ശ്യാം :എ എന്താടോ എന്ത്പറ്റി എന്തിനാ കരയുന്നത്?
അവൾ കണ്ണീർ തുടച്ചു കൊണ്ട്..
ഹരിത :ഒന്നുമില്ല..
ശ്യാം :കാര്യം പറ എന്ത് പറ്റി..
ഹരിത :നന്ദേട്ടൻ എന്നേ മനസ്സിൽ ആക്കുന്നില്ല ശ്യാം..
ഹാവൂ അപ്പോൾ ആണ് അവനു സമാധാനം ആയത് പ്രശ്നം തന്റെ അല്ല അവളുടെ ഭാവി ഭർത്താവിന്റെ ആണെന്ന് മനസ്സിൽ ആക്കിയപ്പോൾ. മെല്ലെ അവളോട് ചേർന്ന് ഇരുന്നു. എന്നിട്ട്
ശ്യാം :താൻ എന്ത് ക്യുട്ട് ആടോ… തന്നെ അവനു മനസ്സിൽ ആക്കാൻ പറ്റിയില്ലെന്ന് പറയുമ്പോൾ ഒഹ്ഹ്ഹ്. അവനെയൊക്കെ എന്താ പറയാ..
ഹരിത :എന്റെ കൈയിൽ തെറ്റുണ്ട് പക്ഷേ ഫോൺ കട്ട് ചെയ്തു പോകാൻ ഞാൻ ഒന്നും പറഞ്ഞില്ല ശ്യാം..
ശ്യാം :അതൊക്കെ ശെരി ആകും…
അവൻ അവളുടെ തലയിൽ തലോടി മെല്ലെ അവളെ അവന്റെ തോളിൽ കിടത്തി പിറകിലേക്ക് സോഫയിൽ ചാഞ്ഞു..
ശ്യാം : നിങ്ങൾ ഇഷ്ട്ടപെട്ടു കല്യാണം കഴിക്കുന്നത് ആണോ അതോ..
ഹരിത :വീട്ടിൽ ആലോചന വന്നു അത് പിന്നെ അത് എനിക്കും ഇഷ്ടം ആയി.
ശ്യാം :അതാണ് കുഴപ്പം ഒരുപാട് നാളത്തെ അടുപ്പം ഒന്നും ഇല്ലല്ലോ പെട്ടന്ന് കണ്ടൊരു പരിചയം ഇഷ്ടം അല്ലേ..
ഹരിത :ഉം അതേ..
ശ്യാം :ഉം മനസ്സിൽ ആയി അതാണ് താൻ ഇങ്ങനെ താങ്ങി നടക്കുന്നത് എന്ന്..അത് പോട്ടെ കുഴപ്പമില്ല.
ഹരിത :എന്നാലും എനിക്ക് പറ്റുന്നില്ല എടാ…
ശ്യാം :ഒഹ്ഹ്ഹ് സത്യത്തിൽ എനിക്ക് ഇപ്പോൾ തന്നോട് വല്ലാത്ത സഹതാപവും ഇഷ്ടവും ഒക്കെ തോന്നുന്നു. തന്നെ പോലെ ഒരു തൊട്ടാവാടി എന്നാൽ കട്ടക്ക് ഇങ്ങനെ കൂടെ നടക്കുന്ന ഒരു പെൺകുട്ടി പൊളി അല്ലേ ലൈഫ്..
അവൾ നിറയുന്ന കണ്ണുകളാൽ അവനെ നോക്കി…
ഹരിത :നിനക്ക് എന്നേ ഇഷ്ടം ആണോ..
ശ്യാം :ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ ഇഷ്ടം ആണ് കാരണം തന്നെ പോലെ ഒരു പെണ്ണിനെ ആരും ആഗ്രഹിച്ചു പോകും.
ഹരിത :അതെന്താ..
ശ്യാം :ഞാൻ പറഞ്ഞില്ലേ നീ നാട്ടിൻപുറത്ത്കാരി ആയത് കൊണ്ട് പ്രണയം ഒക്കെ ഇതുപോലെ നിഷ്കളങ്കമായിരിക്കും. പിന്നെ എന്റെ കൂടെ കറങ്ങാനും സിനിമയ്ക്ക് പോകുവാനും എല്ലാം നിനക്ക് എന്ത് ഇന്ട്രെസ്റ്റ് ആണ്.. റിയലി ഐ ലവ് യൂ ഹരിത..
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????