Happy Birthday Smitha 147

Happy Birthday Smitha !!

_______________________________________________

The Author

185 Comments

Add a Comment
  1. പ്രിയ സ്മിതേച്ചീ….

    ഹാപ്പി ബെർത്ത്‌ ഡേയ്…

    ഇത് ഞാൻ വളരെ അകലെ നിന്ന് ദിഗന്തങ്ങൾ നടുങ്ങുമാറ്‌ ഉച്ചത്തിലാണ് വിളിച്ചു പറയുന്നത്…

    ഒരുപാട് സ്നഹേഹത്തോടെ ചേച്ചിയുടെ അനിയൻ

    ദേവൻ

    1. ഛെ.. കമന്റിട്ടു കഴിഞ്ഞപ്പോഴാ താഴെയുള്ള കമന്റുകൾ വായിച്ചത് ഈ സുന്ദരിക്ക് 24 വയസ്സേ ഉള്ളോ… അപ്പൊ ചേച്ചി എന്ന് വിളിച്ചതിനു ക്ഷമ ചോദിക്കുന്നു… കാരണം നാല് വയസ്സിനു ഞാൻ മൂത്തതാ… അപ്പോൾ ഇനി മുതൽ സ്മിത മമ്മീ എന്ന് വിളിക്കും… നമ്മടെ സിമോയെപ്പോലെ…

      അപ്പോൾ മകം പിറന്ന ഈ മങ്കിക്കു പൂരം പിറന്ന ഈ പുരുഷന്റെ വക ഒരായിരം സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ… ആശംസ വൈകിയതിൽ മമ്മി എന്നോട് പിണങ്ങരുത്… ഇപ്പോഴാ ഇന്ന് കമ്പിക്കുട്ടനിൽ എത്തി നോക്കുന്നത്…

      മമ്മിയുടെ പിറന്നാൾ കേക്കിനെക്കാൾ മധുരമുള്ള രാജാവിന്റെ ചക്കരപ്പായസം ആദ്യം കുടിച്ചു…

      ഏമ്പക്കം…
      വയറു ഫുള്ളായി ഇനി അത്താഴം ഉണ്ണണ്ട…

      ദേവൻ

      1. പറഞ്ഞ വയസ്സ് എല്ലാവരും വിശ്വസ്സിക്കുമെന്ന് കരുതിയില്ല. പ്രായത്തെ ഭയമല്ലേ മുഖമില്ലാതെ ഈ സൈറ്റിന്‍റെ അപ്പാര്‍ട്ട്മെന്‍റ്റില്‍ താമസിക്കുമ്പോഴും?

        രാജാവ് കാണിച്ച ഒരു കുസൃതി. അതിന്‍റെ ഫലമോ? സൈറ്റിലെ വിലയേറിയ ഒരു പേജാണ്‌ ഇങ്ങനെ പോയത്.

        എന്നാലും…

        വളരെ നന്ദി….സ്മിത

    2. വളരെ വളരെ ഉറക്കെ:

      താങ്ക്യൂ…

  2. ഹാപ്പി birthday our dearest princess സ്മിതേച്ചീ, ഞങ്ങളുടെ എഴുത്തിന്റെ രാജകുമാരിക്ക് എന്റെ എല്ലാ വിധ ജന്മദിനാശംസകളും നേരുന്നു

    1. താങ്ക്യൂ വെരി മച്ച് പ്രിയ രഹാന്‍,,,

      ആശംസയ്ക്കും മധുരമുള്ള വാക്കുകള്‍ക്കും….

  3. Happy birthday

    1. നന്ദി അപ്പുക്കുട്ടാ,,,

      തൊപ്പിക്കാരാ എപ്പക്കല്യാണം എന്ന്‍ ചോദിച്ചാ ദേഷ്യാവോ?

  4. ഹാപ്പി ബർത്ത്ഡേ സ്മിത മമ്മീ… ഹാപ്പി ബർത്ഡേ സ്മിത മമ്മീ….

    ഞാനേ ഇത്തിരി മോഡേണായി. അതാ.. ഇപ്പം ഇങ്ങനാ വിളിക്കാ…
    അല്ലേലും ഇരുപത്തി നാല് വയസ്സ് പ്രായോള്ള മമ്മീനെ മമ്മീ ന്നല്ലാതെ അമ്മേ ന്ന് വിളിക്കുമ്പം ഒരിത്… അതാ… അതാ ട്ടാ….

    അപ്പളേ…… ഇത്രേ ഒള്ളോ??
    ഇതോണ്ടങ്ങന്യാ വയറ് നെറയാ???

    ഇതൊന്നും പറ്റൂല… ദമ്മ് പൊട്ടിക്കുമ്പം നല്ല മണോള്ള കോയി ബിരിയാണി വെച്ച് തരണം ട്ടാ.. അല്ലെങ്കെ അടുത്ത പെർന്നാളിന് ഞാൻ വേറെ വല്ലോടത്തിക്കും പോവും.. പറഞ്ഞില്ലാന്ന് വേണ്ട..

