.
അവൾ മെല്ലെ കണ്ണു തുടച്ചു കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“വർഷങ്ങൾ നീണ്ട ബന്ധമായിരുന്നു ഞാനും രഞ്ചിത്ത് ചേട്ടൻ്റേതും , എൻ്റേത് അത്യാവശ്യം നാട്ടിലറിയപ്പെടുന്ന ഒരു നായര് കുടുംബം പക്ഷെ ചേട്ടൻ്റേത് ഒരു പവപ്പെട്ട കുടുംബമായിരുന്നു , ആദ്യമേ രണ്ടുപേർക്കും അറിയാമായിരുന്നു നടക്കാൻ തീരെ സാധ്യത ഇല്ലാ എന്ന് എന്നിട്ടും ഞങ്ങള് അറിയാണ്ട് തന്നെ നല്ലതുപോലെ അടുപ്പത്തിലായി , ഒടുവിൽ എല്ലാ സ്ഥലത്തും സംഭവിക്കുന്ന പോലെ എൻ്റെ വീട്ടിലറിഞ്ഞു അടിപിടി ആയി രഞ്ചിത്ത് ചെട്ടനെ കൊല്ലുമെന്ന് വരെയായി , വേറെ വഴി ഇല്ലാതെ അവരെന്നെ വേറെ കല്ല്യാണത്തിന് നിർബന്ധിച്ചു. പുറത്ത് പോലും വിടാതെ ,ഒരാളുമായിട്ട് ബന്ധപ്പെടാനോ വിളിക്കാനോ കഴിയാതെ അവരെന്നെ പൂട്ടിയിട്ടു കല്ല്യാണ ദിവസത്തിൻ്റെ തലേന്ന് വരെ . അവർക്കെന്നെ പൂട്ടിയിടാനല്ലെ കഴിയുമായിരുന്നുള്ളു പക്ഷെ മരിക്കാൻ എനിക്കാരുടേയും സമ്മതം വേണ്ടായിരുന്നല്ലൊ , ഞാൻ കല്ല്യാണത്തിൻ്റന്ന് രാവിലെ എൻ്റെ ഒരു സുഹൃത്ത് വഴി രഞ്ചിത്ത് ചേട്ടനെ ഫോണിൽ ബന്ധപ്പെട്ടു ഞാൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞു, പക്ഷെ തിരിച്ചു കിട്ടിയത് നല്ല തെറിയ ഹ.ഹ.ഹ.ഹ , ജെയ്സൻ ചേട്ടനായിരുന്നു അപ്പുറത്ത്. ദൈര്യമായിട്ടിരുന്നൊ നി രഞ്ചിത്തിൻ്റെ കൂടെ മാത്രമെ ജീവിക്കുള്ളൂന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പക്ഷെ എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു , എൻ്റെ മാമൻമാരും കസിൻസുമൊക്കെ അത്രയേറെ പിടിപാടുള്ളവരായിരുന്നു. രാവിലെ ഒരു എട്ടുമണി ആയിക്കാണും വീട്ടിലെ ബഹളം കേട്ടാണ് കല്ല്യാണത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന ഞാൻ റൂമിന് പുറത്തിറങ്ങിയത് , ഒരു പറ്റം പോലീസിന് നടുവിൽ നിന്നുകൊണ്ട് ഒരാൾ എൻ്റെ അച്ഛനോടും അമ്മയോടും ക്ഷമ ചോദിക്കുന്നു, തൊട്ടു പുറകിൽ രഞ്ചിത്ത് ചേട്ടനും , അന്നാണ് ജെയ്സൻ ചേട്ടനെ ആദ്യമായി ഞാൻ കാണുന്നത് , ഒരുപാട് സംസാരിച്ചിട്ടുണ്ടെങ്കിലും