ദിവസങ്ങൾ നീങ്ങി.
അവൾ അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിൽ തന്നെ ആയിരുന്നു ട്രാൻസ്ഫർ കിട്ടിയിരുന്നത്. അവിടെ പുരുഷന്മാരെക്കാളും സ്ത്രീകൾ ആയിരുന്നു കൂടുതൽ. വലിയ പ്രേശ്നങ്ങളോ കാര്യങ്ങളൊക്കെ ഉള്ള സ്റ്റേഷൻ പവരിതിയല്ലായിരുന്നു അത്, അധിക ജോലിഭാരം ഇല്ല പതിവിലും നേരത്തെ വീട്ടിൽ എത്താം, സഹ പോലീസുകാരുംആയി അവൾ വേഗം സൗഹൃദങ്ങൾ സ്ഥാപിച്ചു, ഡ്രൈവറും 1 കോൺസ്റ്റബിളും ഒഴികെ മറ്റെല്ലാവരും ലേഡി സ്റ്റാഫുകൾ, സ്ത്രീകൾ ആയിരുന്നതിനാലും തന്റെ എക്സ്പീരിയൻസ് അല്പം ഉണ്ടായിരുന്നതിനാലും, കൂടുതലും പുതിയ പിള്ളേർക്ക് അവൾ ജോലി കൊടുത്ത് അവൾ പലപ്പോഴും ഉത്തരവാദിത്വങ്ങളിൽ നിന്ന് പിന്നിലേക്ക് ചലിച്ചു, പുതുതലമുറയിലെ സഹജോലിക്കാരോടൊപ്പം ഉള്ള അടുപ്പം അവളെ അൽപ്പം കൂടി മെച്ചപ്പെടുത്തി അവളുടെ ഡ്രസിങ് സെൻസിൽ മാറ്റം വന്നു, വീക്കിലി ഷോപ്പിംഗ്, ബ്യൂട്ടിപാർലർ വിസിറ്റ് എല്ലാം വർധിച്ചു, എങ്കിലും അവൾ ഒരു ലിമിറ്റ് വച്ചിരുന്നു.
അധികവും നൈറ്റ് ഡ്യൂട്ടി എടുത്തിരുന്നു. പകൽ അവൾ വിനോദങ്ങൾക്കു വേണ്ടി മാറ്റി വച്ചു.അവൾ പലപ്പോഴും തന്റെ മകനെ ശ്രെദ്ധിച്ചിരുന്നില്ല, പുതിയ കാലാവസ്ഥ അവളെ പോലെ തന്നെ അവനിലും മാറ്റങ്ങൾ വരുത്തിയിരുന്നു, അവൾ അവളുടെ മകനിൽ നിന്നും മെല്ലേ അകന്നു. മകന്റെ ആദ്യ സെമിന്റെ എക്സാം അടുത്തിരുന്നു അവൾ മകനെ അൽപ്പ നേരം മാത്രം ആണ് നേരിൽ കാണുന്നത് കാണുന്നത്. എങ്കിലും അവൾ അതിൽ പ്രാധാന്യം കൊടുക്കാതെ മുന്നോട്ട് പോയി.
തന്റെ മകന്റെ ആദ്യ സേം എക്സാം കഴിഞ്ഞ് റിസൾട്ടും വന്നു, നന്നായി പഠിച്ചുകൊണ്ടിരുന്ന അവന് അതാ 2 സപ്ലി, തന്റെ മകൻ 2 വിഷയത്തിന് തോറ്റിരിക്കുന്നു, അവളെ അത് ഒരുപാടു ദേഷ്യം പിടിപ്പിച്ചു,തന്റെ ഉള്ളിൽ എവിടെയൊക്കെയോ ഉണ്ടായിരുന്ന ദേഷ്യം അവളിൽ ഉടലെടുത്തു.തന്റെ പ്രതീക്ഷ അവളിൽ നിന്നും അകലുന്ന പോലെ അവൾക്ക് തോന്നി, റിസൾട്ട് അറിഞ്ഞ അവൾ അവൾ ആ ദേഷ്യത്തിൽ അവനെ പൊതിരെ തല്ലി, പോലീസ് മുറകൾ പലതും അവൾ അവിടെ പ്രയോഗിച്ചു,തന്റെ ഭർത്താവ് സൃഷ്‌ടിച്ച നിരാശകളിലുണ്ടായ ദേഷ്യം പോലും അവൾ അവനിൽ തീർത്തു, അവളുടെ ദേഷ്യവും സങ്കടവും അവനെ ഒരുപാട് വിഷമിപ്പിച്ചു.ആ ദേഷ്യത്തിൽ അവൻ മുറിയിൽ പോയി കതക് വലിച്ചടച്ചു അവൻ ബെഡിൽ സങ്കടത്തോടെ കിടന്നു.അവൻ ആ വിഷമത്തിൽ തന്നെ തന്റെ പഴയ ജീവിതത്തെ പറ്റി ചിന്തിച്ചു.
Next part indaguo