    മകം പിറന്ന മമ്മിക്ക് പിറന്നാളാശംസകൾ.. (എന്റെ മമ്മീനെ ആരേലും ഇതിന്റെ പിന്നാലെ കേറി മങ്കീന്ന് വിളിച്ചാ… ആ… പറഞ്ഞില്ലെന്ന് വേണ്ട)

    സ്മിതാമ്മേ…

    അപ്പം പിറന്നാളായി ല്ലേ… ന്നാലും എന്നോടൊരു വാക്ക് മിണ്ടീല്യ.
    ഞാൻ അറിഞ്ഞില്ല്യ ട്ടാ… ഇന്ന് ഭാഗ്യം കൊണ്ടാ സൈറ്റൊന്നു തുറന്ന് നോക്കാൻ തോന്നീത്. അല്ലെങ്കെ കണ്ടേനില്ല.. രാജാവിനാ താങ്ക്സ്.. അല്ലെങ്കെ സ്മിതാമ്മ മിണ്ടാണ്ടിരുന്നേനെ ല്ലേ…

    ഞാൻ ഇത്തിരി ഉഡായിപ്പ് പണി പ്രൈവറ്റായിട്ട് ചെയ്തു കൊടുക്കാന്നു പറഞ്ഞെ ഒരു ഫ്രണ്ടിന് വേണ്ടീട്ട്…. വേണ്ടായിരുന്നു ന്നാ തോന്നണേ ഇപ്പൊ. മര്യാദക്ക് ഡീസന്റായി പണിയൊന്നും കാര്യായി എടുക്കാണ്ട് പോയെരുന്നതാ.. അപ്പം തിന്ന വറ്റു എല്ലിന്റെ എടേൽ കേറീതാ… അല്ലാണ്ടെന്തുന്നാ പറയണ്ടേ…
    അത് കാരണം ഇപ്പം അങ്കടും ഇങ്ക്ടും തിരിയാൻ പറ്റാണ്ടായി.

    അതോണ്ടാ ട്ടാ കാണാഞ്ഞേ രാവിലെന്നെ.. .
    അല്ലെങ്കെ സ്മിത്താമ്മേടെ പെർന്നാള് ഞാൻ വിശുദ്ധ കമ്പിത്തിരുനാളിന്റെ പള്ളീലെ പെരുന്നാളാക്കിയേനെ.. നമ്മക്കൊരു അമ്പു പ്രദക്ഷിണോക്കെ നടത്താര്ന്നു…
    അയ്യേ.. ഒക്കെ പോയി.. പണ്ടാര പണി കാരണം..
    ഇനി മേലാക്കം ഇടുക്കില്ല.. തീരുമാനിച്ചു..

    അപ്പൊ…
    സ്മിതാമ്മക്ക്…
    ഈ സൈറ്റിന്റെ ഐശ്വര്യത്തിന്…. (ഡോക്ടർ ഇതിലിടപെടണ്ട… ആ കൊമ്പൻ മീശ കണ്ടാൽ വരണൊരു ഓടി പോവേ ഉള്ളു…)
    ആയിരം ആയിരം (കൂടിപോയാ???) പിറന്നാൾ ഇനിം ഇതുപോലെ ആഘോഷിക്കാൻ പറ്റൂലെങ്കിലും…
    ഇനിം വരണ പെറന്നാളൊക്കെ നമ്മക്ക് ഇങ്ങനെ അടിപൊളിയായിട്ട് ആഘോഷിക്കാനുള്ള ഭാഗ്യണ്ടാവട്ടെ…

    സ്മിതാമ്മേടെ, ഇവിടെ ഉള്ള എല്ലാ ഫ്രൻസും, അനുജന്മാരും, അനുജത്തിമാരും, കൂട്ടുകാരും.. പിന്നെ രാജാസാഹിബും (റിലേഷൻ ഞാൻ എഴുതാനില്ല… ഇനിക്ക് നാണാവാ … എന്താണാവോ) കൂടി ഒന്നിച്ച് ഇനിം ഇനിം പിറന്നാൾ ആഘോഷിക്കാൻ എന്റെ സ്വന്തം പൊന്നിന് … എന്റെ സ്മിതാമ്മക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായിട്ട്… ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു… ആശംസിക്കുന്നു..

    ഒരുപാട് ഇഷ്ടത്തോടെ
    സ്മിതാമ്മേടെ
    സ്വന്തം
    സിമോണ.

    1. ഇപ്പോഴാണ്‌ എന്‍റെ പൊന്നുമോളെ എനിക്ക് മനസ്സമാധാനമായത്‌….

