“ഡോ താനിനി എന്ത് ചെയ്യും ?”
” എന്ത് ചെയ്യാൻ ബസ്സ് കയറി ദുബായിക്ക് പോകുന്നു വേറെന്തു ചെയ്യാന”
“അവൾക്ക് ചിരി വന്നു ഈ രാത്രി അറിഞ്ഞൂടാത്ത ഒരു സ്ഥലത്തേക്ക് അതും മറ്റൊരു രാജ്യത്തേക്ക് താൻ തനിച്ച് പോകാനോ???? താൻ ഒരിടത്തേക്കും പോകുന്നില്ല എനിക്കിവിടെ ഫ്ലാറ്റ് ഇണ്ട് ദുബായിൽ പോകുന്ന വഴിക്ക് തന്നെയ , രാവിലെ എവിടെയ പോകേണ്ടതെന്ന് വെച്ചാൽ കൊണ്ടു വിടാം എൻ്റെ കയ്യിൽ കാറുണ്ട് പോരാത്തതിന് ഞാൻ രണ്ട് ദിവസത്തേക്ക് ഓഫും ആണ് , ”
” ഹേയ് അതൊന്നും,ശെരിയാവില്ല, പറ്റില്ല ഞാൻ ദുബായിക്ക് പോകുവാണ് ”
” താൻ ഒന്നും പറയണ്ട പറയുന്നത് കേട്ടാൽ മതി ”
ആര്യ അവൻ്റെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു , അവൻ ആവുന്നത്ര തടഞ്ഞെങ്കിലും കൂട്ടാക്കാൻ അവൾ തയ്യാറായില്ല, പുറത്തിറങ്ങി ടാക്സി എടുത്ത് അവൻ്റെ അനുവാദത്തിന് കാത്തു നിൽക്കാതെ പെട്ടി എല്ലാം എടുത്ത് വെച്ച് അകത്തേക്ക് കയറി , മനസ്സില്ലാ മനസ്സോടെ അവനും അകത്തേക്ക് കയറി .
ടാക്സി ഡ്രൈവറോട് അറബിയിൽ അവൾ എന്തൊക്കെയോ പറഞ്ഞു മൊബൈലിൽ എന്തൊക്കെയോ കാണിച്ച് കൊടുത്തു, മലയാളത്തെക്കാൾ മനോഹരമായി അവൾ അറബി പറയുന്നത് കേട്ട് അവൻ അന്തംവിട്ടുപോയി ഇവളിനി ശെരിക്കും വല്ല അറബിയുമാണോന്ന്.
പിന്നെ നേരെ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ്റെ കൈവിരലുകളിൽ കോർത്ത് പിടിച്ചുകൊണ്ട് ആരെയോ ഫോൺ വിളിച്ചു.
” ഹലോ മൈ ഡിയർ സ്നേഹമോൾ ഞാനെത്തീട്ടോ, നിനക്കിന്ന് നൈറ്റ് അല്ലെ , ആ ഓക്കെ.. ഓക്കെ നി താക്കോൽ വെച്ചിട്ടല്ലെ പോയത് …. ആ പിന്നെ രാവിലെ വന്ന് ഞെട്ടാൻ നിൽക്കണ്ട എൻ്റെ ഒരു ഫ്രണ്ട് കൂടി ഇണ്ട് …… ആ നിനക്കറിയില്ല എൻ്റെ ഒരു ഫ്രണ്ട് …….. നാളെ കാണാമല്ലൊ പെണ്ണെ എന്തിന ധൃതി പിടിക്കുന്നെ … ഓക്കെ ബൈ ഹൽബേ ..”

കഥ അടിപൊളിയാണ്.. തീം നല്ല വെറൈറ്റി ഒണ്ടു. നെക്സ്റ്റ് പാർട്ട് പെട്ടന്ന് തരണം കെട്ടോ.
🤗😘😘nice daa mone
സ്വന്തം,
വിനോദൻ❤️
aliya ….oru rakshyumilla …polichu next part waiting 💯/💯 super story
good
Old Jon Snow(പെണ്ണ്പുലികൾ)?
good story.. continue fast
ഇത് പഴയ jon snow ആണോ അതോ വേറെ ആളാണോ 🙄🤔