അല്ല റിയു അല്ലെ ഫ്രണ്ട്സ് ആണോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ദേഷ്യപ്പെട്ടെ…. അപ്പോൾ ഇത്….
ഫോൺ ഇങ് കൊണ്ട വേറേ ഒരു ഫോട്ടോ കാണിക്കാം..
അവൾ തന്നു
ഫോട്ടോ എടുത്ത് ഞാൻ അവളുടെ കയ്യിൽ ഫോൺ കൊടുത്തു….അതൊരു പത്ര വാർത്ത ആയിരുന്നു
ഉറക്കെ വായിക്ക്…
മയക്ക് മരുന്ന് കടത്തൽ സൗദിയിൽ യുവാവ് പിടിയിൽ…
ചെമ്പേരി മുക്കിൽ താമസിക്കുന്ന 24 വയസ്സുള്ള റിയാസ് ഹംസ ആണ് സൗദി പോലീസിന്റെ പിടിയിൽ ആയത്……
ഹാദി എന്നെ നോക്കി… റിയു ഇത്
അതെ എത്ര ദ്രോഹിച്ചാലും സിഗററ്റ് കൊണ്ട് പൊള്ളിച്ചാലും നീ ഇക്കാക്ക എന്ന് മാത്രം വിളിക്കുന്ന നിന്റെ സിനാൻ എനിക്ക് തന്ന സമ്മാനം….
ഹാദി ഫോൺ ഓഫ് ആക്കി എന്നെ കെട്ടിപ്പിടിച്ചു… മോനു.. അവനാണോ..
അതെ അവൻ അവന്റെ കസിന്റെ മരുന്നും കുറച്ച് അച്ചപ്പവും ആണ് നീ എന്തായാലും പോകുമ്പോൾ കൊണ്ട് പോ കസിൻ തന്നെ വന്നു വാങ്ങും എന്ന് പറഞ് തന്ന് വിടുമ്പോൾ… അവന്റെ ചതി ഞാൻ പ്രതീക്ഷിച്ചില്ല
അതും എന്റെ വീട്ടിൽ നിന്ന് ഇടക്കിടക്കെ വന്നു ഭക്ഷണം വരെ കഴിക്കുകയും എന്റെ ഉമ്മയുടെ മുന്നിൽ നല്ല മോൻ ആയി നടന്ന ഇവൻ….
ഹാദി ദേഷ്യം കൊണ്ട് വിറച്ചു എന്താ ഉണ്ടായേ പറ….
പറയാം ഹാദി നീ അറിയണം അവൻ ശരിക്കും എന്താണ് എന്ന്… അല്പം പൈസക്ക് വേണ്ടി അവൻ എന്നെ ചതിച്ചു സമ്മതിച്ചു…ഞാൻ പിടിക്കപ്പെടില്ല എന്ന അമിത ആത്മ വിശ്വാസത്തിൽ ചെയ്തു പോയി എന്ന് കരുതാം പക്ഷെ അതിനേക്കാൾ വലുത് അവൻ എനിക്ക് തന്നു…
എന്തെ..
പറയാം ഹാദി
അവിടെന്ന് അറബി പോലീസ് എന്നെ തൂക്കി എടുത്ത് കൊണ്ട് പോയി ആദ്യം ഒരു മുറിയിൽ പൂട്ടി ഇട്ടു… ആത്മഹത്യ ചെയ്യാതെ ഇരിക്കാൻ ഡ്രസ്സ് ഒക്കെ അഴിച് വാങ്ങും..
ആ ac റൂമിൽ തണുത്തു വിറച്ചു കുറേ നേരം പിന്നെ ജയിൽ…. ഈ കേസിന് വന്നു പെടുന്നവർ അനുഭവിക്കുന്നത് നിന്നോട് പറഞ്ഞ മനസ്സിലാവില്ല..

🌹🔥
സൂപ്പർ… ജോർജ് സാറേ ഇപ്പോഴാണ് റൂട്ട് ക്ലിയർ ആയതു…
സൂപ്പർ.. റിയുനും സിനാനും ഇടയിൽ ഇങ്ങനൊരു ഫ്ലാഷ്ബാക്ക് ഉണ്ടാരുന്നു ന്നു അറിഞ്ഞില്ല… കിടുക്കി…
ഇനിയാണ് സ്റ്റോറിയുടെ ഗതി മാറിമാറിയുന്നത്…. സിനാൻ അവൻ അനുഭവിക്കണം….
സത്യങ്ങൾ എല്ലാവരും അറിയണം…
സൂപ്പർ.. തുടരൂ.. സഹോ…