അതുവരെ ഞാനെൻ്റെ ചേട്ടനെ കണ്ടിരുന്നില്ല. ശാന്തമായി വളരെ പക്വതയോടെ എൻ്റെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും ആരും അടുത്തില്ല ചേച്ചി. ഒടുവിൽ പോലീസിൻ്റെ സഹായത്തോടെ ഞാൻ അവിടെ നിന്ന് അത്യാവശ്യം സർട്ടിഫിക്കറ്റുകളും മറ്റും എടുത്ത് ഇറങ്ങി, അതോട് കൂടി വീട്ടുകാരം കുടുംബക്കാരും എന്തിന് എൻ്റെ സുഹൃത്തുക്കളും നാട്ടുകാരു പോലും എന്നെ ഉപേക്ഷിച്ചു. നേരെ ക്ഷേത്രത്തിൽ കൊണ്ടുപോയി കല്ല്യാണം നടത്തി എനിക്ക് വേണ്ടി ചേട്ടനാ സാക്ഷി ഒപ്പിട്ടത് അന്നു മുതൽ ജെയ്സൻ ചേട്ടൻ എനിക്കെൻ്റെ സ്വന്തം ചേട്ടനായി. ഇന്ന് ബന്ധുവാണെന്ന് പറയാൻ ചേട്ടൻ മാത്രമേ എനിക്കുള്ളു. കല്ല്യാണം കഴിഞ്ഞ് ചേട്ടനറിയാമായിരുന്നു നാട്ടിൽ നിന്നാൽ അവരെന്നെ കൊല്ലുമെന്ന് , ചേട്ടൻ്റെ അമ്മയുടെ ഒരു മാല പണയം വെച്ച് ഞങ്ങളെ ബാംഗ്ലൂർ രഞ്ചിത്ത് ചേട്ടൻ്റെ കൂട്ടുകാരൻ്റെ വീട്ടിലയച്ചു. ദിവസങ്ങൾ കഴിഞ്ഞ് ഞങ്ങളറിഞ്ഞത് പാവം ഐ സി യൂ വിലാന്നാണ് , അവൻ ഒറ്റയ്ക്ക് എൻ്റെ വീട്ടിൽ പോയി അച്ഛനോടും അമ്മയോടും ക്ഷമ പറയാൻ , എല്ലാരും കൂടി അതിനെ തല്ലിച്ചതച്ചു കളഞ്ഞു.”
അശ്വതി പൊട്ടിക്കരഞ്ഞു കൊണ്ട് കണ്ണു തുടച്ചു, ആര്യയുടേയും സ്നേഹയുടേയും അവസ്ഥ മറിച്ചായിരുന്നില്ല , ആര്യ മെല്ലെ അശ്വതിയോട് ചേർന്നിരുന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
” പോലീസ് കേസെടുക്കാൻ ചേട്ടൻ സമ്മതിച്ചില്ല , ഞങ്ങളെ വെറുതെ വിടണം എന്ന ധാരണയിൽ കേസ് ഒത്തു തീർപ്പാക്കി ,
പിന്നെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി ഒരു ജോലി കണ്ടെത്താനും ജീവിക്കാനും ഒരുപാട് കഷ്ടപ്പെട്ടു , അവസാനം ഒരു ദൈവം കണക്കെ ചേട്ടൻ തന്നെ വീണ്ടും എത്തി, രഞ്ചിത്ത് ചേട്ടന് ഇവിടെക്കിട്ടിയ ജോലി ശെരിക്കും ജെയ്സൻ ചേട്ടന് കിട്ടിയത അത്രേം കഷ്ടപ്പാടിലും അത് ചേട്ടൻ ഞങ്ങൾക്ക് തന്നു, അല്ലെങ്കിലെ പണയത്തിലായിരുന്ന വീട് വെച്ച് അഞ്ച് ലക്ഷം കൂടി കടത്തിലാക്കി എന്നെയും രഞ്ചിത്ത് ചേട്ടനെയും ദുബായിക്കയച്ചു.
