ഗൾഫിലെ മാലാഖമാർ 3 [Jon Snow] 104

“അല്ലാ ആള് ചേച്ചിയുടെ പുറകേ നടന്ന് നടന്ന് ,ചേച്ചിയെ വളയ്ക്കാൻ എൻ്റെ കൂടെ കൂടിയത പിന്നെ എപ്പളോ ഞങ്ങളങ്ങ് സെറ്റായി , പിന്നെ ചേച്ചി ഇങ്ങിനെ ഒറ്റയ്ക്ക് നടക്കുമ്പോ ഞാനെങ്ങിനെ , ഞാൻ എൻ്റെ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് , ആള് പറഞ്ഞത് ആദ്യം നാട്ടിൽ പോയി ഇഷേനെ കൊണ്ടു വരാനാ., അൾക്കതൊന്നും ഒരു പ്രശ്നവും ഇല്ല , ഇപ്പോൾ ഇവൻ വന്ന സ്ഥിതിക്ക് ആളിനോട് ഞാൻ ഓക്കെ പറയട്ടേ ചേച്ചി ”
“പറയട്ടേന്നൊ നൂറു വട്ടം , അവനെപ്പോലൊരുത്തനെ നിനക്കെങ്ങിനെ കണ്ടു പിടിക്കും എന്ന ടെൻഷനിലായിരുന്നു ഞാൻ സന്തോഷായടി ഒത്തിരി സന്തോഷം ”
ആര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ,
“ഞാൻ അങ്ങിനെ വിട്ടു പോകാനുള്ള പ്ലാനൊന്നുമില്ല . ട ചെറുക്ക നടന്നതു നടന്നു ഇനി നമ്മൾ തമ്മിൽ അങ്ങിനൊന്നും ഇല്ലാട്ടൊ നാളെ ഒരുത്തൻ്റെ ഭാര്യ ആകേണ്ടതാ ”
” ഓഹ് അങ്ങിനാണോ എന്നാൽ നാളെ മുതലല്ലെ , ഇന്നിപ്പൊ ഒരു ദിവസം ഇണ്ടല്ലൊ അതുമതി ”
” ഈഹ് പോടാ അവിടുന്ന് എനിക്കെങ്ങും വയ്യ ചേച്ചി മര്യാദക്ക് അവനെ അടക്കി നിർത്തിക്കൊ ”
ജെയ്സൻ എണീറ്റ് മെല്ലെ ഉമ്മ വയ്ക്കാനെന്ന രീതിയിൽ സ്നേഹയുടെ അടുത്തേക്ക് ചെന്നു. അവൾ മെല്ലെ എണീറ്റ് ആര്യയുടെ പുറകിലേക്കോടി .
“പൊയ്ക്കോണം മര്യാദയ്ക്ക്, ചേച്ചി അവനോട് പറയ് ”
സ്നേഹ ഓടി റൂമിൽ കയറി വാതിലടച്ചു. ആ ഫ്ലാറ്റിനുള്ളിൽ അടങ്ങാത്ത ചിരിയുടെ എലയൊലികൾ കേട്ടുകൊണ്ടേ ഇരുന്നു.
( തുടരും……………
പക്ഷെ സമയമെടുക്കും യുദ്ധവും വെള്ളപ്പൊക്കവുമൊക്കെ ആയി മൊത്തം പ്രശ്നത്തിലാണ് തുടരും പക്ഷെ സമയം തരണം , നിങ്ങളുടെ അഭിപ്രായം അത് മോശമായാലും നല്ലതായാലും അയക്കണം , അയക്കാതിരിക്കരുത്, കഥയുടെ ഫ്ലോ എവിടൊക്കെയോ മിസ്സ് ആയീന്ന് ഒരു തോന്നൽ ഉണ്ട് പിന്നെ നിങ്ങൾക്കിഷ്ടമാകുമോ എന്നൊരു ചിന്തയും , വായിച്ച എല്ലാവർക്കും നന്ദി )

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *