ഇന്നിപ്പോൾ സ്ഥലം വിടണം ദാസൻ മനസ്സിൽ കരുതി. നിന്നാൽ നാളെയോ മറ്റോ ഭീം പട്ടേലിൻ്റെ ആളുകൾ വന്നു നഗരം കൈ അടക്കും. ഹംസയുടെ ആളുകൾ എന്ന് ധരിച്ച് തന്നെ ഉപദ്രവിക്കാൻ ഇട ഉണ്ട്.
അവൻ പെട്ടെന്ന് തന്നെ ഏജൻ്റിനെ വിളിച്ച് ഡൽഹിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. അവൻ നന്ദിനിയുടെ സമ്മതത്തോടെ ദിലീപിൻ്റെ കൈയിൽ അവൻ തന്ന പണത്തിൽനിന്നും 3ലക്ഷം എടുത്ത് കൊടുത്തു.
“നീ ഇവിടെ നിന്ന് പുറത്ത് കടക്കണം. ഈ പണം കൊണ്ട് എന്തെങ്കിലും ചെറുതായി ചെയ്യണം. രക്ഷപ്പെടാൻ നോക്ക്. ”
അവൻ പൊട്ടിക്കരഞ്ഞ് രണ്ട് പേരെയും അവൻ കൈകൂപ്പി. തിരിച്ച് പോകുന്നതിനു മുൻപ് നന്ദിനിയുടെ കൂടെ ദാസൻ ഖേര കുന്നിൻ്റെ മുകളിൽ എത്തി. അവൻ താമസിച്ച വീട്ടിലേക്ക് നോക്കി. തകർന്ന തെരുവിലേക്ക് നോക്കി. അവസാനം കാമാട്ടിപ്പുര നിന്ന സ്ഥലത്തേക്ക് നോക്കി. അവിടെ കല്ലിൻ്റെ മേൽ കല്ലില്ലാത്ത വിധം ഒരു ഗർത്തം മാത്രം കാണാം. ദാസൻ രേണുവിൻ്റെ കാര്യം ഓർത്തു. അവസാനം കണ്ടപ്പോൾ വാതിൽ പടിയിൽ കണ്ണുനീർ തുടച്ചു തനിക്ക് തന്ന ടാറ്റാ ഓർത്തു. അവൻ്റെ കണ്ണ് നിറഞ്ഞു. അവള് തനിക്ക് എല്ലാം തന്നു. ജീവിതം തീർന്നു എന്ന് കരുതിയപ്പോൾ പ്രതീക്ഷ തന്നു . ഒരു ആണ് എന്ന ബഹുമാനം തന്നു . സ്നേഹം എന്താണെന്ന് കാണിച്ച് തന്നു. സ്വന്തം ഭാര്യയെ തിരിച്ച് തന്നു. അവസാനം സന്തോഷത്തോടെ ജീവിക്കാൻ വിലങ്ങു നിന്നവനെ ഇല്ലാതാക്കി തന്നു. അവൾക്ക് ഒന്നും തിരിച്ച് കൊടുക്കാൻ കഴിഞ്ഞില്ല. ഒരു നന്ദി പറയാൻ പോലും ഇനി കാണാൻ പറ്റുമോ എന്നറിയില്ല . അവൻ്റെ കണ്ണ് നിറഞ്ഞ് ഒഴുകി. അത് കണ്ട നന്ദിനി അവനെ കെട്ടിപ്പിടിച്ചു. ഹനാപുരയെ ജീവിതത്തിൽ അവസാനമായി നോക്കിക്കൊണ്ട് ദാസൻ മനസ്സിൽ പറഞ്ഞു.
“നന്ദി രേണു……. നന്ദി…..”
ശുഭം ******************************* (ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമൻ്റ് രേഖപ്പെടുത്തുക .വായിച്ചവർക്ക് നന്ദി)
Oru film story pole adipoli, ningal oru nalla ezhuthukarananu, hats off
Most underrated story in this website
അടിപൊളി. രേണു ?❤️.
Oru sequel erakumo
Next story at delhi kamathipura
Pdf koodi upload cheyy