“മുപ്പത്തിരണ്ട് ”
ആര്യ കൈകളുപയോഗിച്ച് മുഖം മറച്ചു. സ്നേഹ തലയിൽ കൈ വെച്ചു
“ങേ ….. അത്രേ ഉള്ളോ , എൻ്റെയും ഇളയതോ 🙄 അപ്പൊ ഉറപ്പ അവൻ പഠിച്ചകള്ളനാ ,”
“ഹേയ് അങ്ങിനൊന്നുമല്ല അവനൊരു ഇൻഡ്രൊവെർട്ട് ടൈപ്പാണ് , എന്നാൽ ഒന്നടുത്താൽ പിന്നെ അവനെ വിട്ടു പോകാനും തോന്നില്ല, ഇന്നുവരെ അവനൊരു റിലേഷൻ പോലും ഇണ്ടായിട്ടില്ല ഞാനവൻ്റെ വാട്സാപ്പ് ചാറ്റൊക്കെ ചുമ്മ ഒന്ന് നോക്കിയിരുന്നു, പിന്നെ അത്യാവശ്യം അവൻ്റെ സോഷ്യൽ മീഡിയ ആക്ടിവിറ്റീസും , ആള് ക്ലീൻ ആയിട്ട എനിക്ക് തോന്നിയത് ”
” ഇന്നത്തെക്കാലത്ത് ചേച്ചി ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ , നമ്മളെ കാണിക്കാൻ ഒന്ന് , അല്ലാണ്ട് ഉപയോഗിക്കാൻ ഒന്ന് എൻ്റെ കെട്ടിയോനെ തന്നെ കണ്ടില്ലെ , എന്ത് മാന്യന , പക്ഷെ നമുക്കറിയില്ലെ അയാൾഡ ഉടായിപ്പൊക്കെ ”
സ്നേഹയുടെ മുഖം മെല്ലെ കറുത്തു , ആ പ്രസരിപ്പൊക്കെ പോയി കണ്ണുകൾ നിറയുന്നത് ആര്യ കണ്ടു.
” കളയ് കുഞ്ഞെ നമ്മളിത് എത്ര തവണ സംസാരിച്ചത , അവന് അവൻ്റെ വഴി നിനക്ക് നിൻ്റേതും , ”
” മോളെ ഓർത്തിട്ട അവനെ വച്ചോണ്ടിരിക്കുന്നത് ഇല്ലേൽ എന്നേ കളഞ്ഞേനെ നായിനെ ”
“ഇവൻ അങ്ങിനൊരാളല്ല കുഞ്ഞെ , നിനക്കറിയില്ലെ ഞാൻ പെട്ടെന്ന് ഒരാളോട് അടുപ്പം കാണിക്കില്ലാന്ന് , ഇന്നലെ കോടതീന്ന് ആകെ കൈയ്യീന്ന് പോയ എയർപോർട്ടിൽ വന്നത് പ്രദീഷും അവളും ഇണ്ടായിരുന്നു അവരുടെ മുന്നില് നി പറഞ്ഞപോലെ ധൈര്യത്തോടെ നിന്ന് മുഖത്ത് നോക്കി ഗുഡ് ബൈ പറഞ്ഞു ,
പക്ഷെ തിരിച്ചു വരുന്ന വഴി ആൾക്കൂട്ടത്തിനിടയിൽ അച്ഛനും അമ്മയും അനിയനും മാറി ഒളിഞ്ഞു നിന്ന് എന്നെ നോക്കുന്ന കണ്ടപ്പളാടി എൻ്റെ ജീവൻ പോയത് , ഞാനവിടുന്ന് നെഞ്ചു പറിച്ചിട്ടാ എയർപോർട്ടിൽ വന്നത് , അന്നേരം ആദ്യം കാണുന്നത് ജെയ്സണെ ആണ് ഒരു കൂട്ടം ആൾക്കാര് കരഞ്ഞു കൊണ്ട് അവനെ യാത്ര അയക്കുന്നു ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവൻ കരയുന്നു,
