അനിത :ഇനി ഇവിടെ ഒന്നും ഇല്ല, നിനക്ക് പഠിക്കാൻ ഒക്കും എങ്കിൽ പഠിക്ക് ഇല്ലെങ്കിൽ നിനക്ക് ഒരു തരി ഭക്ഷണം പോലും ഞാൻ തരില്ല.(അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു )
അതുൽ :വൈ, മമ്മി എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നേ, ബാക്ക് പേപ്പർ ഞാൻ എന്തായാലും എഴുതിയെടുക്കും ദാറ്റ് ഈസ് മൈ പ്രോമിസ്.
അനിത :നീ ഒരക്ഷരം മിണ്ടരുത്, ഞാൻ നിന്റെ കോളേജിൽ ഇന്ന് വന്നിരുന്നു.
അത് അവനിൽ ഒരു ആശങ്ക ജനിപ്പിച്ചു.
അനിത :നിനക്ക് അറ്റെൻഡൻസ് പോലും ഇല്ല, ക്ലാസ്സിൽ ശ്രദ്ധിക്കില്ല, അവർ എന്തൊക്കെയാ പറഞ്ഞെ എന്ന് നിനക്കറിയാമോ?(ദേഷ്യത്തിൽ )
അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി
അനിത :നിന്റെ അച്ഛനെ പോലെ നിന്നെയും നിന്റെ കൂട്ടുകാർ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല, വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ ഞാൻ കാല് തല്ലി ഓടിക്കും. (അവൾ ഭീഷണി മുഴക്കി )
അതുൽ :വാട്ട് യു വിൽ ഡൂ? യു നോ? ഇട്സ് മൈ ലൈഫ്, മൈ ചോയ്സ്, ആണ് എനിക്ക് അറിയാം എന്താ ചെയ്യേണ്ടേ എന്ന്.
ദേഷ്യത്തിൽ അവൾ അവന്റെ കരണത്തിൽ ഒന്ന് പൊട്ടിച്ചു.
അനിത :അങ്ങനെ ഉള്ളതൊക്കെ ഈ വീടിന്റെ വെളിയിൽ, ഇവിടെ ജീവിക്കണം എങ്കിൽ നീ ഞാൻ പറയുന്നത് കേൾക്കണം (അവൾ അലറി )
അതുലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, അവന് നിരാശയും ദേഷ്യവും വർധിച്ചു.
അതുൽ : ഐ നെവർ ലവ്ഡ് യു, ദി ഒൺലി തിങ് ഐ ഹാവ് ടു യു വാസ് ജസ്റ്റ് ഫിയർ ആൻഡ്…………….
അവൻ അവിടെ നിർത്തി, അവളിൽ ആ വാക്കുകൾ അമ്പുകൾ പോലെ കൊണ്ടു.
അതുൽ :എനിക്ക് എന്റെ പപ്പയോടൊപ്പം ജീവിച്ചാൽ മതി,ഐ ഹേറ്റ് യു.
അവൻ അതും പറഞ്ഞ് അവന്റെ റൂമിൽ കയറി കതകടച്ചു.
തന്റെ മകനെ തനിക്ക് നഷ്ടം ആവും എന്ന ഭയം അവളിൽ വീണ്ടും ഉടലെടുത്തു, പ്രായത്തിന്റെ അവകാശങ്ങൾ അവന് തീർച്ചയായും ഉപയോഗിക്കാം, അവൻ ഈ ദേഷ്യത്തിൽ രാകേഷിന്റെ അടുത്തേക്ക് പോയാൽ? അവൾ ഒരുപാട് ആകുല പെട്ടു.
Next part indaguo