അവൾ അവിടെ ഇരുന്നു ആലോചിച്ചു, അവൾ സ്റ്റേഷനിൽ വിളിച്ച് താൻ 2 ദിവസത്തേക്ക് ലീവ് ആണെന്ന് പറഞ്ഞു.
ആൻസി :ഹലോ,ചേച്ചി
അനിത :ഹാ പറയടി.
ആൻസി :എന്ത് പറ്റി ചേച്ചി, ചേച്ചി ഇന്നലെ മൂഡ് ഓഫ് ആയിരുന്നു ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല, ദേ ഇപ്പൊ വിളിച്ച് ലീവ് പറഞ്ഞെന്നും അറിഞ്ഞു.
അനിത :അത്,….. (അവൾ വിതുമ്പി )
ആൻസി :പറയാൻ പറ്റില്ലെങ്കിൽ വേണ്ട ചേച്ചി, ഐ ക്യാൻ അണ്ടർസ്റ്റാൻഡ്.
അനിത :ഡി, അവന് ദേ ഇപ്പോൾ എക്സാമിൽ 2 സപ്ലി ഉണ്ട്, അവൻ എന്നോട് നേരെ മിണ്ടുന്ന പോലും ഇല്ല (അവൾ ഫോണിലൂടെ തേങ്ങി )
ആൻസി :അയ്യേ ചേച്ചി ഇതായിരുന്നോ പ്രശ്നം, സപ്ലി ഒക്കെ ആർക്കാ ഇല്ലാതെ, എനിക്ക് ഉണ്ടായിരുന്നു സപ്ലി.
അനിത :എടി ബട്ട് അവൻ ഇങ്ങനെ ആയിരുന്നില്ല, അവൻ ഒരുപാട് മാറി.
ആൻസി :അത് ചേച്ചിയും മാറിയില്ലേ?
അനിത :ഡി എങ്കിലും അവന്റെ ഭാവി!
ആൻസി :ചേച്ചി വിഷമിക്കണ്ട, ചേച്ചി പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ ചേച്ചിക്ക് ഫീൽ ആവരുത്.
അനിത :എന്താ (അവൾ അതിശയത്തോടെ ചോദിച്ചു)
ആൻസി :ചേച്ചിയെയും അവനെയും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്, ചേച്ചി അവനോടു പലപ്പോഴും പ്രതികളോട് പെരുമാറുന്നത് പോലെയാ പെരുമാറുന്നെ, ചേച്ചി അൽപ്പം മയം കാണിച്ചെങ്കിൽ.
അനിത :എടി കുട്ടികളോട് ദേഷ്യപ്പെട്ടില്ലെങ്കിൽ അവർ വഴി തെറ്റി പോയാലോ?
ആൻസി :ചേച്ചി, അതൊക്കെ പണ്ടത്തെ കാലം, ഇപ്പൊ എല്ലാരും മാറി, അവൻ 18 വയസ്സ് കഴിഞ്ഞ ഒരു പൗരൻ ആണ്, അവന്റെ അവകാശങ്ങൾ അവൻ ഉപയോഗിച്ചാൽ ചേച്ചി എന്ത് നടക്കരുത് എന്ന് വിചാരിച്ചോ അതൊക്കെ നടക്കും.
അനിത :ടി എങ്കിലും അവൻ എന്റെ മോൻ അല്ലേ?
ആൻസി :അതൊക്കെ ശെരി ആണ്, എങ്കിലും ചേച്ചിയുടെ ഈ സ്വഭാവം ചിലപ്പോ അവനെ ചേച്ചിയിൽ നിന്നും അകറ്റും.
അനിത :ഡി ഞാൻ ഇപ്പൊ എന്താ ചെയ്യാ?
ആൻസി :ചേച്ചി അവന് അവന്റെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കണം.
അനിത :എന്നുവച്ചാൽ?
Next part indaguo