      ഞാന്‍ ദാ ഇപ്പോള്‍ ശിശിരപുഷ്പ്പം 15 ഒന്ന്‍ ജസ്റ്റ് മറിച്ച് നോക്കിയതെയുള്ളൂ. അവിടെ അപ്പോള്‍ കാണുന്നു പലയിടത്തുമായി നീ എഴുതിയ കുറിപ്പുകള്‍. പിന്നേം നോക്കീപ്പം നെഞ്ചിടിച്ചു, കണ്ണ്‍ നനഞ്ഞു…കാരണം ഒന്നിനും റിപ്ലൈ ചെയ്തിട്ടില്ല. അങ്ങനെ സംഭവിക്കുന്നതല്ല. ആരെങ്കിലും കമന്റ്റ് ഇട്ടാല്‍ ങ്ങ്ഹാ അത്രയ്ക്കായോ എന്നൊക്കെ വെല്ലുവിളി നടത്തി റിപ്ലൈ നല്‍കുന്ന പാര്‍ട്ടിയാണ് ഞാന്‍. എന്നിട്ടാണ് നിന്നെപ്പോലെ ഒരു ഇങ്ക്വിലാബിന്‍റെ സന്തതിയ്ക്ക് “കമാ”ന്നൊരക്ഷരവും കുറിക്കാതെ…

      റിയലി ഐ ഫെല്റ്റ് ബീയിംഗ് മീന്‍, പാള്‍ട്രി ആന്‍ഡ്‌ താങ്ക് ലെസ്സ്….

      ഇരുപത്തിനാലില്‍ വയറ് നെറയാനൊള്ള വിദ്യ അറീല്ലേല്‍ നീയേത് കോത്താഴത്തെ എഴുത്ത് കാരിയാ? അതും പോണ്‍ എഴുത്ത്. പശുക്കള്‍ പോലെ ഞെരിപ്പന്‍ ല്യൂബ്രിക്കന്‍സ് ഒക്കെ എഴുതിയിട്ട് ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു, എങ്ങനാ ഇരുപത്തിനാലാം വയസ്സില്‍ വയറ് നെറയാന്ന്‍!!

      എന്‍റെ പെണ്ണേ, നമ്മടെ രാജാ [നമ്മടെ എന്ന് ധൈര്യമായി ബഹുവചനോം ബഹുവ്രീഹീം യൂസ് ചെയ്യാം] പറ്റിച്ച പണിയാണ്. പുറന്നാള്‍ കാര്യം ഒരു രണ്ട് ദിവസേലും മുമ്പേ എന്നോടൊന്ന് സൂചിപ്പിച്ചാരുന്നേല്‍ ഞാന്‍ എവിടുന്നേലും ഒരു കുഞ്ഞിപ്പീസ് കഥ സംഘടിപ്പിച്ച് സൈറ്റില്‍ ഇടില്ലാരുന്നോ? ഒരു ബെര്‍ത്ത്‌ഡേ ഗിഫ്റ്റ് എന്നൊക്കെ മേനി പറഞ്ഞ്? ഇദിപ്പം എല്ലാരും കൈ നിറയെ ആശംസേം ആഹ്ലാദോം ഉമ്മേം ഒക്കെ തന്നു. ഒന്നും തിരിച്ചുകൊടുക്കാനോട്ടു പറ്റീല്ല താനും.

      എഗൈന്‍ ലെറ്റ്‌ മീ ടെല്‍ യൂ: ഐ ഫീല്‍ ബീയിംഗ് മീന്‍ പാള്‍ട്രി ആന്‍ഡ് താങ്ക് ലെസ്സ്.

      ആയിരം പൂര്‍ണ്ണചന്ദ്രന്‍മ്മാരെ ഇനിയിപ്പം ഗലീലിയോയുടെ ദൂരദര്‍ശിനി വെച്ച് നോക്കിയാപ്പോലും കാണില്ലെങ്കിലും സിമോണ, നിന്‍റെ വാക്കുകളില്‍, സ്നേഹത്തില്‍, സഖിത്വതില്‍, ഒരേ തീ വഹിക്കുകയും ഒരേ യുദ്ധം ചെയ്യുകയും ഒരേ സ്വപ്നനഷ്ടത്തെയോര്‍ത്ത് കരയുകയും ചെയ്യുന്ന ആളുകളെന്ന നിലയില്‍ എനിക്കനുഭവിക്കാന്‍ കഴിയും.

      സ്നേഹത്തോടെ,
      അറിയില്ലാത്ത ഒരു വിഷമത്തോടെ,
      അതുക്കും മേലെയുള്ള ഇഷ്ടത്തോടെ,
      സ്വന്തം,
      സ്മിത.

      1. ഏഹ്

        അയ്യോ.. ആ വയറ് നെറയണ കാര്യല്ലാ… അയ്യേ.. ഈ സ്മിതാമ്മ…
        ഐ മീൻ ബിരിയാണി..
        അല്ല.. മീൻ ബിരിയാണിയല്ല കോയി ബിരിയാണി തിന്ന് നെറയണ കാര്യം… അതാ മീനിങ്…
        അല്ലാണ്ട്… ശ്ശീ ശ്ശീ ….

