അങ്ങനെ കാലങ്ങൾ വീണ്ടും പോയി എക്സാം വന്നു, പല പല ചിന്തകളിൽ പൂണ്ടിരുന്ന അതുലിനു തന്റെ എക്സാമിനെ പറ്റി ചിന്തിക്കാൻ കൂടി വയ്യാതെയായി. അവന്റെ അശ്രദ്ധ മൂലം തന്നെ അവന് 2 ബാക്ക് പേപ്പർ വന്നു.കൂട്ടുകാർക്കും സപ്ലി ഉണ്ടായിരുന്നതിനാൽ അത് സ്വാഭാവികം ആണെന്ന് അവൻ കണക്കു കൂട്ടി, എങ്കിലും തന്റെ അമ്മ തന്നെ വെറുതെ ഉപദ്രവിച്ചു,ആ വിഷമത്തിൽ എപ്പോഴോ അവൻ ഉറക്കത്തിലേക്കു വീണു..
രാത്രി തന്നെ അവൾ ജോലിക്ക് പോയി, തന്റെ മകന്റെ ഇപ്പോഴത്തെ ജീവിത രീതികളെ പറ്റി അവൾക്കു നിരാശയുണ്ട്.
സ്റ്റേഷനിൽ
ആൻസി/കോൺസ്റ്റബിൾ :എന്താ മാഡം മൂഡ് ഓഫ് ആണോ?
അനിത :ഒന്നും ഇല്ലെടി.
ആൻസി :മാം പറയ്.എനി ഫാമിലി ഇഷ്യൂസ്?
അനിത :നൊത്തിങ്.
പിറ്റേന്ന് രാവിലെ തന്നെ അവൾ കോളേജിൽ എത്തി തന്റെ മകന്റെ കാര്യം അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു.
HOD :അതുൽ,ഹി വാസ് ഗുഡ് അറ്റ് ദി ഫസ്റ്റ്, നൗ ഐ ഡോണ്ട് നോ വാട്ട് ഹാപ്പെൻഡ് ടു ദിസ് യങ് ഗായ്!
ക്ലാസ്സ് ട്യൂട്ടർ :മാം, അവൻ ഇപ്പോൾ അധികം ക്ലാസ്സിൽ കയറാറും ഇല്ല,ലുക്ക് അറ്റ് ഹിസ് അറ്റെൻഡൻസ്.
അനിത ഒരക്ഷരം മിണ്ടാതെ അവരെ കേട്ടിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ക്ലാസ്സ് ട്യൂട്ടർ :അവന് 2 പുതിയ ഫ്രണ്ട്സ് നെ കിട്ടി, അവരും ആയ മോന്റെ കറക്കം.
HOD :നൗ ഹി ഈസ് 18 സോ വീ കാണ്ട് ഫോഴ്സ് ഫുള്ളി കണ്ട്രോൾ ഹിം, ഹി നീഡ് ടു തിങ്ക് എബൌട്ട് ഹിസ് ഫ്യൂച്ചർ, എവെരിതിങ് അപ്പോൺ ഹിം.
അനിത അവളുടെ കണ്ണുകൾ തുടച്ച് ഒരു നന്ദി പറഞ്ഞു, ശേഷം അവൾ തിരിച്ചു വീട്ടിൽ എത്തി, അവളിൽ ഒരു വാശി തന്നെ ഉടലെടുത്തിരുന്നു.തന്റെ ഭർത്താവിനെ പോലെ മകനും കൂട്ട് കെട്ടുകളിൽ പെട്ട് നശിക്കും എന്ന ഭയം അവളെ വേട്ടയാടി.അവൾ എന്തിനോ വേണ്ടി തയ്യാർ എടുത്തു,
കോളേജിൽ അമ്മ വന്നിരുന്നത് അതുൽ അറിഞ്ഞിരുന്നില്ല. അവൻ എന്നത്തേയും പോലെ തിരിച്ച് വീട്ടിൽ വന്നു, അമ്മയെ അവൻ കണ്ടിരുന്നു എങ്കിലും അവൻ ഒന്നും മിണ്ടാൻ തയ്യാറായില്ല, അവൻ TV ക്ക് മുമ്പിൽ ഫോണും ആയി ഇരുന്നു, TV ഓൺ ആയിരുന്നെങ്കിലും അതിൽ ചാനലുകൾ ഒന്നും കിട്ടുന്നില്ലായിരുന്നു, വൈഫൈയും വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല.
Next part indaguo