ഗൾഫിലെ മാലാഖമാർ 3 [Jon Snow] 96

അവളുടെ മുഖത്തെ ഭാവ വെത്യാസം ജെയ്സൻ ശ്രദ്ധിച്ചു , സന്തോഷത്തോടെ ഇരുന്നിരുന്ന അവൾക്കിതെന്ത് പറ്റി , അവൻ മെല്ലെ ഗിയർ ഹാൻഡിലിലായിരുന്ന അവളുടെ കൈകളിൽ അവൻ്റെ വിരലുകൾ അമർത്തി.
ആര്യമെല്ലെ അവനെ നോക്കി എപ്പോഴൊക്കെ അവനെ നോക്കിയാലും കലിതുള്ളുന്ന കടലു പോലുള്ള തൻ്റെ ഉള്ളം തിരയൊഴിഞ്ഞ തീരം പോലെ ശാന്തമാകുന്നത് അവൾക്ക് അനുഭവിക്കാൻ കഴിയുമായിരുന്നു.
അവൻ്റെ ഓരോ പുഞ്ചിരിയും അവളെ ആ ശാന്തമായ തീരത്തിലൂടെ കൈ പിടിച്ചു നടത്തുന്നപോലെ ,
ഒരു പുഞ്ചിരിയിൽ അലിയുന്ന അവളുടെ ചിന്തകളെ കടുംകെട്ടു കെട്ടി അവൾ അവനെ നോക്കി പുഞ്ചിരിച്ചു. അവൻ മെല്ലെ മൃദുലമായ ആ കൈകളെ കോർത്തു പിടിച്ചു.
ഇതു തന്നെയാണ് താനും ആഗ്രഹിക്കുന്നത് കൈവിട്ടു പോയ തന്നെ ചേർത്ത് പിടിക്കാനൊരാള്.
അത്കണ്ടെന്നോണം സ്നേഹ മെല്ലെ തൊണ്ട ഞരക്കി ശബ്ദമുണ്ടാക്കി ചിരിച്ചു.
അവൻ കൈ പിൻവലിച്ച് ഒരു കള്ളച്ചിരിയോടെ വിദൂരതയിൽ വീണ്ടും അലിഞ്ഞു ചേർന്നു.
ആര്യ കുറച്ച് അകലെ അല്ലാതെ ഒരു റെസ്റ്റോറൻ്റിലേക്ക് വണ്ടി കയറ്റി നിർത്തി.
“നമുക്കെന്തേലും കഴിച്ചിട്ട് പോകാം”
അവർ പുറത്തിറങ്ങി ഉള്ളിലേക്ക് നടക്കുമ്പോൾ സ്നേഹ തിരക്കിട്ട് അവർക്ക് മുന്നേ അകത്തേക്ക് പോയി. ആര്യയും ജെയ്സനും ചേർന്നു നടന്നു.
” സ്നേഹ എന്തോ കേട്ടൂന്ന തോന്നണെ”
ആര്യ മെല്ലെ മുഖത്തെ മുടിയൊതുക്കി നാണത്തോടെ അവൻ്റെ വിരലുകൾ കോർത്തു.
” എനിക്കും തോന്നി, എന്തൊക്കെയോ കുത്തി പറയുന്ന പോലെ ”
“അവളങ്ങിന തനിക്കറിയാല്ലൊ എൻ്റെ ജീവിതത്തിൽ അവൾക്കുള്ള സ്ഥാനം വളരെ വലുതാണ്, അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ഒന്നും തന്നെ സ്വകാര്യങ്ങളും ഉണ്ടായിട്ടില്ല , ഇതിപ്പോ ഞാനെന്ത പറയാ , വേറൊന്നും വിചാരിക്കണ്ട കഥയില്ലാത്തൊരു പെണ്ണാ , പാവം അവളും ഒരുപാട് അനുഭവിച്ചു , അവളുടെ മുന്നിൽ എൻ്റേതൊന്നും ഒരു പ്രശ്നമായി തോന്നിയിട്ടേ ഇല്ല ”
അപ്പോഴേക്കും സ്നേഹ കൈ കഴുകി എത്തിയിരുന്നു. പുറകേന്ന് ആര്യയും ജെയ്സനും ,
” എനിക്കൊരു ചിക്കൻ ബിരിയാണി , ചേച്ചിക്ക് മിക്സഡ് ഫ്രൈഡ് റൈസ് , നിനക്കെന്ത വേണ്ടത്.”
” ചോറ് കിട്ടോ ”
” ആ ബെസ്റ്റ് നി എന്ത നൊസ്റ്റു കളിക്കാ , ചോറും മീനുമൊക്കെ അങ്ങ് നാട്ടിൽ ”
” മിണ്ടാതിരിക്കടി , ചേട്ട ഓനൊരു മീൽസ് എടുത്തൊ അല്ലേൽ വേണ്ട രണ്ട് മീൽസ് എടുത്തോ”
സ്നേഹ പുരികം ഉയർത്തി ആര്യയെ നോക്കി
” ഇതെന്ത പുതിയ പരിഷ്കാരം, നാട്ടിലെ ഊണ് പോലെ വരില്ലാന്ന് പറഞ്ഞ് ചേച്ചി കഴിക്കാത്തതാണല്ലൊ , ഓഹ് പുതിയ ആളുകൾ പുതിയ പരിഷ്കാരങ്ങൾ വന്ന് വന്ന് നമ്മൾ പുറത്താവുമോ ”
ആര്യ സ്നേഹയുടെ കൈ പിച്ചി. സ്നേഹ തെല്ലൊരു പരിഭവത്തോടെ
” ആഹ്…. എന്താ ചേച്ചി , ഞാൻ ഉള്ളതല്ലെ പറഞ്ഞെ ”
പിന്നെ ചെറുതായൊന്ന് സങ്കട ഭാവത്തിൽ
” നിങ്ങളൊരുമിച്ചു ജീവിക്കാൻ തുടങ്ങിയാൽ പിന്നെ എൻ്റെ സ്ഥാനം എന്താ ആര്യേച്ചി , അതിപ്പൊ എന്നാണേലും പുറത്ത് തന്നെ അല്ലെ , ”
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു, ആര്യ മെല്ലെ അവളെ ചേർത്ത് പിടിച്ചു.
” അതേ , നിങ്ങളെങ്ങിനെ ആയിരുന്നോ അങ്ങിനെ തന്നെ ആയിരിക്കും, ഞാനും ആര്യയും ഇഷ്ടപ്പെട്ടൂന്ന് കരുതി , തന്നെ മാറ്റി നിർത്തുന്നതെങ്ങിന , ഇന്നലെ വന്ന എനിക്ക് വേണ്ടി തന്നെ മാറ്റി നിർത്തൂന്ന് തോനുന്നുണ്ടോ , അതുമല്ല ഞങ്ങളിതുവരെ അങ്ങിനൊന്നും തീരുമാനിച്ചിട്ടില്ലല്ലൊ “

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *