” അഭി മോനെ.. ഇവിടെ നല്ല ഡ്രൈവിംഗ് സ്കൂൾ ഏതേലും ഉണ്ടോ?? ”
” ഡ്രൈവിങ് പഠിക്കാൻ ഉള്ള മൂഡ് ആണോ?” അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു
” അങ്ങനെ ഒരു ആഗ്രഹം. ”
” ഡ്രൈവിംഗ് സ്കൂൾ ഇൽ ഒക്കെ പോയി പഠിക്കണോ? ” അവൻ ചോദിച്ചു.
” പിന്നെ എങ്ങനെ പഠിക്കാൻ ആാാ?? ” ഞാൻ ചോദിച്ചു.
” ചേച്ചിക്ക് ഓക്കേ ആണേൽ ഞാൻ പഠിപ്പിക്കാം ” അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
” ആണോ…. പക്ഷെ നമുക്ക് 2 ആൾക്കും നൈറ്റ് ഷിഫ്റ്റ് അല്ലേ?? പിന്നെ എങ്ങനെ പറ്റും?? ” ഞാൻ ചോദിച്ചു.
” എന്റെ അമ്മു ചേച്ചി… തിരിച്ചു പോകുമ്പോൾ നമ്മൾ ഒറ്റക്കല്ലേ…. ഈ ടൈം ഇൽ ട്രാഫിക് ഉം ഇല്ലാ…. സോ ഇപ്പൊ നമുക്ക് പഠിക്കാമല്ലോ…! അവൻ ചിരിച്ചോണ്ട് പറഞ്ഞു.
” ഡ.. നിനക്ക് പഠിപ്പിക്കാൻ ഒക്കെ അറിയ്യോ.??? അതോ രണ്ടാളും കൂടി പാണ്ടി ലോറി യുടെ അടിയിൽ കിടക്കുമോ ?? ” ഞാൻ അവനെ കളിയാക്കി കൊണ്ടു ചോദിച്ചു..
” ഓഹോ.. പുച്ഛം…. വേണേൽ മതി.. അല്ലേൽ ഡ്രൈവിംഗ് സ്കൂളിൽ പോയി ക്യാഷ് കൊടുത്ത് പഠിച്ചോ… ഒരാൾ ഒരു സഹായം ആയിക്കോട്ടെന്നു വച്ചപ്പോ…. ഹ്മ്മ്മ് ” അവൻ കെറുവിച്ചു കൊണ്ടു പറഞ്ഞു.
ഞാൻ ആലോചിച്ചു നോക്കിയപ്പോൾ ഇത് നല്ല ഐഡിയ ആയി തോന്നി.
” നീ പിണങ്ങല്ലേ….ഹിഹിഹി…. നീ തന്നെ എന്റെ ഗുരു.. ”
” ഹിഹി… ഗുരു ദക്ഷിണ വേണംട്ട… ” അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു..
” നിന്റെ പഠിപ്പിക്കൽ എങ്ങനെ ഉണ്ട് എന്ന് നോക്കട്ടെ… പാണ്ടി ലോറിയുടെ അടിയിൽ പോയില്ലേൽ ഗുരു ദക്ഷിണ സെറ്റ് ആക്കാം.. ഹഹഹ ” ഞാൻ വീണ്ടും അവനെ കളിയാക്കി..
” ഓഹ് അങ്ങനെ ആവട്ടെ… അപ്പൊ നാളെ തുടങ്ങാം… “