        പിന്നേയ്… ശിശിരപുഷ്പത്തിലെ മറുപടീന്റെ കാര്യാണേല്…. ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ.. സ്മിതാമ്മ പതിയെ എപ്പളെങ്കിലും കണ്ടാല് ഇട്ടാ മതി ട്ടാ.. മറുപടി ഒക്കെ…
        സത്യായിട്ടും എനിക്ക് വിഷമം തോന്നില്ല.. വേറൊന്നല്ല.. കഥ എഴുതുന്നതിനേക്കാളും വിഷമാണ് ചിലപ്പോ കമന്റിന് മറുപടി എഴുതാൻ.. പ്രത്യേകിച്ച് നമ്മക്ക് നല്ലിഷ്ടോള്ളോർക്ക്.. അല്ലെ…

        അപ്പം മറുപടി പതുക്കെ ആയാലും എനിക്കറിയാ.. ഇനി ഇടാൻ മറന്നാലും ഒരു സാരോം ഇല്ല ട്ടാ.. ഇത്രേം കഥയും കമന്റുകളും അതിന്റിടയിൽ ജോലീം വീട്ടിലെ കാര്യോം ഒക്കെ കൂടി… ഹോ… സ്മിതാമ്മ ഒരു സംഭവാണ് എന്റെ മനസ്സിൽ… എളുപ്പല്ല…
        അപ്പൊ ഞാൻ അത് മനസ്സിലാക്കിയില്ലേൽ പിന്നെന്തുട്ട് സ്നേഹം???

        ഇനിക്ക് സ്മിതാമ്മേനെ ശരിക്കും ഇഷ്ടാണ്… അതുകൊണ്ട് തന്നെ മറുപടി എഴുതി ഇല്ലേലും മനസ്സിലാക്കാൻ എനിക്ക് നാന്നായിട്ട് പറ്റും… ഒരു വിഷമോം തോന്നില്ല ട്ടാ…
        സത്യായിട്ടും.

        1. ഛായ്‌! ഈ കോഴിബിരിയാണി ഒരു ബിരിയാണിയേ അല്ല. നല്ല സൊയമ്പൻ ആട്ടിറച്ചി ഇടത്തരം കഷണങ്ങളാക്കി ഇത്തിരി പച്ച പപ്പായ ചെരവിയതും നല്ല മസാലക്കൂട്ടും തൈരും ചേർത്ത്‌ നാലു മണിക്കൂറെങ്കിലും മാരിനേറ്റു ചെയ്ത്‌ കഴുകിയ ബസുമതിയരി മോളിൽ നിരത്തി ഉള്ളി വറുത്തതും വിതറി അടച്ചുവെച്ച്‌ നല്ല ദമ്മിലൊണ്ടാക്കുന്ന ബിരിയാണി! ആ ഹാ! അവനാണ് അസ്സൽ ബിരിയാണി! സ്മിതയുടെ അടുത്ത പിറന്നാളിന് എല്ലിൽ നിന്നും മാംസമൂരിവീഴുന്ന രസികൻ ബിരിയാണിയാവാം?

      2. ഉണ്ണികൃഷ്ണൻ

        “ഇദിപ്പം എല്ലാരും കൈ നിറയെ ആശംസേം ആഹ്ലാദോം ഉമ്മേം ഒക്കെ തന്നു. ഒന്നും തിരിച്ചുകൊടുക്കാനോട്ടു പറ്റീല്ല താനും.”

        സാരമില്ല ചേച്ചി പരിഹാരമുണ്ട് വേഗം തന്നെ ശിശിരം അടുത്ത പാർട്ട് ഇട്ടാ മതിന്നെ…???

        1. എന്‍റെ ഉണ്ണികൃഷ്ണാ, കള്ളത്തിരുമാലി….താങ്ക്യൂ….നല്ല സുഖമുള്ള പേര്!!

          എല്ലാരും ഉമ്മേം ഒക്കെ തന്നത് കൊണ്ട് വിഷമിക്കേണ്ട. കണ്ണനുള്ളത്‌ ഇങ്ങ് തന്നേരെ…
          കഥ പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയ സാഹചര്യമല്ല. എഴുതി പൂര്‍ത്തിയായി. പക്ഷെ ചില പ്രശ്നങ്ങള്‍ ഉണ്ട്. നാളെ മാക്സിമം ഇടാം…

    2. ഉണ്ണികൃഷ്ണൻ

      ഹേയ് കാന്താരി evdarunnu… കാണാൻ ഇല്ലരുന്നല്ലോ കുറച്ചുദിവസം..

      1. ആരാടാ ഈ ഉടായിപ്പ്??
        ഉണ്ണിക്കൃഷ്ണനെന്ന കള്ളപ്പേരിൽ, അളവെടുത്ത് ഉടുപ്പ് തൈപ്പിക്കാൻ നടക്കുന്ന കള്ള ഡിക്രൂസല്ലേടോ താൻ…..
        രൂപം മാറി വന്നാൽ ഞാൻ പിടിക്കൂലെന്ന് കരുതിയോ… കള്ളാ .. കള്ളാ….

        പിന്നേം പേരിട്ടു ല്ലേ… ഞാൻ കേട്ടു….. നോം എല്ലാമറിയുന്നു കുഞ്ഞേ…..

        പാവം…
        ഒരു വിത്തോളമേ ഉണ്ടായിരുന്നുള്ളു… ഇപ്പം വളർന്നു വളർന്നൊരു കള്ളകൃഷ്ണനായിണ്ട്… ഇനി എപ്പളാണാവോ വിശ്വരൂപി ആവാൻ പോണേ….

        1. ഉണ്ണികൃഷ്ണൻ

          കണ്ടുപിടിച്ചു കളഞ്ഞല്ലോ.. ഭയങ്കരം തന്നെ…

          “@വേതാളം.

          ഈ പേര് മാറ്റാന്‍ പറഞ്ഞിട്ട്!

          ഉണ്ണിക്കൃഷ്ണന്‍ എന്ന ഐ ഡിയില്‍ പ്രത്യക്ഷപ്പെടുന്ന ദിവസത്തിനായി കാക്കുന്നു.” Smithechi ഒരാഗ്രഹം പറഞ്ഞതല്ലേ അതും പിറന്നൾ ദിനത്തിൽ അതങ്ങ് സാധിച്ചു kodukkannu വിചാരിച്ചു ☺️☺️☺️

          1. എന്‍റെ ഈശ്വരാ…ഈ അദ്ഭുതം കണ്ണില്‍ പെട്ടില്ലല്ലോ…സോറി സോറി സോറി..ഇഷ്ടമായി ഒരുപാട് ഉഷ്ടമായി പേര്. ഇനി കഥേല്‍ വേതാളം പോലെ “അലുക്കുലുത്ത്” പേരൊന്നും ഇടണ്ടല്ലോ

        2. ചോദിക്കങ്ങനെ…..അല്ല പിന്നെ !!

  5. Happy birthday dear..

    1. നന്ദി, അജൂ…

  6. പ്രിയ എഴുത്തുകാരിക്ക് എന്‍റെ ഹൃദയംഗമമായ ജന്മദിന ആശംസകള്‍. ഇനിയും താങ്കളുടെ തൂലികയില്‍ നൂറു നൂറു കമ്പികള്‍ വിരിയട്ടെ എന്ന് ജഗദീശരനോട് പ്രാര്‍ദ്ധിക്കുന്നു.

    1. താങ്ക്യൂ ദീപാ..ആശംസയ്ക്കും പ്രാര്‍ത്ഥനയ്കും മധുരമുള്ള വാക്കുകള്‍ക്കും…

  7. പിറന്നാൾ ആശംസകൾ

    1. നന്ദി അക്ഷയ്..വളരെ നന്ദി…

  8. അറിഞ്ഞില്യാ ആരുമൊട്ടു പറഞ്ഞൂല്യാ.. എന്തോ ഭാഗ്യത്തിന് തുറന്നു നോക്കിയതാണേ ഇപ്പൊ, രാവിലെ മുഴുവൻ ഔട്ട് ഓഫ് ഓഫീസ് ആയിരുന്നു. അല്ലെങ്കിൽ രാവിലെ നോക്കാറുള്ളതാണ് ന്യൂ അപ്ഡേറ്സ്. മാത്രവുമല്ല ഒന്നര മണിക്കൂർ പുറകിലാണ് നിങ്ങളെക്കാൾ. എന്തായാലും ഇന്ന് തന്നെ അറിഞ്ഞല്ലോ. എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ സ്മിതാ, നിറഞ്ഞ സ്നേഹം.

    1. നന്ദി…നന്ദി ..നന്ദി…

      ആശംസയ്ക്കും മധുരമുള്ള വാക്കുകള്‍ക്കും….

  9. Sneham niranja pirannaal aasamsakal Smithachechi.
    Special thanks to Rajachettan for the sweet post.

    1. താങ്ക്യൂ ഷീബാ
      ആശംസയ്ക്കും മധുരമുള്ള വാക്കുകള്‍ക്കും….

  10. താങ്ക്യൂ ഡിയര്‍ വിവേക്

  11. Many more happy returns of the day dear

  12. Priyapetta smitha chechi..orayiram pirannal aashamsakal..eniyum orupadu kaalam santhoshathode kazhiyan saadhikkattee…

    1. താങ്ക്യൂ പ്രിയ ഭഗവാന്‍…വളരെ വളരെ നന്ദി…

  13. പ്രിയനായ രാജാ…

    ഭൂമിയിലേക്ക് എന്‍റെ ഭാരവും കൂടിയിട്ട് അല്‍പ്പ വര്‍ഷങ്ങള്‍ ആയി.

    പലപ്പോഴും ജന്മദിനാശംസകള്‍ ശവക്കല്ലറമേലര്‍പ്പിച്ച പൂക്കളെപ്പോലെയാണ്.

    ആരുടെയൊക്കെയോ കാലടിയൊച്ച കൂടുതല്‍ വ്യക്തമായി കേള്‍ക്കുന്ന മുഹൂര്‍ത്തം.

    വിജയി എന്ന പദത്തിന് മങ്ങലലേല്‍ക്കുകയും പരാജിത എന്ന വാക്ക് കൂടുതല്‍ തിളക്കമുള്ളതായി തോന്നിക്കുകയും ചെയ്യുന്ന സമയം.

    പക്ഷെ ഈ സമ്മാനത്തെ ഞാന്‍ അപഹസിക്കുകയില്ല.
    ചവറും പൊടിയും മൂടിക്കിടക്കുന്നിടത്ത് നിന്ന്‍ എന്‍റെ കവിതയെ കണ്ടെടുക്കാന്‍ ഈ ജന്മദിന സമ്മാനം എന്നെ പ്രേരിപ്പിക്കും.
    ഓര്‍മ്മകള്‍ പുല്താഴ്വാരം പോലെയും അത് നിറയെ ഹയാസിന്ത് പുഷപ്പങ്ങളുമാണ് എന്ന്‍ കണ്ടെത്താനും എന്നെ സഹായിക്കും.

    നന്ദി രാജാ…

  14. എന്ന് നിന്റെ മൊയ്‌ദീൻ

    Happy birthday

    1. താങ്ക്യൂ വെരി വെരി മച്ച്…

  15. പ്രവാസി അച്ചായൻ

    ജന്മദിന ആശംസകൾ സ്‌മിത മോളെ

    1. താങ്ക്യൂ പ്രിയ പ്രവാസിയെങ്കിലും അടുത്ത് തന്നെയുള്ള അച്ചായാ…

      1. പ്രവാസി അച്ചായൻ

        ഏഴാം കടലിനക്കരെ ആണെങ്കിലും നിങ്ങളെപ്പോലെ നല്ല എഴുത്തുകാർ, ജനിച്ചു വളർന്ന നാട്ടിലെ പഴയ ഓർമ്മകളിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. വളരെ നന്ദി സ്മിത. ഇനിയും നല്ല നല്ല കഥകൾ ആ തൂലികയിൽ കൂടി പുറത്തു വരട്ടെ എന്ന് ആശംസിക്കുന്നു..

        1. ഏഴാം കടലിനക്കരെ വായിക്കാന്‍ അച്ചായന്‍ ഉണ്ടെങ്കില്‍ ആരോഗ്യമുള്ള കാലത്തോളം എഴുതാന്‍ എനിക്കിഷ്ടം

  16. Happy birthday dear smitha.. kambi kuttan ena sitile adminu nani രേഖപെടുത്തുന്നു.. ഇങനെ ഒരു പോസ്റ്റ് ഇട്ടതിനു..

    1. താങ്ക്യൂ പ്രിയ സാനു..താങ്ക്യൂ സൊ സൊ മച്ച്…

  17. നന്ദി, അനുജന്….

    1. താങ്ക്യൂ Renju

  18. Happy Birthday Sweetheart

  19. അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന കഥകളുടെ രാജകുമാരിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.. ??????????????

    ഇനിയും അനേകം കഥകൾ എഴുതി ഞങ്ങളെ എല്ലാവരെയും വിസ്മയിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ…

    സ്നേഹത്തോടെ
    വില്യം ഡിക്രുസ്

    1. ഈ സൈറ്റിൽ ആദ്യമായിട്ടാണ് ഞാൻ ഇതുപോലെ ഒരു ഐറ്റം കാണുന്നത്.. കമ്പി വായിക്കാൻ വരുന്നവരെ കൊണ്ടു ബിർത്ഡേ വിഷ് പറയിപ്പിക്കാൻ ചേച്ചിക്കെ കഴിയൂ.. അത്രത്തോളം ഞങ്ങളുടെ ഒക്കെ മനസ്സിൽ ചേച്ചി ഇടം നേടിയിട്ടുണ്ട്.. ഏറ്റവും ഹൃദ്യമായ ഒരു ജന്മദിനാശംസകൾ എന്റെ ചേച്ചികുട്ടിക്ക്

      1. ഇട്ട സ്ഥലം മാറിപ്പോയി.. വേതളമേ.. ക്ഷമിക്കൂ..

        മന്ദൻ രാജക്ക് നന്ദി പറയുന്നു.. മാന്ത്രിക വിരലുകളുള്ള അക്ഷരങ്ങളുടെ കൂട്ടുകാരിയുടെ ജന്മദിനം ഞങ്ങളെ അറിയിച്ചതിനു.. നന്ദിയുണ്ട് രാജൂ

        1. Athinenthinanu സുഹൃത്തേ ക്ഷമ ചോദിക്കുന്നത്..

          1. അതും വേതാളം പോലെ മധുര മനോജ്ഞ മന്‍ജുഷ ഹൃദയമുള്ള ഒരാളോട്!

          2. പിന്നല്ല …. അങ്ങനെ പറഞ്ഞു കൊടുക്ക് ചേച്ചി… ????

        2. വേതാളം ഉറപ്പായും ക്ഷമിക്കും. പേര് അങ്ങനെയാണ് എന്നേയുള്ളൂ. സ്പോഞ്ചിനേക്കാള്‍ സോഫ്റ്റ്‌ ആയ മനുഷ്യനാണ്.
          @വേതാളം.

          ഈ പേര് മാറ്റാന്‍ പറഞ്ഞിട്ട്!

          ഉണ്ണിക്കൃഷ്ണന്‍ എന്ന ഐ ഡിയില്‍ പ്രത്യക്ഷപ്പെടുന്ന ദിവസത്തിനായി കാക്കുന്നു.

          1. Sponchinekkal softo… Athenthanavo ഈശ്വര… ??? “ഉണ്ണിക്കുട്ടൻ” ഹായ് കൊള്ളാലോ പേര് ???

          2. Sry ഉണ്ണിക്കൃഷ്ണൻ എന്ന ടൈപ്പ് ചെയ്തേ കീബോർഡ് ചതിച്ചതാ..

      2. ഏയ്‌ ആദ്യമായി അല്ല Manju…
        എന്‍റെ ഓര്‍മ്മവെച്ച് പറഞ്ഞാല്‍ മന്ദന്‍രാജ, കിച്ചു എന്നിവരുടെയൊക്കെ ജന്മദിനം ഇങ്ങനെ സൈറ്റിന്‍റെ പേജില്‍ വന്നിട്ടുണ്ട്.

        പിന്നെ ആശംസയ്ക്ക് വളരെ വളരെ നന്ദി കേട്ടോ…

  20. Happy birthday dear chechi..

    1. താങ്ക്യൂ വൈഗാ…സൊ സൊ മച്ച്…

  21. Kadhakaludem fantasy yudeyum rajakumarikku aashamsakal…. santhosham… samridhi… varsham muzhuvanum…

    1. താങ്ക്യൂ ലീനാ…

      എല്ലാ മധുരമുള്ള വാക്കുകള്‍ക്കും ആശംസയ്ക്കും…

  22. Happy birthday സ്മിത ജീ ???????.Pinnne birthday പാർട്ടി undakil വിളിക്കണം.????

    1. താങ്ക്യൂ ജോസഫ്ജി….

      പാര്‍ട്ടി ഉണ്ട്…ഹഹഹ ..വരണേ…
      തമാശയാണ്. എങ്ങിനെയാ അത് സാധിക്കുന്നത് എന്നറിയില്ല.

  23. Wish you a Happy birthday sis

    1. നന്ദി ഒരുപാട് പ്രിയ റോസ്…

  24. Another piscean. You reflect a perfect piscean. Calm, compassionate, gentle, strong human being. Happy birthday dear.

    1. കുഞ്ഞൻ എവിടെ നീലാംബരിയുടെ ബാക്കി അതോ കമ്പിക്കുട്ടനിൽ നിന്നും പിണക്കി പോയോ ????

      1. ബോക്സ് മാറിപ്പോയി ജോസഫ് ചേട്ടാ…

    2. പ്രിയ അസുരന്‍…

      കൈകൂപ്പി, തല കുനിച്ച്, പറഞ്ഞത് അനുഗ്രഹമായി സ്വീകരിക്കുന്നു…

  25. കുഞ്ഞൻ

    കഥകളുടെ രാജകുമാരി…
    ഒരായിരം ജന്മദിനാശംസകൾ നേരുന്നു…

    സ്നേഹത്തോടെ
    കുഞ്ഞൻ

    1. താങ്ക്യൂ പ്രിയപ്പെട്ട കുഞ്ഞന്‍….
      സ്നേഹത്തോടെ…

  26. അല്ല, ഈ രാജാവ് എങ്ങനെ അറിഞ്ഞു ഇന്ന് സ്മിതയുടെ പിറന്നാള്‍ ആണെന്ന്? ഒന്നാമത് ഇതിന്റെ ഉത്തരം.

    രണ്ട് സ്മിതയ്ക്ക് എത്ര വയസ്സായി?

    മൂന്ന്, നക്ഷത്രം ഏതാണ്????

    ഇത്രേം കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ ഞാന്‍ ആശംസ നേരൂ. ഇനി മേല്‍പ്പറഞ്ഞ കാര്യങ്ങള് പറയാന്‍ സൌകര്യമില്ലടോ എന്നാണ് മറുപടി എങ്കില്‍, നൂറു രൂപ തന്നാലും മതിയാകും..

    1. കിച്ചു..✍️

      മാസ്റ്റർ കഴിഞ്ഞ പിറന്നാളിനി സ്മിതക്ക് 19 തികഞ്ഞിരുന്നു അപ്പോൾ ഈ പിറന്നാളിന് 18 ആവില്ലേ..? അങ്ങനെയല്ലേ കണക്കു എവിടെയോ ഒരു കൺഫ്യൂഷൻ ഉണ്ടോ..????

      1. തന്നേ? സമയസൂചിക പിന്നാട്ടു പോവ്വാണ്.. വൃത്തരൂപത്തില്‍..ചെന്നു പൂജ്യത്തില്‍ നിന്നിട്ട് വീണ്ടും തുടങ്ങട്ടെ

      2. @കിച്ചു..

        അയ്യോ മാസ്റ്ററോട് വേറെ ഒരു നമ്പര്‍ അറിയാതെ പറഞ്ഞുപോയി…!!

