അമ്മാവൻ :അല്ല അവർക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അതാവാം..
പെണ്ണിന്റെ അച്ഛൻ :അതിനെന്താല്ലോ ആവാം..
അവർ രണ്ടാളും മുറ്റത്തേക്ക് ഇറങ്ങി മാവിന്റെ ചുവട്ടിലേക്ക് നടന്നു. അവന്റെ മുഖത്ത് വല്ലാത്തൊരു ടെൻഷൻ ഉണ്ടായിരുന്നു. ഹരിതയ്ക്കും അത് തന്നെ ആയിരുന്നു അവസ്ഥ. അവൻ ആണ് ആദ്യം സംസാരിക്കാൻ തുടങ്ങിയത്..
നന്ദൻ :ആഹ്ഹ അത് എനിക്ക് എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല…!!! ഇയാൾക്ക് എന്നേ ഇഷ്ടം ആയോ?
ഹരിത :ഉം ഇഷ്ടം ആണ്..
നന്ദൻ :ഒഹ്ഹ്ഹ്..
അവൻ തലയിൽ ഒന്ന് കൈ വെച്ച് ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു..
ഹരിത :അല്ല എന്ത് പറ്റി…
നന്ദൻ :ഹേയ് എന്തോ പെട്ടന്ന്…
ഹരിത :വേറെ അഫ്ഫയർ വല്ലതും ഉണ്ടായിട്ടുണ്ടോ..
നന്ദൻ :ഇല്ല എന്തെ..
ഹരിത :അല്ല ടെൻഷൻ കണ്ടത് കൊണ്ട് ചോദിച്ചത് ആണ്..
നന്ദൻ :ഹേയ് അങ്ങനെ ഒന്നുമില്ല..
ഹരിത : എന്തെ ഇതുവരെ കല്യാണത്തിൽ താല്പര്യമില്ല എന്ന് പറഞ്ഞത്..
നന്ദൻ :ആര്.?
ഹരിത :അല്ല അകത്തു വെച്ച് ചേട്ടന്റെ ബന്ധു പറഞ്ഞില്ലേ..
നന്ദൻ :ആഹ്ഹ അങ്ങേർക്ക് ചൊറിച്ചിൽ.. പിന്നെ സത്യം അങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല അതുകൊണ്ട്..
ഹരിത :ഉം..
നന്ദൻ :ഇയാൾക്ക് അഫ്ഫയർ ഒന്നും ഉണ്ടായിട്ടില്ല..
ഹരിത :സ്കൂൾ ടൈം ഉണ്ടായിരുന്നു..
നന്ദൻ :ഇപ്പോൾ ഇല്ലല്ലോ അല്ലെ..
അവൾ ഒന്നു പുഞ്ചിരി തൂകി ഇല്ലെന്ന് പറഞ്ഞു..
ഹരിത :ഹേയ് ഇല്ല..
നന്ദൻ :ഹാവൂ. ഇപ്പോഴത്തെ പെൺപിള്ളേർ അറിയാല്ലോ പെട്ടന്ന് ഒന്നും എടുത്തു സംസാരിക്കില്ല. അപ്പോൾ ഇനി എനിക്ക് സംസാരിക്കാല്ലോ സമാധാനം ആയി. എനിക്കും തന്നെ ഇഷ്ട്ടപെട്ടു എന്ന് ഞാൻ പറയാല്ലോ അവരോടു..
ഹരിത :പറഞ്ഞോളൂ ചേട്ടാ..
നന്ദൻ :അത് അല്ല എല്ലാത്തിനും തന്റെ ഒരു അഭിപ്രായം കൂടി മാനിക്കണം അങ്ങനെ അല്ലെ വേണ്ടത്..
ഹരിത :അതേ എനിക്ക് ഒരു കാര്യം പറഞ്ഞാൽ കൊള്ളാമെന്നു ഉണ്ട്.. അത് പ്രശ്നം ആണോ?
അവൻ പെട്ടന്ന് ഒന്ന് ഞെട്ടി..
നന്ദൻ : എന്താടോ?
ഹരിത : അയ്യോ ടെൻഷൻ അടിക്കാതെ ഞാൻ ഒന്ന് പറഞ്ഞു തീർത്തോട്ടെ..
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????