ഗൾഫിലെ മാലാഖമാർ [Jon Snow] 137

“ഇവിടെ വന്നിട്ട്  വിളിക്കാന പറഞ്ഞെ ”

“അതിന് തൻ്റേൽ ഇവിടുത്തെ സിം ഇല്ലല്ലൊ”

“എയർപോർട്ടിൽ വൈഫൈ ഇണ്ടാവും അത് കണക്ട് ചെയ്ത് വിളിക്കാന പറഞ്ഞെ”

“വേണ്ട എൻ്റെ നമ്പറിൽ നിന്ന് വിളിക്ക് അല്ലെങ്കിൽ ഹോട്ട്സ്പോട്ട് ഓണാക്കി അതിൽ നിന്ന് ഉപയോഗിക്ക് ”

അവൾ അവൻ്റെ ഫോണിൽ അവളുടെ ഫോൺ ഉപയോഗിച്ച് നെറ്റ് കണക്ട് ചെയ്തു , നെറ്റ് കണക്ടായതും കുറേ അതികം മെസ്സേജുകൾ വന്നു. എല്ലാം സുഖമായി എത്തിയോന്ന് തിരക്കിയായിരുന്നു അത്യാവശ്യം എല്ലാവർക്കും അവൻ സുരക്ഷിതനായി എത്തി എന്ന് പറഞ്ഞുകൊണ്ട് റിപ്ലെ കൊടുത്തു, വീട്ടിലും അറിയിച്ചു.

“ഡോ തൻ്റെ കൂട്ടുകാരനെ വിളിക്ക് വെയ്റ്റ് ചെയ്യുന്നുണ്ടാവും ”

“അവൻ്റെ ഒരു മെസ്സേജ് ഇണ്ട് നോക്കട്ടെ ”

” അളിയ ഒരു പ്രശ്നം ഇണ്ട് മിന്നുവിന് , പെയിൻ ആയി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണ്, എയർപോർട്ടിൽ നിന്നും ബസ്സ് കിട്ടും അത് കേറി ദുബായിൽ വന്ന് ഒരു റൂമെടുത്ത് റെസ്റ്റ് എടുക്ക് നാളെ അവധി ആണ് ഞാൻ വന്ന് നിന്നെ പിക് ചെയ്തോളാം. കയ്യിൽ കാശു മാറ്റിയത് ഇണ്ടല്ലൊ , എന്തായാലും നി ഇറങ്ങുമ്പോൾ വിളിക്ക് ”

” മിന്നു… സോറി അശ്വതി അവൻ്റെ ഭാര്യ  പ്രഗ്നൻ്റ് ആണ് ഹോസ്പിറ്റലില ”

“ഡാ ഞാനെത്തി പ്രശ്നമൊന്നുമില്ല, ഞാൻ ദുബായിലെത്തിയിട്ട് സ്ഥലം അയക്കാം തൽക്കാലം നീ അവൾടെ കാര്യങ്ങൾ നോക്ക് , ഹോസ്പിറ്റൽ അഡ്രസ്സ് ഇട് ഞാൻ അങ്ങോട്ടു വന്നേക്കാം , അവളെ വിട്ട് എങ്ങോട്ടും മാറണ്ട നീ ”

പുതിയ സ്ഥലവും ഭാഷ പോലുമറിയാതെ ഒരു സ്ഥലത്ത് വന്ന് പെട്ടിട്ടും മറ്റൊരാളെ കരുതുന്ന അവനെ ഓർത്ത് അവൾക്ക് അത്ഭുതം തോന്നി.

The Author

Jon Snow

King in the north

7 Comments

Add a Comment
  1. കഥ അടിപൊളിയാണ്.. തീം നല്ല വെറൈറ്റി ഒണ്ടു. നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് തരണം കെട്ടോ.

  2. വിനോദൻ

    🤗😘😘nice daa mone
    സ്വന്തം,
    വിനോദൻ❤️

  3. aliya ….oru rakshyumilla …polichu next part waiting 💯/💯 super story

  4. Old Jon Snow(പെണ്ണ്പുലികൾ)?

  5. good story.. continue fast

  6. ഇത് പഴയ jon snow ആണോ അതോ വേറെ ആളാണോ 🙄🤔

Leave a Reply

Your email address will not be published. Required fields are marked *