ഹരിത :സത്യം ഞാനും അതിൽ തന്നെ ആയിരുന്നു വിശ്വസിച്ചത്. പക്ഷേ ഇവിടെ വന്നപ്പോൾ ആണ് ഒരു കാര്യം പിടികിട്ടിയത്. നമ്മുടെ നാട് യഥാർത്ഥ ജീവിതവുമായി ഇപ്പോഴും ഒരുപാട് പിറകിൽ ആണെന്ന്..
ശ്യാം :ആഹ്ഹ തനിക്കു ഇപ്പോഴെങ്കിലും അത് മനസ്സിൽ ആയല്ലോ..
അപ്പോഴേക്കും ബൈക്ക് പാർക്കിങ് സൈഡിൽ എത്തി കഴിഞ്ഞിരുന്നു.. അവൾ ഇറങ്ങിയപ്പോൾ ആണ് അവളുടെ വേഷം ശ്യാം ശ്രദ്ധിച്ചത്. ഷർട്ടും പാന്റും ഇട്ട് ആ നാട്ടിൻ പുറംകാരി വല്ലാതെ അങ്ങ് മാറിപ്പോയി. ഇപ്പോൾ കണ്ടാൽ അവൾ ഒരു ഓണം കേറാ മൂലയിൽ നിന്ന് വന്ന പെൺകുട്ടി ആണെന്ന് തോന്നുകയില്ല.
ഹരിത :എന്താടാ നീ എന്നേ ആദ്യമായി കാണുന്നത് പോലേ ഉറ്റു നോക്കുന്നത്.
ശ്യാം :അല്ലെടോ തന്നെ ഈ വേഷത്തിൽ കാണാൻ നല്ല ഭംഗി ഉണ്ട്..
ഹരിത :ഓഹ്ഹ് പിന്നെ എന്നെ അങ്ങനെ അങ്ങ് പൊക്കല്ലേ…
ശ്യാം :ശെരിക്കും.. ഈ ഡ്രസ്സ് നല്ല പോലെ തനിക്ക് ചേരുന്നുണ്ട്..
ഹരിത :ഉം ശെരിക്കും..
ശ്യാം :അതെന്നെ..
അവർ രണ്ടാളും ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു. ക്യാബിനിൽ ഇരുന്നു വർക്ക് ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ ഇടയ്ക്ക് നന്ദേട്ടൻ മെസ്സേജ് അയച്ചു കൊണ്ടേ ഇരുന്നു. അവൾ അതിന് റിപ്ലൈ കൊടുത്തു അപ്പോൾ ആണ് ശ്യാമിന്റെ ഫ്ലാറ്റിന്റെ കാര്യം ഓർമ്മ വന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെ ഒരു ഫ്ലാറ്റിൽ താമസിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഒരിക്കലും പറ്റില്ലെന്ന് മാത്രമേ പറയാൻ പറ്റു. ഇതൊരു അവസരമാണ് കിട്ടിയ ഭാഗ്യം ഉപയോഗിക്കാൻ അവളുടെ മനസ്സ് വല്ലാതെ പറയ്യുവാൻ തുടങ്ങി..എന്നാൽ ആ കാര്യം ഒരിക്കലും നന്ദേട്ടൻ അംഗീകരിക്കുക ഇല്ലെന്നു അവൾക്ക് ഉറപ്പായിരുന്നു. ചാറ്റിങ് ഇടയിൽ അവൾ മെല്ലെ ആ കാര്യം എടുത്തു ഇടുവാൻ തുടങ്ങി.
ഹരിത :നന്ദേട്ടാ പിന്നെ ഒരു കാര്യം പറയാൻ കൂടെ ഉണ്ട്. നന്ദേട്ടന്റെ അഭിപ്രായം ഓക്കേ ആണെങ്കിൽ ഓക്കേ..
നന്ദൻ :എന്താ കാര്യ പറ ?
ഹരിത :അത് നമ്മുടെ ചൈതന്യ ഇല്ലേ..
നന്ദൻ ::ഏത്?
ഹരിത :എന്റെ കൂടെ വർക്ക് ചെയ്യുന്ന…
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????