്കുന്നവരുടെ കാര്യം
ശോകമാണ് മോനെ, പരമ ബോറും.
നല്ല നല്ല രചനകൾക്കായി പരിശ്രമിക്കുക.
ഇവിടിപ്പോ എന്താ സംഭവിച്ചത്,,,
ആരാ പടക്കം പൊട്ടിച്ചേ,,,
ഇന്ന് വിഷുവാ,,,
എന്ത് ദുരന്തം കഥ ആണെടോ
ഇതൊരുമാതിരി……….പരിപാടി ആണ്
എന്തോന്നാ ഇത്,
തുടക്കമൊക്കെ കണ്ടപ്പോൾ ഒരു ഹൊറർ കമ്പി ത്രില്ലർ ആണെന്നാ വിചാരിച്ചത്, ഇത് ഒരുമാതിരി
ഇതൊരുമാതിരി മറ്റേടത്തെ കഥയായിപ്പോയി..
നല്ലെഴുത്ത് പ്രതീക്ഷിക്കുന്നു..
ആകാമോത്തം ഒരു ഷ്യൂനത