ഹരിത വിപ്ലവം [അജിത് കൃഷ്ണ] 424

നന്ദൻ :ആഹ്ഹ പറയടോ..!

ഹരിത :എനിക്ക് ഒരു ജോലി ഒക്കെ താല്പര്യം ഉണ്ട്‌. ഞാൻ ഡിഗ്രീ കംപ്ലീറ്റഡ് ആണ് ജോലിക്ക് ട്രൈ ചെയ്യുന്നുണ്ട്. കല്യാണം കഴിഞ്ഞു ജോലിക്ക് പോകുന്നതിൽ കുഴപ്പം ഉണ്ടോ ചേട്ടന്.

നന്ദൻ :എനിക്ക് എന്ത് കുഴപ്പം തനിക്കു അത് തന്റെ ഇഷ്ടം പോലെ ചെയ്യാം.

ഹരിത :ശെരിക്കും…

നന്ദൻ :ആഹ്ഹ ശെരിക്കും..

ഹരിത :അപ്പോൾ എനിക്ക് 100%ഓകെ..

നന്ദൻ :ഇയാളുടെ നമ്പർ പറ..

അവൾ നമ്പർ പറഞ്ഞു കൊടുത്തു..

നന്ദൻ :വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ?

ഹരിത :ഹേയ് എനിക്ക് ഇത് അറിഞ്ഞാൽ മതി ആയിരുന്നു. ഇപ്പോൾ സമാധാനം ആയി.

നന്ദൻ :എന്നാൽ വാ അവരെല്ലാം നോക്കി ഇരിക്കുവല്ലേ…

അവർ രണ്ടാളും തിരികെ ഉമ്മറത്തേക്ക് നടന്നു. ചിരിച്ചു കൊണ്ട് ഉള്ള വരവ് കണ്ടപ്പോൾ വീട്ടുകാർക്ക് കാര്യം പിടികിട്ടി.

പെണ്ണിന്റെ അച്ഛൻ :അപ്പോൾ ഇനിയുള്ള കാര്യങ്ങൾ എങ്ങനെ ആണ്.

അമ്മാവൻ :അറിയാല്ലോ ബന്ധുക്കളായി അവനു ഞാൻ അല്ലാതെ ആരുമില്ല. ചെറുപ്പത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ചെക്കൻ എന്ന് എല്ലാരും പറയും ഏങ്കിലും ഞാൻ അവനെ അങ്ങനെ അല്ല വളർത്തി എടുത്തിരിക്കുന്നത്.

പെണ്ണിന്റെ അച്ഛൻ :ഉം.. അതൊന്നും നമുക്ക് ഒരു പ്രശ്നം അല്ല…

അമ്മാവൻ : എന്നാൽ പിന്നെ നമുക്ക് അടുത്ത് ഒരു മുഹൂർത്തം നോക്കി കല്യാണ നിശ്ചയം അങ്ങ് ഉറപ്പിക്കാം..

പെണ്ണിന്റെ അച്ഛൻ :പിന്നെന്താ അങ്ങനെ ആവാം..

കാര്യങ്ങൾ എല്ലാം പിന്നീട് വേഗത്തിൽ ആയിരുന്നു നടന്നു കൊണ്ട് ഇരുന്നത്. കല്യാണ നിശ്ചയത്തിന് ഉള്ളിൽ തന്നെ അവർ തമ്മിൽ ഫോൺ മൂലം ബന്ധം നന്നായി പന്തലിച്ചു. ചാറ്റിങ്ങും കാളിങ്ങും എല്ലാം കൂടി കൂടി വന്നു. ഒടുവിൽ ആ ദിവസം വന്നെത്തി അവരുടെ കല്യാണ നിശ്ചയം വളരെ ഭംഗിയായി നടന്നു. കല്യാണത്തിന് ഒരു വർഷം സമയം പരിഗണിച്ചു. പക്ഷേ കാത്തിരിക്കാൻ രണ്ടാൾക്കും കുഴപ്പം ഒന്നും ഇല്ലായിരുന്നു. കാത്തിരിപ്പിന് ഒരു സുഖം ഉണ്ടെന്ന് പറയില്ലേ അത് തന്നെ ആയിരുന്നു അവരുടെ വിജയവും. താമസിയാതെ ഹരിതയ്ക്ക് ജോലിയും റെഡി ആയി. കൊച്ചിയിൽ നടന്ന ഫൈനൽ ഇറർവ്യൂ അവൾ സെലക്ട്‌ ആയി പക്ഷേ ഒരു കുഴപ്പം ഉണ്ട്. ഇത് ഒരു ബാംഗ്ലൂർ ബേസ്ഡ് കമ്പനി ആണ് അത് കൊണ്ട് അതിന്റെ ഹെഡ് ഓഫീസ് ബാംഗ്ലൂർ ആണ്. സെലക്ട്‌ ആയത് കൊണ്ട് അവൾക്ക് ഏറെ സന്തോഷം ഉണ്ടാകുന്ന നിമിഷങ്ങൾ ആയിരുന്നു അത് എന്നാൽ ആദ്യത്തെ ഒരു വർഷം ഹെഡ് ഓഫീസിൽ തന്നെ ജോലി ചെയ്യണം എന്നൊരു നിയമം അവിടെ ഉണ്ടായിരുന്നു. അത് കഴിഞ്ഞാൽ കൊച്ചിയിലേക്കോ വീടുമായി പരമാവധി അടുത്തുള്ള ഓഫീസിലേക്ക് മാറുവാനും സാധിക്കും. അത്യാവശ്യം നല്ലൊരു സാലറി കിട്ടുന്ന ജോലി തള്ളി കളയാനും പറ്റുന്നില്ല എന്നൊരു അവസ്ഥയിൽ എത്തി. നന്ദനോട് പറഞ്ഞപ്പോൾ ഇത്രയും ദൂരം പോകണോ എന്നായിരുന്നു മറു ചോദ്യം.

The Author

അജിത് കൃഷ്ണ

Always cool???

128 Comments

Add a Comment
  1. ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്

  2. ഇതിന്റെ ബാക്കി എവടെ

    1. ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്

  3. ? Ramesh Babu M ?

    അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….

  4. കള്ളവെടിച്ചി

    തീരാത്ത കഥകൾ????

Leave a Reply