ഗൾഫിലെ മാലാഖമാർ 3 [Jon Snow] 96

രഹസ്യമാണ് മോളെ ”
ആര്യ അവരുടെ സംസാരത്തിനിടയിലേക്ക് കയറി , സ്നേഹയുടെ മുഖം ചുവന്നു തുടുത്തു, ആകെ അങ്കലാപ്പിലായി , ജെയ്സൻ്റെ മുഖത്ത് ഒരു കുസൃതി ചിരി വിടർന്നു, സ്നേഹ മെല്ലെ ജെയ്സനെ നോക്കി നാണം കാരണം അവൾ ആര്യയുടെ പുറകിലേക്കൊളിച്ചു.
” മിണ്ടാതിരിക്ക് ആര്യേച്ചി മനുഷ്യൻ്റെ തൊലി ഉരിയുന്നു. ”
” ഹ ഹ ഹ നമ്മുടെ ചെറുക്കനല്ലേടി നി എന്തിനാ നാണിക്കുന്നെ ”
സ്നേഹ കഴിച്ചു കഴിഞ്ഞ പാത്രവുമെടുത്ത് അടുക്കളയിലേക്കോടി .
“പെണ്ണിന് നാണം വന്നു ഹ ഹ ഹ ”
ഭക്ഷണം കഴിഞ്ഞ് ജെയ്സൻ ഹാളിലെക്ക് പോയി സോഫയിലമർന്ന് ടി.വി ഇട്ടു.
അടുക്കളയിൽ ബാക്കി ആഹാരം പാക്ക് ചെയ്ത് ഫ്രിഡ്ജിൽ വച്ച് പാത്രങ്ങൾ കഴുകി ഒതുക്കി , ആര്യയും സ്നേഹയും പുറകെ ഹോളിലേക്കെത്തി ജെയ്സന് അഭിമുഖമായി ഇരുന്നു.
പിന്നെ കുറച്ച് നേരം നാട്ട് വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി മൂവരും വർത്തമാനത്തിൽ മുഴുകി കൂടുതലും അമ്മുവായിരുന്നു വിഷയം സ്നേഹ നാണമൊക്കെ മാറി വീണ്ടും നല്ല ആക്ടീവായി.
“ചേച്ചി എടുക്കട്ടെ ”
” ആ എടുത്തോ , ഡാ നിനക്ക് ഓക്കെ അല്ലെ ”
” വേണ്ട , നല്ലൊരു സുഖം തോനുന്നില്ല ”
” സുഖമൊക്കെ വന്നോളും ഡി അവനും ഒരെണ്ണമെടുത്തോ ”
സ്നേഹ ഓരോന്നായി കൊണ്ടു വന്നു നിരത്തി.
“ചേച്ചീട മാജിക് മൊമെൻ്റ് സോഡ എൻ്റെ രണ്ട് ബിയർ പിന്നെ ഓൻ്റെ ഒന്ന് ടച്ചിംഗ്സ് , ഓക്കെ മൊത്തം സെറ്റ് എന്നാ പിന്നെ തുടങ്ങിയാലൊ ?”
സ്നേഹ അവനുള്ള ബിയർ ഓപ്പൺ ചെയ്ത് വെച്ചു പിന്നെ അവളുടേതും. ആര്യ കഴിക്കുന്നതിനായി ഒരു പെഗ് ഒഴിച്ചെടുത്തു ,
” അപ്പൊ നിങ്ങളുടെ പ്രണയം പൂത്തുലഞ്ഞതിനും എൻ്റെ ജീവിതം മൂഞ്ചിയതിനും അല്ല…അല്ല…അങ്ങിനല്ല ആ ഭൂതത്തെ ഇറക്കി വിട്ട് എൻ്റെ ജീവിതം തിരിച്ചു പിടിച്ചതിനും , ചിയേർസ്”
എല്ലാവരും കയ്യിലുണ്ടിയിരുന്ന മദ്യം മുട്ടിച്ചു. ആര്യയും ജെയ്സനും ഒരോ സിപ്പ് എടുത്തു പക്ഷെ സ്നേഹ ആ കുപ്പി പകുതിയോളം കാലിയാക്കി.
” ടീ പതുക്കെ ഇതെന്തു കുടിയ ”
“കുടിക്കാണ്ട് പിന്നെ ഞാനെത്രയ അവന് വേണ്ടി സഹിച്ചത് , മോളെപ്പോലും ആ നാറി എന്നിൽ നിന്ന് അകറ്റിയില്ലെ , ഇനി എന്ത് നോക്കാന ഇന്ന് എൻ്റെ ദിവസമാണ് ”
” ആ അതൊക്കെ ശെരിയാണ് എന്നു കരുതി ഇങ്ങിനെ കുടിക്കണോ ”
” ഇന്നത്തേക്കല്ലെ ചേച്ചി വിട് ഇന്നിപ്പൊ സമാധാനായിട്ട് എനിക്കൊന്ന് ഉറങ്ങണം, എന്തൊക്കെ പറഞ്ഞാലും ഒരു വിഷമം ഞാനവനെ അത്രയ്ക്ക് സ്നേഹിച്ചതല്ലെ എന്നെ ഓർത്ത് വേണ്ട മോളെ ഓർത്തെങ്കിലും അവൻ മാറുമെന്ന് കരുതി , ഈ ആണുങ്ങളെല്ലാം അങ്ങിന അവരുടെ ആവശ്യങ്ങള് കഴിഞ്ഞാൽ പിന്നെ നമ്മളെ എന്തിന ”
ആര്യ ജെയ്സനെ നോക്കി , എനിക്കറിയില്ല എന്ന രീതിയിൽ അവൻ കൈ മലർത്തി .
” കൊന്നു കളയും നിന്നെ അങ്ങിനെങ്ങാനും പോയാൽ “

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *