ഗൾഫിലെ മാലാഖമാർ 3 [Jon Snow] 99

അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു , അവൾ മെല്ലെ ആര്യയുടെ തോളിലേക്ക് ചാരി. ആര്യയുടെ ചെവികളിൽ ജെയ്സൻ കേൾക്കാതെ സ്വകാര്യമായി.,
“രാവിലെ ഞാനെല്ലാം കണ്ടു , എന്തായിരുന്നു നിങ്ങൾ രണ്ടുപേരും അത്രയും സന്തോഷത്തോടെ ചേച്ചിയെ ഞാനിതുവരെ കണ്ടിട്ടില്ല, ചേച്ചി എന്നും ഇങ്ങിനെ തന്നെ സന്തോഷമായിരിക്കണം”
ആര്യ ഒരു ഞെട്ടലോടെ സ്നേഹയെ നോക്കി അവളുടെ ഹൃദയമിടിപ്പ് വളരെ വേഗത്തിലായി
” എല്ലാമെന്ന് പറഞ്ഞാൽ ”
” അത്യാവശ്യം കാണേണ്ടതെല്ലാം ഹ.ഹ.ഹ ”
സ്നേഹ ഗൂഢമായി ആര്യയെ നോക്കി ചിരിച്ചു, ആര്യ നാണംകാരണം സ്നേഹയെ ഫെയിസ് ചെയ്യാതെ തൻ്റെ മുന്നിലെ മെനുവിലേക്ക് നോക്കിയിരുന്ന് പുഞ്ചിരിച്ചു.
” എന്താണ് ചേച്ചിയും അനിയത്തിയും കൂടി ഒരു സ്വകാര്യം ”
“ഹേയ് ഒന്നുമില്ല ഞങ്ങള് വെറുതേ ”
അപ്പോഴേക്കും ഭക്ഷണം വന്നു , അവർ ഭക്ഷണം കഴിക്കുന്നതിനിടയിൽ സ്നേഹ
” അല്ലാ നമ്മളിതെങ്ങോട്ട പോകുന്നെ , ”
“ദുബായിക്ക് ഇവൻ്റെ ഒരു ഫ്രണ്ടിനെക്കാണാൻ , പിന്നെ ഇവൻ്റെ വിസ ക്യാൻസൽ ചെയ്യാനുള്ള പരുപാടി നോക്കണം , മൂർത്തി അങ്കിളിനോട് സംസാരിച്ച് ഇവനെ നമ്മുടെ ഹോസ്പിറ്റലിലലൊരു ജോലി ശെരിയാക്കണം. ”
” ഓഹോ അപ്പൊ എല്ലാം തീരുമാനിച്ചൊ രണ്ടും ”
ആര്യ അതിനൊരു ഉത്തരം കിട്ടാനെന്നോണം ജെയ്സനെ നോക്കി , പക്ഷെ അവൻ്റെ മുഖത്ത് ഒരു ആശങ്ക നിഴലിച്ചു.
അവൾ അവൻ്റെ ടേബിളിനു മുകളിലായിരുന്ന അവൻ്റെ കൈയ്യിൽ പിടിച്ചുകൊണ്ട്.
” എന്തേ നി ഓക്കെ അല്ലെ ”
“അതല്ല , നമുക്കൊന്ന് സംസാരിച്ചിട്ട് തീരുമാനിക്കാം അതൊക്കെ , എടുത്ത് ചാടാൻ നിക്കണ്ടെടോ ”
ആര്യയുടെ മുഖം ചെറുതായൊന്ന് വാടി , തെളിഞ്ഞ മാനത്ത് കാർമേഘം വീണ്ടും ഉരുണ്ടു കയറിയപോലെ, അവർ ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തിരിച്ചു.
ഇത്തവണ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല തികച്ചും നിശബ്ദത , ചിന്തകളുടെ ഭാരവും പേറി അവർ ദുബായിക്ക്.
കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ ആര്യ എന്തോ കണ്ടപോലെ പുഞ്ചിരിച്ചു.
പിന്നെ ഇൻഡിക്കേറ്ററിട്ട് വണ്ടി ഒരു ബേബിഷോപ്പിലേക്ക് കയറ്റി.
” ഡാ പെൺകുട്ടി ആണെന്നല്ലെ പറഞ്ഞത് , എന്തേലും വാങ്ങണ്ടെ”
വാങ്ങണം എന്നപോലെ അവൻ തലയാട്ടി, സ്നേഹ അപ്പോളേക്കും ചെറുതായൊന്ന് മയങ്ങിയിരുന്നു.
“ടീ എഴുന്നേൽക്ക് , ”
സ്നേഹ മെല്ലെ ഞെട്ടി ഉണർന്നു , പിന്നെ പരിസരം ആകെ ഒന്ന് വീക്ഷിച്ചു
“എന്താ ഇവിടെ ”
“ജെയ്സൻ്റെ ഫ്രണ്ടിൻ്റെ കൊച്ചിന് എന്തേലും വാങ്ങാൻ , ഇന്നലെ ഡെലിവറി കഴിഞ്ഞതേ ഉള്ളൂ, ”
സ്നേഹ വണ്ടിയിൽ നിന്നിറങ്ങി നേരെ ഷോപ്പിലേക്ക് അവരോടൊപ്പം കയറി.ആര്യ ആവേശത്തോടെ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങൾ തിരയുന്നത് കണ്ട് ജെയ്സൻ അത്ഭുതപ്പെട്ടു.
അത് കണ്ടെന്നോണം സ്നേഹ അവൻ്റെ തോളിലൂടെ എത്തി കൈയ്യിട്ട് അവളോട് ചേർത്ത് നിർത്തി ആര്യയെ വിരൽ ചൂണ്ടി

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *