അനിത :അതായതു, ചേച്ചി അവനെയും കൊണ്ടു ഷോപ്പിംഗ് ന് പോകുന്നു എന്ന് വയ്ക്ക്.
അനിത :ഹാ.
ആൻസി :അപ്പൊ അവന് ചേച്ചി അവന്റെ ഇഷ്ടം ഉള്ള വസ്ത്രം വാങ്ങി കൊടുക്കുന്നു.
അനിത :എന്നിട്ട്?
ആൻസി :പകരം, ചേച്ചിയുടെ ആവശ്യം എന്താ? അവൻ പഠിക്കുക, പകരം അവനോടു പഠിക്കാൻ പറയുക, അപ്പോൾ ഒരുപാട് ഡ്രസ്സ് വേടിച്ചു തരും എന്ന് പറയണം.
അനിത :എടി ഇതിലൊക്കെ അവൻ വീഴോ?
ആൻസി :ഇത് ഒരു എക്സാംബിൾ, ബാക്കി ഒക്കെ ചേച്ചി കണ്ട് അറിഞ് ചെയ്യണം, ഇനി എല്ലാം ചേച്ചിയുടെ മിടുക്ക്.
അനിത :ഹമ്
ആൻസി :പിന്നെ ചേച്ചിയുടെ ഈ ദേഷ്യം കൂടി മാറ്റണം, അവന് അവന്റെ വീട് കംഫർട് ആയി തോന്നണം.
അനിത :ഹ്മ്മ്
ആൻസി :ചേച്ചി നൈറ്റ് ഡ്യൂട്ടി മാറ്റി മോർണിംഗ് കേറൂ, എന്നിട്ട് അവനോടൊപ്പം കൂടുതൽ ടൈം സ്‌പെന്റ ചെയ്യൂ.
അനിത :ഓക്കേ ഡി.
ആൻസി :ഓൾ ദി ബെസ്റ്റ് ചേച്ചി. ബൈ
അനിത :ബൈ.
അനിത വീണ്ടും പുതിയ ഒരു തുടക്കത്തിനു വേണ്ടി തയ്യാറെടുത്തു.
______________________________________
അതുൽ പതിവ് പോലെ രാവിലെ ഉറക്കം എഴുന്നേറ്റു,വൈഫൈയും TV യും ഇല്ല എന്ന് ആലോചിച്ചു അവൻ വീണ്ടും ബെഡിൽ തന്നെ കിടന്നു.വീട്ടിൽ ആരൊക്കെയോ ഉള്ള പോലെ അവന് തോന്നി, അല്ല അത് TV യുടെ ശബ്ദം ആണ്, അവൻ തിരിച്ചറിഞ്ഞു. അവൻ മെല്ലേ റൂമിനു വെളിയിൽ ഇറങ്ങി, TV വർക്കിംഗ് ആണ് അവൻ മെല്ലേ അതിനടുത്തേക്ക് നീങ്ങി.അവൻ അവിടെ നിന്നു.
“ഗുഡ് മോർണിംഗ് ആദൂ…”
അവൻ ഒന്ന് ഞെട്ടി, അവന്റെ അമ്മയായിരുന്നു അത്
അവൻ മുഖം തരിച്ചു.
“വൈ യു സോ സീരിയസ്?”അവൾ ചിരിച്ചു കൊണ്ടു തുണികളും ആയി അവന്റെ റൂമിൽ കയറി.
അവൻ പെട്ടെന്ന് ഉണ്ടായ മാറ്റങ്ങളെ പറ്റി ആകുലപ്പെട്ടു.
“ഒരുപാട് കൂറകൾ ഉണ്ടല്ലോ”അവൾ വിളിച്ച് പറഞ്ഞു
അവൻ ഒരക്ഷരം മിണ്ടിയില്ല.
അവൾ തുണികളും ആയി അവന്റെ റൂമിൽ നിന്നും പുറത്തിറങ്ങി.
“ഡാ പോയി ഫ്രഷ് ആയി വാ എന്നിട്ട് എന്തെന്ന് വേണ്ടെന്നു വച്ചാൽ സ്വിഗ്ഗി യിൽ നിന്ന് ഓർഡർ ചെയ്യ്.”
Next part indaguo