ശ്യാം :എന്താടോ ഒരു സൈലന്റ് മൂഡ് എന്ത് പറ്റി..
ഹരിത: എടാ ഇന്നലെ നടന്നത് ഒക്കെ സത്യം തന്നെ ആണോ. ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല നീ ഈ കാണുന്നത് ഒന്നും അല്ലേ..
ശ്യാം ഒന്ന് ചിരിച്ചു..
ശ്യാം :നീ അതിനാണോ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്. എടോ എനിക്ക് അതൊന്നും ആരോടും പറഞ്ഞു നടക്കുന്നത് ഇഷ്ടം അല്ല. പിന്നെ താൻ ഇന്നലെ ഇതൊക്കെ കാണാൻ നല്ല ഭംഗി ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഒന്ന് അത്ര ഉയരത്തിൽ ഉള്ള എന്റെ ഫ്ലാറ്റ് കാണിച്ചാലോ എന്ന് കരുതി..
ഹരിത :ശെരിക്കും ഞാൻ അത് ഇഷ്ട്ടപെട്ടു. എന്തായാലും താൻ എനിക്ക് തന്ന സർപ്രൈസ് വളരെ ഇഷ്ട്ടപെട്ടു..
ശ്യാം :എടോ തനിക്കു ഇഷ്ടം ആയെങ്കിൽ. താൻ വേണമെങ്കിൽ അങ്ങോട്ട് ഷിഫ്റ്റ് ആക്കിക്കോ. എനിക്ക് അതിന് പ്രത്യേക വാടക ഒന്നും വേണ്ട..
ഹരിത അത് കേട്ടപ്പോൾ ഒന്ന് സന്തോഷിച്ചു. എന്നാൽ നന്ദേട്ടന്റെ കാര്യം ആലോചിച്ചപ്പോൾ അത് ഒരിക്കലും സമ്മതിക്കില്ല എന്ന് മനസ്സിൽ ആയി.
ശ്യാം :എന്തായാലും അതിനുള്ളിൽ മൂന്നു ബെഡ് റൂം ഉണ്ട്… ഒരെണ്ണം മാത്രമേ ഞാൻ യൂസ് ചെയ്യുന്നുള്ളൂ. പലരും എന്നോട് വാടകയ്ക്ക് ചോദിച്ചത് ആണ് പരിചയം ഇല്ലാത്ത ആൾക്കാരെ വെറുതെ കയറ്റണ്ടല്ലോ എന്ന് കരുതി. പക്ഷേ തന്നെ എനിക്ക് അറിയുമ്പോലെ വേറെ ആർക്കും അറിയില്ലല്ലോ.. പിന്നെ താൻ ഇപ്പോൾ താമസിക്കുന്ന അവിടെ വാടക എന്തായലും കുറച്ചു കൊടുക്കണ്ടേ..
ഹരിത :പിന്നല്ലേ…
ശ്യാം :എന്നാൽ പിന്നെ വെറുതെ തരാംമെന്ന് പറഞ്ഞാൽ പോലും വേണ്ടെന്ന് പറയണോ…
ഹരിത :ഉം പക്ഷേ നന്ദേട്ടൻ സമ്മതിക്കില്ലല്ലോ..
ശ്യാം :അത് താൻ എന്തിനാ നന്ദേട്ടനോട് പറയുന്നത്..
ഹരിത :അത് പറയാതെ പറ്റില്ല…
ശ്യാം :ആഹാ എന്നാൽ പിന്നെ ഫ്രണ്ട് കൂടെ മാറുവാണെന്ന് പറഞ്ഞാൽ പോരെ…
ഹരിത :ആ ഫ്രണ്ട് ആൺകുട്ടി ആണെന്ന് അറിഞ്ഞാൽ കെട്ടാൻ പോകുന്നവൻ സമ്മതിക്കുമോ..? എന്ന് നിനക്ക് തോന്നുന്നുണ്ടോ?
ശ്യാം :അതാണ് ഈ നാട്ടിൽ ജീവിക്കുന്നവരുടെ ഒക്കെ ഒരു കുഴപ്പം. ലോകം എത്രത്തോളം വളർന്നെന്ന് ഒരു അറിവും ഇല്ലാത്ത കുറേ ആൾക്കാർ..
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????