    2. മാസ്റ്റെര്‍ജി…

      രാജയെ പരിചയപ്പെട്ട രീതി വിചിത്രമാണ്. പേരിലെ സൂചനകള്‍ വെച്ച് ഫേസ് ബുക്കില്‍. ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു. അദ്ദേഹം എഴുതുന്ന രീതിയോടുള്ള ഇഷ്ടമാണ് എന്നെ ഒരു വാസ്ക്കോഡി ഗാമിയാക്കിയത്.

      പിന്നെ പ്രായം…അതിവിടെ പറഞ്ഞാല്‍ ശരിയാവണം എന്ന്‍ ആരും വിശ്വസിക്കില്ല. പ്രായം കുറച്ച് പറയുന്നതാണ് മുഖമില്ലാതെയിരിക്കുമ്പോഴും എല്ലാവര്ക്കും ഇഷ്ടം. എന്നാലും വെറുതെ ഒരു നമ്പര്‍ പറയുന്നു, ചോദിക്കുന്നത് ആരാധനാപാത്രമായ മാസ്റ്റര്‍ ആയത്കൊണ്ട്.

      24.

      മകം നക്ഷത്രത്തിലാണ് മഹത്തായ ഈ ജന്മം.

      ഇനി ആശംസ അറിയിക്കും എന്ന് കരുതുന്നു.

      നൂറു രൂപയില്ല.

      മാന്ദ്യമാണ്.

      1. ആശംസകള്‍..

        അതിനു കണ്ടീഷന്‍സ് വച്ചത് നൂറു രൂപ എങ്കിലും കിട്ടുമല്ലോ എന്ന് കരുതിയാണ്..കിട്ടാത്തതിന്റെ ദുഖത്തോടെ…

        ആയിരമായിരം മകങ്ങള്‍ ഇനിയും കാണാന്‍ ദൈവം അവസരം നല്‍കട്ടെ…

        1. ആഹാ…മനസ് തെളിഞ്ഞു…

          തല താഴ്ത്തി, കൈകള്‍ കൂപ്പി ആശംസ ഏറ്റുവാങ്ങിയിരിക്കുന്നു….

      2. Dark knight മൈക്കിളാശാൻ

        എടി ചേച്ചീ, അപ്പൊ നീയെന്നേക്കാൾ ഇളയതാണല്ലേ?എനിക്ക്യേ 26 വയസ്സാവാറായി.

        അപ്പൊ എനിക്ക് ഇനി മുതൽ എടി വല്ല്യേച്ചി, നീ പോടീ ചേച്ചീ എന്നൊക്കെ വിളിച്ചുകൊണ്ട് സംബോധന ചെയ്യാം, അല്ലെ?

  27. പാവം പയ്യൻ

    Happy birthday smitha

    1. താങ്ക്യൂ ഡിയര്‍ ഫ്രണ്ട്…

  28. ക്യാ മറാ മാൻ

    ഹലോ—-ഗേൾ…..

    “ആശംസകൾ, നൂറു നൂറാശംസകൾ…..
    ആശകൾ, വാക്കുകൾ… തേടുമീ വേളയിൽ
    എൻറെ ഹൃദയം പൂത്തുനിൽക്കും നൂറു നൂറാശംസകൾ……………………..

    മലരുകൾ വിടർത്തി ,കതിരുകൾ നിരത്തി…
    വന്നണയും ദിവസം!……..
    സ്മരണകൾ പുതുക്കി, മധുരിമ ഒഴുക്കി…. പൊന്നണിയും ദിവസം!.
    ഞാൻ എന്ത് തരുവാൻ?…നിൻ മനംനിറയെ ഭാവുകം പകരാം……
    നിൻ മോഹവാഹിനി,തീരഭൂമികൾ പുഷ്പഹാരമണിയാം………………..”

    എൻറെ ജന്മദിനവുമായി… വെറും 23 ദിവസ, വ്യത്യാസമുള്ള ഈ ജന്മദിനത്തിന്, വെള്ളിവെളിച്ചത്തിൻ തിളക്കമുള്ള ആശംസകളോടെ…………………… ഛായാഗ്രഹകൻ

    1. ആശംസാ ഗാനത്തിന് വളരെ വളരെ നന്ദി. ശരിക്കും കേട്ട ഫീല്‍ ഉണ്ടായി. ഇരുപത്തിമൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന ആ വലിയ ദിവസത്തിന് മുന്‍കൂട്ടി ഭാവുകങ്ങള്‍…

      നന്ദി…

      1. ക്യാ മറാ മാൻ

        23 ദിവസം പിൻപേ അല്ല,? മുന്നേ ആയിരുന്നു .its already over!….

  29. കിച്ചു..✍️

    ?‍♀️Chocolate, strawberry, vanilla there is no cake in this word that tastes as sweet as you are to me still; you have to keep sampling..! Enjoy a slice for me on your birthday…?‍♀️

    ????????????

    1. വേഗത്തില്‍റിപ്ലൈ പോസ്റ്റ്‌ ചെയ്ത് വരികയായിരുന്ന ഞാന്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടു. കൊതികയറിയിട്ട്…

      താങ്ക്യൂ വെരി മച്ച് കിച്ചൂ…

Leave a Reply

Your email address will not be published. Required fields are marked *