ഗൾഫിലെ മാലാഖമാർ 3 [Jon Snow] 99

“കയൽ എങ്ങിനുണ്ട് ”
അശ്വതി ആര്യയെ തുറിച്ചു നോക്കി,പിന്നെ പൊട്ടിച്ചിരിച്ചു.
” അത് നിങ്ങട കുട്ടിക്കിടാനുള്ള പേരല്ലെ അതെങ്ങിനെ ഞാനിടാന ?”
ആര്യ ആശ്ചര്യത്തോടെ അശ്വതിയെ നോക്കി,
“ഇത് ജെയ്സൻ ചേട്ടൻ്റെ കൊച്ചിനിടാനുള്ള പേരാണ് , ഞങ്ങളോട് പറഞ്ഞത പക്ഷെ സ്വന്തം കുട്ടിക്കിട്ടോളാൻ പറഞ്ഞ് ഞങ്ങള് കളിയാക്കുന്നതാ കയൽ , എവിടുന്നാണെന്നറിയില്ല കുറേ നാളായി ഈ പേരും പിടിച്ച് നടപ്പാണ് ആശാൻ , ഹ.ഹ.😆😆😆😆”
“അപ്പൊ ഇവളുടെ പേരെന്ത ?”
“ഇഷ ”
“എൻ്റെ കൊച്ചിൻ്റെ പേരും ഇഷയാണ് ”
സ്നേഹ കുഞ്ഞിനെ പുണർന്നുകൊണ്ട് പറഞ്ഞു.
” ആൺകുട്ടി ആയിരുന്നേൽ ജെയ്സൻ എന്നിടാനായിരുന്നു പ്ലാൻ പക്ഷെ ദൈവം തന്നത് അവളെയ ”
” ഇഷമോളൂസെ …. എന്തിന്നാടി കള്ളിപ്പെണ്ണെ , ഇങ്ങു വന്നെ ആൻ്റി എടുത്തോട്ടെ ചക്കരേനെ ”
ആര്യ മെല്ലെ സ്നേഹയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി താരാട്ടി കളിപ്പിച്ചുകൊണ്ടിരുന്നു.
“ചേട്ട നാല് ചായ പിന്നെ കഴിക്കാനായിട്ട് കേക്ക് കൂടി എടുത്തോളു. ,എടാ എന്നാലും ഒരു ദിവസം കൊണ്ട് ഇത്രയേറെ അടുക്കാൻ ഇതെന്ത സിനിമ വല്ലതും ആണോ , എന്നാലും എങ്ങിനെ ”
” എനിക്കറിയില്ലട എന്താ സംഭവിച്ചതെന്ന് പക്ഷെ ഒന്നുറപ്പാണ് അവളില്ലാതെ ഒരു ജീവിതത്തെപ്പറ്റി ഇപ്പൊ ചിന്തിക്കാനെ പറ്റുന്നില്ല ”
” നിങ്ങൾ തമ്മിൽ വല്ലതും …….”
രഞ്ചിത്ത് സംശയത്തോടെ രഞ്ചിത്തിനെ നോക്കി.ജെയ്സൻ അതിന് മറുപടി പറയാതെ നിന്ന് പരുങ്ങി. .
” എടാ ഭയങ്കര എന്നാലും , ഒരു ദിവസംകൊണ്ട് ഇതെങ്ങിനെ ”
” ഞാനായിട്ടല്ല , ഓള് അടിച്ച് വെളിവില്ലാതെ സംഭവിച്ചു പോയത, ”
” ആഹാ….. എന്തായാലും നല്ലൊരു ആളായിട്ട എനിക്ക് തോന്നുന്നത്, എന്നിട്ട് നിങ്ങളിപ്പൊ എന്ത് തീരുമാനിച്ചു. ”
രഞ്ചിത്ത് ചായവാങ്ങി റൂമിലോട്ട് നടന്നു.
” ആര്യക്ക് എന്നെ ഇഷ്ടമാണ് വീട്ടിലും അവതരിപ്പിച്ചു അവർക്കും സമ്മതം ”
“അപ്പൊ നിനക്കൊ , ?”
” അവിടെയാ പ്രശ്നം , നിനക്കെൻ്റെ സാഹചര്യം അറിയാല്ലൊ , ആര്യ ഒരു ഡോക്ടർ ഞാനോ? , പിന്നെ സമ്പത്തികമായി ആള് വലിയ രീതിയിൽ ആണ് , അവരുടെ സോഷ്യൽ സ്റ്റാറ്റസിന് ആൾക്ക് എത്രയോ നല്ല നല്ല പയ്യൻമാര് ക്യൂ നിക്കും ”
“എന്നിട്ട് ഓള് അവരാരുടേയും പുറകെ അല്ലല്ലൊ പോയത് , നിന്നെ അല്ലെ ഇഷ്ടപ്പെടുന്നത്”
“അതല്ലട നാളെ ഒരു പക്ഷെ വേണ്ടായിരുന്നൂന്ന് ആൾക്ക് തോന്നിയാലൊ , ഒന്നു കൊണ്ടും ആളിൻ്റെ അടുത്ത് നിക്കാൻ ഞാനാളല്ല”
“ഹേയ് നി അങ്ങിനൊന്നും കരുതണ്ട ഒന്നും ആലോചിച്ച് തീരുമാനിക്കാതെ ആരെങ്കിലും വീട്ടിലൊക്കെ പറയോ , ഇത് നിന്നെ ശെരിക്കും ഇഷ്ടമായിട്ടാണ് , നീ ഒന്നും പറയണ്ട ആള് നിനക്ക് നല്ലൊരു കൂട്ടായിരിക്കും. ”
“ഉം നോക്കാം ”
“നോക്കാനൊന്നുമില്ല , നി അവളോട് സംസാരിക്ക് ,സംസാരിച്ചൊരു തീരുമാനമെടുക്ക് നി പറയുന്നപോലെ എടുത്ത് ചാടി ഒരു തീരുമാനത്തിൽ എത്തണ്ട,അല്ലാ നി ജോയിൻ ചെയ്യുന്നില്ലെ , “

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *