“കാലിന് എന്ത് പറ്റി ചേച്ചി”
ആര്യയും ജെയ്സണും ഞെട്ടി പരസ്പരം നോക്കി പിന്നെ ആര്യ മറുപടി പറഞ്ഞു.
“ഏയ് ബാത്റൂമിൽ കാലൊന്ന് വഴുതി”
“ആ നല്ല വഴുക്കലാ നമ്മള് സൂക്ഷിച്ച നമുക്ക് കൊള്ളാം ”
അവളുടെ മുനവെച്ച സംസാരം കേട്ട് രണ്ടുപേരും അന്തം വിട്ടു.
ആര്യ മെല്ലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി , സ്നേഹ അവന് വേണ്ടി മുന്നിലെ സീറ്റ് തുറന്നു കൊടുത്ത്, അവൾ പുറകിലായി ഇരുന്നു.
” ഇനിയിപ്പൊ എൻ്റെ സീറ്റ് പുറകിലാണല്ലൊ”
” ഡീ കഴിക്കാൻ എവിടെ പോകണം”
” നല്ല ക്ഷീണമുള്ളതല്ലെ മലബാർ ബൈറ്റ്സിലോട്ട് വിട്ടൊ ആദ്യം നല്ല ജ്യൂസ് കുടിക്കാം ”
ഇത്തവണ രണ്ടുപേരും ഞെട്ടി അവളെ തിരിഞ്ഞു നോക്കി. അവളെന്തോ കണ്ടിട്ടുണ്ടെന്ന് അവർക്ക് ഉറപ്പായി.
സ്നേഹ ഉള്ളിൽ ഊറി ചിരിച്ചു, പിന്നെ അവർ പരസ്പരം ഒന്നും മിണ്ടിയില്ല. കാർ മെല്ലേ ദുബായി നഗരത്തെ ലക്ഷ്യമാക്കി നിരത്തിലൂടെ മറ്റ് കാറുകളെ പിന്നിലാക്കി പൊയ്ക്കൊണ്ടിരുന്നു.
(തുടരും)
(അടുത്ത ഒരു ഭാഗത്തോട് കൂടി ഈ കഥ അവസാനിപ്പിക്കുവാണ്, വലിച്ചു നീട്ടും തോറും കഥയുടെ ഉള്ള് നഷ്ടമാവും എന്ന് വിശ്വസിക്കുന്നു. പിന്നെ എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയപ്പോൾ പലതും ക്രിഞ്ച് ആയിട്ടു തോന്നി വളരെ വേഗത്തിൽ എഴുതി തീർക്കാൻ ശ്രമിച്ചത് കൊണ്ടാവാം ഒരു തൃപ്തി തോനുന്നില്ല.
അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുതെ )
