ഗൾഫിലെ മാലാഖമാർ 3 [Jon Snow] 100

” കുട്ടികളെന്ന് പറഞ്ഞാൽ അതിന് പ്രാന്താണ് , അമ്മുവിന് ചേച്ചി ആണ് അമ്മ ഞാൻ വളർത്തമ്മയും , ഓഹ് തനിക്ക് അമ്മൂനെ അറിയില്ലല്ലെ എൻ്റെ മോളാണ് അമ്മു അല്ല ഇഷ അതാ അവളുടെ ശെരിക്കുള്ള പേര്, അവൾക്ക് ഒന്നര വയസ്സാകുന്നവരെ അവൾ ഞങ്ങളുടെ കൂടെ ഇവിടായിരുന്നു. ഒരമ്മയെ പോല ചേച്ചി അവളെ കൊണ്ടു നടന്നത് , അമ്മയെ പോലെ അല്ല അമ്മ തന്നെ അമ്മാന്ന് അവൾ ചേച്ചിയെ ആണ് ആദ്യം വിളിച്ചത് , അവൾക്ക് മാത്രമല്ല എനിക്കും ഒരമ്മയെ പോലെ വേണ്ടതെല്ലാം കണ്ടറിഞ്ഞു ചെയ്യാൻ ചേച്ചിയെ ഉണ്ടായിരുന്നുള്ളു.”
.
സ്നേഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകി , അവൻ മെല്ലെ അവളെ ചേർത്തു തന്നെ നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ടാ ആ പാവം ഒരുപാട് കണ്ണുനീർ കുടിച്ചതാണ് താനായിട്ട് ഇനിയും അതിനെ കരയിക്കരുത്”
അവളുടെ കരങ്ങൾ അമർത്തിക്കൊണ്ട് ഇല്ലാ എന്ന രീതിയിൽ അവൻ തലയാട്ടി. ആര്യ അപ്പോളേക്കും ഒരു ട്രോളി നിറയെ അത്യാവശ്യം സാധനങ്ങൾ വാങ്ങി നിറച്ചിരുന്നു.
ജെയ്സൺ പേഴ്സിൽ കൈ വെച്ചുപോയി. സ്നേഹ അതുകണ്ട് ചിരിച്ചു.
” ഞാൻ പറഞ്ഞില്ലെ ഇതിൽ നമ്മളില്ല മാറി നിന്ന് കണ്ടാൽ മതി”
അവർ മെല്ലെ ആര്യയുടെ അടുത്തെത്തി ,
“ഡോ മതി ഇപ്പൊത്തന്നെ ആവശ്യത്തിലധികം ആയി വാ പോവാം ”
” നിക്ക്……. നിക്ക് ഒരു സാധനം കൂടി കിട്ടാനുണ്ട് , അമ്മയ്ക്കുള്ള ഒരു മസ്സാജർ ,അതിവിടെ കാണുന്നില്ല , നോക്കട്ടെ ഇല്ലേൽ മെഡിക്കൽ ഷോപ്പിൽ പോകാം”
അവൻ മെല്ലെ അവളെ വയറിലൂടെ കൈ കടത്തി കെട്ടിപ്പിടിച്ചു ,
” മതി വാ ഇതു തന്നെ ധാരാളമാണ് ”
“ഇതൊരു ഷോപ്പാണെന്ന് മറക്കണ്ട രണ്ടാളും”
ചിരിച്ചുകൊണ്ട് സ്നേഹ ട്രോളി കൗണ്ടറിലേക്ക് തള്ളി നടന്നു പുറകേന്ന് ആര്യയും , ജെയ്സനും.
കൗണ്ടറിലെ പെൺകൊച്ച് വളരെ വേഗത്തിൽ സാധനങ്ങൾ സ്കാൻ ചെയ്ത് ഇടുന്നത് നോക്കി അവൻ്റെ നെഞ്ചിടിച്ചു.
അവൻ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് തുറന്ന് നോക്കി അഞ്ഞൂറിൻ്റെ ഒരു നോട്ടും പിന്നെ കുറച്ച് ചില്ലറ ദർഹവും അവൻ്റെ കൈയ്യിലുണ്ട്.
“സാർ എയ്റ്റ് ഹഡ്രഡ് ആൻ്റ് റ്റ്വൻ്റി”
ആ ഫിലിപ്പീനി സെയിൽസ് ഗേൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ജെയ്സൻ നിന്ന് വിയർത്തു , ഒന്നു കൂടി പേഴ്സ് തുറന്നു ഇല്ല അത്ര തന്നെ കയ്യിലുള്ളു. ആര്യ തൻ്റെ കാർഡ് നീട്ടി അവനെ നോക്കി.
പക്ഷെ അവൻ്റെ മുഖത്തെ മ്ലാനത അവളെ സങ്കടപ്പെടുത്തി.
“ഡോ …. താനിതൊരു കടമായിട്ട് കണ്ടാൽ മതി ജോലിയൊക്കെ ശെരിയായിട്ട് തിരികെ തന്നാൽ മതി , അതും വേണമെന്നില്ല ഞാൻ പേ ചെയ്യുന്നത് ഇയാൾക്കൊരു അഭിമാനപ്രശ്നം ആകുന്നൂന്ന് തോന്നലുണ്ടേൽ മാത്രം തന്നാൽ മതി”
“ഉം”
തെല്ലൊരു സങ്കട ഭാവത്തിൽ അവൻ തല കുലുക്കി.കാർഡ് നൽകി സാധനങ്ങൾ പാക്ക് ചെയ്ത് കടയിൽ നിന്ന് ഇറങ്ങുമ്പോഴും അവൻ്റെ മനസ്സ് കലുഷിതമായിരുന്നു, ഒരു ദിവസത്തെ പരിചയം കൊണ്ട് ആര്യ തന്നിലേക്ക് അത്രയേറെ അടുത്തിരിക്കുന്നു.
ഒരു പക്ഷെ നാളെ അവൾക്ക് താനൊരു ഭാരമായി മാറിയാലൊ അവളുടെ ജീവിത സാഹചര്യങ്ങളോട് അടുത്ത് നിൽക്കാൻ പോലും തനിക്കാകില്ല എന്ന ചിന്ത അവൻ്റെ മനസ്സിനെ കുത്തി നോവിച്ചു.
തൻ്റെ കയ്യിലൂടെ കൈ കടത്തി ചുറ്റി വരിഞ്ഞ് തന്നോട് ചേർന്ന് നടക്കുന്ന ആര്യയെ അവൻ അങ്ങേയറ്റം വേദനയോടെ നോക്കി , അവളുടെ പുഞ്ചിരിയിൽ താൻ അലിഞ്ഞില്ലാതാകുന്ന പോലെ , ആ കണ്ണുകളിൽ കത്തുന്ന പ്രണയവും നിഷ്കളങ്കതയും അവൻ്റെ മനസ്സിനെ കൂടുതൽ സങ്കടപ്പെടുത്തി.

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *