ഗൾഫിലെ മാലാഖമാർ 3 [Jon Snow] 106

“ആള് സമ്മതിക്കുന്നില്ല ,ഇവിടുത്തെ വിസ ക്യാൻസൽ ചെയ്ത് ആളുടെ കൂടെ അവിടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാനാ പറയുന്നത് , ആര്യയുടെ ഒരു അങ്കിളിൻ്റെ ഹോസ്പിറ്റൽ ആണത്രെ , എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു ഐഡിയയും ഇല്ല”
“അതിലെന്താ ആലോചിക്കാൻ ,നീ പോകുന്നു , വിസ ചെയ്ഞ്ച് ചെയ്ത് അങ്ങോട്ട് പോകുന്നതാ നല്ലത്. അല്ലമോനെ അങ്ങ്ട് പോയിക്കഴിഞ്ഞാൽ ഞങ്ങളെയൊക്കെ മറക്കോ അശ്വതി നിന്നെ കൊല്ലും , അല്ലെങ്കിലെ നി വീട്ടിലോട്ട് വരുന്ന ത്രില്ലിലായിരുന്നു അവള് ,എന്താന്ന് വെച്ച ചേട്ടനും അനിയത്തിയും കൂടി പറഞ്ഞ് തീർത്തേക്കണം എന്നെ ഇതിനിടയിൽ വലിച്ചിട്ടേക്കരുത്. ”
” അയ്യോ ഞാനെങ്ങും പറയില്ല , നീ തന്നെ പറഞ്ഞോണ്ട മതി , ഞാൻ പോയിക്കഴിഞ്ഞിട്ട്”
“ആഹ എന്നിട്ട് അത് മൊത്തം ഞാൻ കേൾക്കണമായിരിക്കും ”
“ആ വിട് അത് അപ്പൊ നോക്കാം നീ എന്തായാലും വാ , അല്ലാ നി കുഞ്ഞിൻ്റെ കാര്യം വീട്ടിലറിയിച്ചായിരുന്നോ ”
“ആ പിന്നല്ല അമ്മയ്ക്ക് ഇപ്പൊത്തന്നെ കുഞ്ഞിനെ കാണണമന്ന് വെമ്പി നിക്കുവാണ് , എന്ത് ചെയ്യാന ”
” എന്ത് ചെയ്യാൻ ഒരു വിസിറ്റ് എടുത്ത് ഇങ്ങ് കൊണ്ടു വരണം അത്രതന്നെ ”
” ആ നല്ല ആളാ അച്ഛനെ ഇട്ടിട്ട് വരാനോ നല്ല കാര്യായി”
“അതും ശെരിയാണല്ലൊ എന്തായാലും നീ ഒന്ന് നാട്ടിൽ പോയിട്ട് വരുന്ന കാര്യം ഒന്നാലോചിക്ക് ഇതിപ്പൊ രണ്ടു വർഷായില്ലെ നിങ്ങള് പോയിട്ട് ,ഇപ്പൊ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലൊ , അല്ല അവളുടെ വീട്ടിൽ അറിയിച്ചൊ ”
” ആ അശ്വതി അമ്മയ്ക്ക് കുഞ്ഞിൻ്റെ ഫോട്ടൊ അയച്ചിരുന്നു , നല്ല റിപ്ലെ അല്ല എന്തായാലും വന്നത് അന്നേരം മുതല് മുഖവും കറുപ്പിച്ച് ഇരുപ്പു തുടങ്ങീത ,ഞാനൊന്നും ചോയിക്കാനും പോയില്ല, ”
“സാരമില്ലട എല്ലാം ശെരിയാവും ”
“ഉം, നോക്കാം ”
അവർ റൂമിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി , ആര്യയും സ്നേഹയും നിന്ന് പരുങ്ങുന്നുണ്ടായിരുന്നു , അശ്വതിയുടെ മുഖത്ത് ആകെ ദേഷ്യഭാവവും.
ജെയ്സൻ മെല്ലെ ആര്യയോട് എന്താണെന്ന് കണ്ണു കാണിച്ചു., ആര്യ ഒന്നുമില്ലാന്ന് കണ്ണു കാണിച്ചു കൊണ്ട് ചിരിച്ചു.
“നീ ഓളെ കണ്ണു കാണിക്കണ്ട , ഇങ്ങ്ട് വന്നെ നീ ”
ജെയ്സൻ മെല്ലെ നടന്ന് അശ്വതിയുടെ അടുത്തെത്തി ബഡിനടുത്തായി ഇരുന്നു.
“എന്താ ചേട്ടൻ്റെ തീരുമാനം ”
“എന്ത്?”
“ആര്യേച്ചി പറയുന്നത് സത്യമാണോ ”
അവൻ ആര്യയെ നോക്കി ,ആര്യ മെല്ലെ സ്നേഹയുടു അടുത്തേക്ക് നീങ്ങി നിന്നു.
സ്നേഹ ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ട് ആര്യയുടെ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്നു.
“നീ എന്താന്ന് തെളിച്ച് പറ ..?”
” നീ അവരോടൊപ്പം അബുദാബിയിലേക്ക് മാറുവാണോ ?”
” ആ..ആ..ആണെങ്കിൽ ”
അശ്വതി ദേഷ്യത്തിൽ അവൻ്റെ ചെവിക്ക് പിടിച്ചു,
“ആഹാ ഞങ്ങളെ വിട്ട് നീ അങ്ങോട്ട് പോകുവോ ?”
” ആഹഹ്അഅഅ….. പോവില്ല പോവില്ല ”
അശ്വതി മെല്ലെ ആര്യയെ നോക്കി നെറ്റി ചുളിച്ചു. ആര്യയുടെ മുഖം ചെറുതായൊന്നു കറുത്ത് കരച്ചിലിൻ്റെ വക്കിലായി.
“ഞാൻ അപ്പോഴെ പറഞ്ഞതല്ലെ ചേച്ചി ഹ.ഹ.ഹ. , എന്നാൽ എൻ്റെ തീരുമാനം നി പോകാന ആര്യേച്ചിയുടെ കൂടെ സന്തോഷമായിട്ടങ്ങിനെ ജീവിക്കണം, ഇനിയെങ്കിലും നിനക്ക് വേണ്ടി ജീവിക്കണം “

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *