“എനിക്ക് ട്രാൻസ്ഫർ കിട്ടി,തിരുവനന്തപുരത്തേക്കാ, ഞാൻ പോകും കൂടെ അവനും വരും”
രാകേഷ് അവളുടെ മുഖത്തേക്ക് മെല്ലേ നോക്കി, നാളെ വൈകുന്നേരത്തോടെ ഞാൻ പോകും, അവന് അവിടുത്തെ ഒരു കോളേജിൽ ഞാൻ അഡ്മിഷൻ റെഡി ആക്കിയിട്ടുണ്ട്, ബിനിത ചേച്ചിയുടെ ചേച്ചിയുടെ ഒരു വീട് അവിടെ വാടകക്ക് കൊടുക്കുന്നുണ്ട്, ഞാനും മോനും അങ്ങോട്ടാ മാറുന്നെ.
രാകേഷ് ഭക്ഷണം ബാക്കി വച്ച് എഴുന്നേറ്റു നടന്നു. അവൾ കാര്യങ്ങൾ പറഞ്ഞു തീർത്ത ആശ്വാസത്തിൽ അവിടെ ഇരുന്നു.
തന്റെ മകനും അവൾക്കുമായുള്ള വസ്ത്രങ്ങളും അവശ്യ സാധങ്ങളും അവൾ പാക്ക് ചെയ്ത് അവൾ ടാക്സിയിലേക്ക് അവ കേറ്റി വച്ചു. ആ വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അവൾ, അവൾ മാറ്റി വച്ചിരുന്ന ആ ഡിവോഴ്സ് ലെറ്റർ രാകേഷിന് നൽകി,എന്നിട്ട് അവൾ മകനോടൊപ്പം വണ്ടിയിൽ കയറി.റയിൽവേ സ്റ്റേഷനിലേക്ക് ചലിച്ചു.
അനിത :ഹലോ,
ബിനിത :ഹാ എന്താടി, ഇപ്പൊ എവിടെത്തി?
അനിത :ട്രെയിനില, കൊല്ലത്ത് എത്താറായി.
ബിനിത :എടി പിന്നെ അവർ സ്റ്റേഷനിൽ കാത്തു നിൽക്കും, താക്കോൽ തരും വീട് കാണിച്ചു തരാൻ രാത്രി അവർക്കു സമയം ഇല്ലെന്നു.
അനിത :അത് സാരല്ല ചേച്ചി, ഞാൻ മാനേജ് ചെയ്തോളാം.
ബിനിത :ടി ഓൾ ദി ബെസ്റ്റ്.
അനിത :ഓക്കേ ചേച്ചി.
അവൾ പുതിയ സ്ഥലത്തെ പുതിയ രീതികളെ പറ്റി സ്വപ്നങ്ങൾ മെനഞ്ഞു.
__________________________________
അവർ അവരുടെ പുതിയ വീട്ടിലെത്തി, അവൾ സാധങ്ങളൊക്കെ ഒരിടത് കൂട്ടി അടുത്തുള്ള ഹോട്ടലിൽ പോയി തന്റെ മകനോടൊപ്പം ഭക്ഷണം കഴിച്ചു, അവൾ അവനെ നോക്കി, ഇനി അവളുടെ ജീവിതം പോലും അവനാണ് അർദ്ധം, തന്റെ മകനെ പഠിപ്പിച്ചു ഒരു നല്ല നിലയിൽ എത്തിക്കണം, തന്നെപ്പോലെ ആരുടെയും കീഴെ ജോലി ചെയ്യാൻ ഉള്ള അവസരം ഉണ്ടാക്കരുത്, അവൾ പലപ്പോഴും അടിക്കുകയും ശാസിക്കുകയും ചെയ്യുമെങ്കിലും താൻ പറയുന്നത് അക്ഷരം തെറ്റാതെ അനുസരിച്ചിരുന്നു അതിന്റെ ഭലമായി ആണ് അവൻ +2 ഉയർന്ന മാർക്കോട് പാസ്സ് ആയതെന്നു അവൾ ഊഹിച്ചു. മകന് 18 വയസ്സയെങ്കിലും അവന്റെ പല കാര്യങ്ങളിലും താൻ ഇടപെടേണ്ടതുണ്ട്, അവന് ഒരു കുറവും വരാതെ കാക്കേണ്ടതും അവളുടെ ഉത്തരവാദിത്വം ആണ്.
Next part indaguo